മൂന്ന് ഡിഫന്റര്‍മാരെയും ഗോളിയെയും വെട്ടിച്ച് കാര്‍ലോസ് വേലയുടെ തകര്‍പ്പന്‍ ഗോള്‍
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് വിങ്ങര്‍ കാര്‍ലോസ് വേലയുടെ തകര്‍പ്പന്‍ ഗോള്‍ വൈറലാകുന്നു. സാന്‍ജോസ് എര്‍ത്ത്‌ക്വേക്കിനെതിരെ കഴിഞ്ഞദിവസം നേടിയ ഗോളാണ് ആരാധകരുടെ പ്രിയം പിടിച്ചുപറ്റിയത്. സഹതാരത്തില്‍നിന്നും പന്ത് ലഭിച്ചശേഷം ഗരം കഷിയയുടെ ടാക്കിളിങ്ങില്‍ നിന്നും രക്ഷപ്പെട്ട വേല മറ്റൊരു പ്രതിരോധനിര താരത്തേയും വെട്ടിച്ച് പിന്നീട് ഗോളിയേയും കബളിപ്പിച്ചാണ് ഗോള്‍ നേടിയത്.
ഗോള്‍ കീപ്പറെയും മറികടന്ന് ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ ഗോള്‍ലൈനില്‍വെച്ച് മറ്റൊരു പ്രതിരോധനിര താരത്തെയും അനായാസം മറികടന്ന് വേല വലകുലുക്കി. ഇതേ മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ മറ്റൊരു ഗോള്‍കൂടി താരം നേടിയിരുന്നു. ഡീഗോ റോസി, ജോഷ്വ പെരസ് എന്നിവര്‍കൂടി ഗോള്‍ നേടിയ മത്സരത്തില്‍ എതിരാളികള്‍ക്കെതിരെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ലോസ് ആഞ്ചലസ് ജയിച്ചുകയറിയത്.

ഇത്തവണ ഗംഭീരമായ പ്രകടനമാണ് മെക്‌സിക്കന്‍ താരം വേല പുറത്തെടുക്കുന്നത്. 25 ലീഗ് മത്സരത്തില്‍ നിന്നും ഇതുവരെയായി 25 ഗോളുകളും 11 അസിസ്റ്റും വേല നേടിക്കഴിഞ്ഞു. എട്ട് മത്സരങ്ങള്‍കൂടി ലീഗില്‍ ശേഷിക്കെ ഒരു സീസണിലെ എക്കാലത്തെയും വലിയ ഗോള്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡ് താരത്തിന് തകര്‍ക്കാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അറ്റലാന്റയുടെ ജോസഫ് മാര്‍ട്ടിനസ് ഒരു സീസണില്‍ നേടിയ 31 ഗോളാണ് വേലയ്ക്ക് മറികടക്കാനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications