Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാരബാവോ കപ്പ്: തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എവര്‍ട്ടനും ക്വാര്‍ട്ടറില്‍

ബ്രൈറ്റണ്‍: ഇംഗ്ലീഷ് കാരബാവോ കപ്പില്‍ തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എവര്‍ട്ടനും ക്വാര്‍ട്ടറില്‍. കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രൈറ്റണെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കാരബാവോ കപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയത്. ബ്രൈറ്റണിന്റെ തട്ടകത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആവേശ ജയം. പ്രീമിയര്‍ ലീഗില്‍ പ്രതീക്ഷിച്ച തുടക്കം ലഭിക്കാതിരുന്ന യുണൈറ്റഡ് 4-2-3-1 ഫോര്‍മേഷനിലാണ് പ്രീ ക്വാര്‍ട്ടറില്‍ ബയേണിനെതിരേ ഇറങ്ങിയത്.

3-4-2-1 ഫോര്‍മേഷനില്‍ ബ്രൈറ്റണും തട്ടകത്തില്‍ ബൂട്ടണിഞ്ഞു. ആദ്യ പകുതിയില്‍ യുണൈറ്റഡിന് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ബ്രൈറ്റണ് സാധിച്ചു. എന്നാല്‍ 44ാം മിനുട്ടില്‍ യുണൈറ്റഡ് ലീടെടുത്തു. ജുവാന്‍ മാറ്റയുടെ ഫ്രീകിക്കിനെ സ്‌കോട്ട് മക്ടോമിനെ മനോഹര ഹെഡ്ഡറിലൂടെ വലയിലാക്കി. ആദ്യ പകുതിയില്‍ ഇറക്കാതിരുന്ന റാഷ്‌ഫോര്‍ഡും പോള്‍ പോഗ്ബയും രണ്ടാം പകുതിയില്‍ എത്തിയതോടെ യുണൈറ്റഡ് കൂടുതല്‍ കരുത്താര്‍ജിച്ചു. 73ാം മിനുട്ടില്‍ വാന്‍ഡി ബീക്കിന്റെ അസിസ്റ്റില്‍ ജുവാന്‍ മാറ്റ യുണൈറ്റഡിന്റെ ലീഡുയര്‍ത്തി.

manchesterunitedvsbrighton

80ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കിനെ നേരിട്ട് പോസ്റ്റിലെത്തിച്ച് പോള്‍ പോഗ്ബ യുണൈറ്റഡിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. 51 ശതമാനം പന്തടക്കത്തിലും 10നെതിരേ 12 ഗോള്‍ശ്രമങ്ങളുമായി കണക്കില്‍ ബ്രൈറ്റണ്‍ മുന്നിട്ട് നിന്നെങ്കിലും ലക്ഷ്യം കാണാന്‍ മറന്നുപോയി. മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ വെസ്റ്റ്ഹാമിനെ 4-1ന് തോല്‍പ്പിച്ചാണ് എവര്‍ട്ടനിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ലിവര്‍പൂളില്‍ നടന്ന മത്സരത്തില്‍ 11ാം മിനുട്ടില്‍ എവര്‍ട്ടന്‍ ലീഡെടുത്തു. ഡൊമിനിക് കാല്‍വെര്‍ട്ട് ലെവിനാണ് എവര്‍ട്ടന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഈ ഒരു ഗോള്‍ മാത്രമാണ് പിറന്നത്.

രണ്ടാം പകുതിയുടെ തുടക്കം തന്നെ വെസ്റ്റ്ഹാം ഗോള്‍മടക്കി. ആന്‍ഡേഴ്‌സണിന്റെ അസിസ്റ്റില്‍ റോബര്‍ട്ട് സ്‌നോഡ്ഗ്രാസാണ് വെസ്റ്റ്ഹാമിനുവേണ്ടി വലകുലുക്കിയത്. മത്സരം സമനിലയിലേക്കെത്തിയതോടെ പൊരുതിക്കളിച്ച എവര്‍ട്ടന് പിന്നീട് ഒരവസരവും വെസ്റ്റ്ഹാമിന് നല്‍കിയില്ല. 56ാം മിനുട്ടില്‍ ഹാമേഷ് റോഡ്രിഗസിന്റെ അസിസ്റ്റില്‍ റിച്ചാര്‍ലിസണ്‍ എവര്‍ട്ടന് രണ്ടാം ഗോള്‍ സമ്മാനിച്ചു. 78ാം മിനുട്ടിലും 84ാം മിനുട്ടിലും വലകുലുക്കി ഹാട്രിക്കോടെ ഡൊമിനിക് കാല്‍വര്‍ട്ട് ലെവിന്‍ എവര്‍ട്ടന് ക്വാര്‍ട്ടര്‍ ടിക്കറ്റ് നല്‍കുകയായിരുന്നു. 52 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 9നെതിരേ 14 ഗോള്‍ശ്രമമാണ് എവര്‍ട്ടന്‍ നടത്തിയത്.

Story first published: Thursday, October 1, 2020, 12:09 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+