Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാപ്പോളിയിലൂടെ വീണ്ടും ഇറ്റലി പിടിക്കാന്‍ കാര്‍ലോ അന്‍സലോട്ടി

റോം; സൂപ്പര്‍ പരിശീലകന്‍ കാര്‍ലോ അന്‍സലോട്ടി ഇനി ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിക്കു വേണ്ടി തന്ത്രങ്ങളൊരുക്കും. നാപ്പോളിയുമായി 58 കാരനായ അന്‍സലോട്ടി മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. കഴിഞ്ഞ സീസണില്‍ കൈയെത്തും ദൂരത്ത് നഷ്ടമായ ഇറ്റാലിയന്‍ ലീഗ് കിരീടം അടുത്ത സീസണില്‍ പിടിക്കാനുറച്ചാണ് അന്‍സലോട്ടിയെ നാപ്പോളി പുതിയ പരിശീലകനായി നിയമിച്ചത്.

കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളിയെ രണ്ടാം സ്ഥാനത്തെത്തിച്ച മൗറിസിയോ സാറിയ്ക്കു പകരക്കാരനായാണ് അന്‍സലോട്ടിയുടെ വരവ്. കഴിഞ്ഞ സീസണോടെ കൂടി നാപ്പോളിയുമായുള്ള മൗറിസിയോയുടെ കരാര്‍ അവസാനിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ചെല്‍സിയുടെ പരിശീലകനായി മൗറിസിയോ എത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

ancelotti

മുന്‍ ബയേണ്‍ മ്യൂണിക്ക് പരിശീലകനായ അന്‍സലോട്ടി ഇതാദ്യമായല്ല ഇറ്റാലിയന്‍ ക്ലബ്ബിന്റെ പരിശീലകനായെത്തുന്നത്. ഇറ്റാലിയന്‍ ലീഗ് അതികായന്‍മാരായ യുവന്റസ്, എസി മിലാന്‍ എന്നീ ഗ്ലാമര്‍ ടീമുകളെ ഇതിനു മുമ്പ് അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2003-04 സീസണില്‍ മിലാനെ ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരാക്കാന്‍ അന്‍സലോട്ടിയുടെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

കൂടാതെ സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡ്, പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി, ഫ്രഞ്ച് ലീഗ് ചാംപ്യന്‍മാരായ പിഎസ്ജി എന്നീ ക്ലബ്ബുകള്‍ക്കു വേണ്ടിയും മുന്‍ ഇറ്റാലിയന്‍ മിഡ്ഫീല്‍ഡറായ അന്‍സലോട്ടി പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്.

Story first published: Thursday, May 24, 2018, 13:47 [IST]
Other articles published on May 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+