കാബോ വെർദെ ഇൻ, ഉറുഗ്വായ് ഔട്ട്! രണ്ടാം സ്ഥാനക്കാരായി നോക്ക് ഔട്ടിലേക്ക്; വിജയ കുതിപ്പ് തുടർന്ന് സ്പെയിൻ
2026 ഫിഫ ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് എച്ച് മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഉറുഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി സ്പെയിൻ. ഗ്വാഡലഹാര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അലക്സ് ബായേന നേടിയ ഏക ഗോളിലാണ് സ്പെയിൻ വിജയം ഉറപ്പിച്ചത്. ഈ വിജയത്തോടെ സ്പെയിൻ തങ്ങളുടെ അപരാജിത കുതിപ്പ് 34 മത്സരങ്ങളിലേക്ക് നീട്ടി. മത്സരത്തിൽ പരാജയപ്പെട്ടതോടെ ഉറുഗ്വായ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ആദ്യമായി ലോകകപ്പ് കളിക്കുന്ന കാബോ വെർദെ അടുത്ത റൗണ്ടിലേക്ക് സ്പെയിനിനൊപ്പം യോഗ്യത നേടി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും 41-ാം മിനിറ്റിൽ മാർക്കോസ് ലൊറെന്റെയുടെ ക്രോസിൽ നിന്ന് അലക്സ് ബായേന സ്പെയിനിനായി ലക്ഷ്യം കണ്ടു. സമനിലയ്ക്കായി മാഴ്സെലോ ബിയൽസയുടെ ഉറുഗ്വേ കടുത്ത ശ്രമങ്ങൾ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം തകർക്കാൻ അവർക്കായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നാടകീയമായ രംഗങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇഞ്ചുറി ടൈമിൽ (94-ാം മിനിറ്റ്) ഫൗൾ ചെയ്തതിന് ഉറുഗ്വേ താരം അഗസ്റ്റിൻ കനോബിയോ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

ഈ ജയത്തോടെ 5 പോയിന്റുമായി ഗ്രൂപ്പിൽ സ്പെയിൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. പരാജയപ്പെട്ടെങ്കിലും ഉറുഗ്വേയ്ക്ക് മൂന്നാം സ്ഥാനക്കാരുടെ റൂട്ടിലൂടെ അടുത്ത റൗണ്ടിലേക്ക് കടക്കാൻ ചെറിയ സാധ്യതകൾ ബാക്കിയുണ്ട്. കളിയിലുടനീളം പെഡ്രിയും ഫെഡറിക്കോ വാൽവെർഡെയും തമ്മിലുള്ള മധ്യനിരയിലെ പോരാട്ടം ശ്രദ്ധേയമായിരുന്നു.
മറ്റൊരു മത്സരത്തിൽ ഗോൾ രഹിത സമനിലയായിരുന്നു സൗദി അറേബ്യയ്ക്കെതിരെ കേപോ വെർദെ നേടിയത്. ടെക്സസിലെ ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരുടീമുകൾക്കും ഗോളൊന്നും നേടാനായില്ല. ഈ സമനിലയോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും കാബോ വെർദെയ്ക്ക് സാധിച്ചു. മത്സരത്തിലുടനീളം സൗദി അറേബ്യൻ മുന്നേറ്റങ്ങളെ കാബോ വേർഡ് പ്രതിരോധം കൃത്യമായി തടഞ്ഞു. സൂപ്പർ താരം സലേം അൽ ദൗസരിയുടെ നേതൃത്വത്തിൽ സൗദി നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കാബോ വേർഡ് ഗോൾകീപ്പർ വൊസീഞ്ഞയുടെ മികച്ച സേവുകൾ അവർക്ക് വില്ലനായി. കളിയുടെ അവസാന നിമിഷങ്ങളിൽ കളി കൂടുതൽ കടുത്തതായതോടെ ഫെറാസ് അൽ ബ്രിക്കാൻ അടക്കമുള്ള സൗദി താരങ്ങൾക്ക് മഞ്ഞക്കാർഡ് ലഭിച്ചു. റൗണ്ട് ഓഫ് 32വിൽ മിക്കവാറും അർജന്റീനയാവും കാബോ വെർദെയെ നേരിടുക.
മറ്റൊരു മത്സരത്തൽ ഫ്രാൻസിനെപ്പോലെ തന്നെ നേരത്തെ തന്നെ ടൂർണമെന്റിന്റെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്ന രണ്ടാം നിര നോർവേ ടീമിനെതിരെ വെള്ളിയാഴ്ച (2026 ജൂൺ 26) നടന്ന മത്സരത്തിൽ ഒസ്മാൻ ഡെംബെലെ ഒന്നാം പകുതിയിൽ നേടിയ ഹാട്രിക്കിന്റെ കരുത്തിൽ 4-1 എന്ന ആധികാരിക വിജയത്തോടെ ഫ്രാൻസ് ലോകകപ്പ് ഗ്രൂപ്പ് ഐ-യിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.
ആദ്യ പകുതിയിലെ വെറും 25 മിനിറ്റിനിടയിൽ മൂന്ന് തവണ വലകുലുക്കിയ ഫ്രഞ്ച് വിങ്ങർ, 2018-ലെ ലോക ചാമ്പ്യന്മാരും 2022-ലെ റണ്ണേഴ്സ് അപ്പുകളുമായ ഫ്രാൻസിനെ വലിയ ആത്മവിശ്വാസത്തോടെ റൗണ്ട് ഓഫ് 32-ലേക്ക് നയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications