വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

രാജ്യത്തിന് ഇവന്‍ ചീത്തക്കുട്ടി; പ്രതിഫലത്തില്‍ ഇവന്‍ പുലിക്കുട്ടി

പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ ഒന്നാംനമ്പര്‍ താരമെന്ന റെക്കോഡിന് അര്‍ജന്‍റീന സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ് അര്‍ഹനായി. ചൈനീസ് സൂപ്പര്‍ ലീഗീല്‍ ഷാങ്ഹായ് ഷെന്‍ഹുവയില്‍ ഏകദേശം അഞ്ചു കോടിയോളം രൂപയാ

By Manu

ബ്യൂനസ് ഐറിസ്: ലോക ഫുട്‌ബോളില്‍ ഇനി ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരനെന്ന റെക്കോഡ് അധികം വൈകാതെ അര്‍ജന്റീനയുടെ മുന്‍ സൂപ്പര്‍ താരമായ കാര്‍ലോസ് ടെവസിന്.

ഒരാഴ്ച 6,15,000 യൂറോയാണ് ഒരാഴ്ച ടെവസിന്റെ പ്രതിഫലം. ഇത് ഏകദേശം അഞ്ചു കോടിയോളം ഇന്ത്യന്‍ രൂപ വരും.

നിലവില്‍ അര്‍ജന്റീനയിലെ പ്രമുഖ ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സിന്റെ താരമായ ടെവസ് ചൈനയിലെ ഷാങ്ഹായ് ഷെന്‍ഹുവയിലേക്കാണ് ചേക്കേറുന്നത്.

പിന്തള്ളിയത് സുഹൃത്തിനെ

തന്റെ അടുത്ത സുഹൃത്തും ദേശീയ ടീമിലെ മുന്‍ സഹതാരവുമായ എസെക്വില്‍ ലവേസ്സിയെയാണ്‌ പ്രതിഫലക്കണക്കില്‍ ടെവസ് പിന്തള്ളിയത്.

ചൈനീസ് ലീഗില്‍ ഹെബെയ് ചൈന ഫോര്‍ച്യൂണ്‍ ലവേസ്സിക്ക് പ്രതിഫലമായി നല്‍കിയ നാലു ലക്ഷം യൂറോയായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

ആരാധകരുടെ പ്രാര്‍ഥന ടെവസ് കേട്ടില്ല

തങ്ങളുടെ വീരനായകനായ ടെവസിനെ യാത്രയാക്കാന്‍ ബൊക്ക ജൂനിയേഴ്‌സ് ആരാധകര്‍ ആഗ്രഹിച്ചിരുന്നില്ല.

ടീമില്‍ തുടരണമെന്നുള്ള അവരുടെ അഭ്യര്‍ഥന നിരസിച്ചാണ് ടെവസ് ചൈനയിലേക്ക് കൂടുമാറുന്നത്.

 ബൊക്കയിലെ വിടവാങ്ങല്‍ ജയത്തോടെ

വിജയത്തോടെ തന്നെയാണ് തന്റെ ബാല്യകാല ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സിനോട് ടെവസ് വിട പറഞ്ഞത്. കൊളോണിനെ 4-1ന് ബൊക്ക തകര്‍ത്ത മല്‍സരത്തില്‍ ഗോള്‍ നേടിയാണ് താരം വിടവാങ്ങല്‍ ഉജ്ജ്വലമാക്കിയത്.

 അവിസ്മരണീയം ഈ നേട്ടങ്ങള്‍

ഇതുവരെ കളിച്ച ഭൂരിഭാഗം ടീമുകള്‍ക്കൊപ്പവും കിരീടം കരസ്ഥമാക്കിയ താരമെന്ന നേട്ടത്തിന് ഉടമയാണ് ടെവസ്. ബൊക്കയെക്കൂടാതെ കൊറിന്ത്യന്‍സ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ് എന്നിവര്‍ക്കൊപ്പമെല്ലാം താരം കിരീടവിജയം കരസ്ഥമാക്കി.

രാജ്യത്തിന് വേണ്ടാത്തവന്‍

കരിയറില്‍ മികച്ച നേട്ടങ്ങള്‍ക്ക് അവകാശിയാണെങ്കിലും ദേശീയ ടീമായ അര്‍ജന്റീനയ്ക്ക് ഇപ്പോഴും ടെവസ് ചീത്ത കുട്ടിയാണ്.
ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയുമായി മികച്ച ബന്ധമില്ലെന്നതും പലപ്പോഴും കളിക്കളത്തില്‍ സ്വാര്‍ഥത കാണിക്കുന്നതുമാണ് ടെവസിന് തിരിച്ചടിയായത്.

 ഒളിംപിക്‌സ് ചാംപ്യന്‍

ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവാണ് 32കാരനായ ടെവസ്.

2004ലെ ഒളിംപിക്‌സില്‍ മെസ്സിയും ടെവസുമടങ്ങുന്ന അര്‍ജന്റീന ടീം ഫുട്‌ബോളില്‍ ചാംപ്യന്‍മാരായിരുന്നു.

 ദേശീയ ടീമിനുവേണ്ടി അവസാന മല്‍സരം 2015ല്‍

കഴിഞ്ഞ വര്‍ഷം ചിലിയില്‍ നടന്ന കോപ അമേരിക്കയിലാണ് ടെവസ് അവസാനമായി അര്‍ജന്റീന ജഴ്‌സിയണിഞ്ഞത്. കൊളംബിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന 5-4നു ജയിച്ചപ്പോള്‍ ടെവസും സ്‌കോര്‍ ചെയ്തിരുന്നു.
ഫൈനലില്‍ അര്‍ജന്റീന ചിലിയോട് ഷൂട്ടൗട്ടില്‍ തോറ്റ ശേഷം താരം ദേശീയ ടീമിനു പുറത്താണ്.

Story first published: Tuesday, December 20, 2016, 17:24 [IST]
Other articles published on Dec 20, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X