വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Bundesliga: ആളില്ല, ആരവില്ല, ആവേശം മാത്രം... ജര്‍മനിയില്‍ വീണ്ടും ഫുട്‌ബോളിനു തുടക്കം

മൂന്നു മാസത്തിനു ശേഷമാണ് ലീഗ് മല്‍സരങ്ങള്‍ പുനരാരംഭിച്ചത്

ബെര്‍ലിന്‍: കൊറോണക്കാലത്തിന് വിട, ഇനി കാല്‍പ്പന്തുകളിയുടെ ആവേശക്കാലം. ജര്‍മനിയാണ് യൂറോപ്പില്‍ ആദ്യമായി ഫുട്‌ബോളിനു തുടക്കമിട്ടിരിക്കുന്നത്. നിര്‍ത്തിവച്ച ബുണ്ടസ് ലിഗയിലെ മല്‍സരങ്ങള്‍ പുനരാരംഭിച്ചു. കാണികളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ മല്‍സരത്തിനു സാക്ഷിയായത് മാധ്യമപ്രവര്‍ത്തകരും ടീമുകളുടെ ഒഫീഷ്യല്‍സും റഫറിമാരും മാത്രം. എങ്കിലും കളിയുടെ ആവേശത്തിന് ഇതൊന്നും കുറവ് വരുത്തിയില്ല. നീണ്ട ബ്രേക്കിനു ശേഷമാണ് താരങ്ങളെല്ലാം പന്ത് തട്ടിയതെങ്കിലും കളിക്കളത്തില്‍ ഇതിന്റെ ആലസ്യമൊന്നും കാണാനില്ലായിരുന്നു.

1

കൊവിഡ്-19 തടയുന്നതിനായി കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു മല്‍സരങ്ങള്‍. പ്ലെയിങ് ഇലവനില്‍ ഇല്ലാത്ത മുഴുവന്‍ താരങ്ങള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. മാത്രമല്ല ഇവരെ ഒരുമിച്ച് ഇരിക്കാനും അനുവദിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി നിശ്ചിത അകലത്തിലാണ് താരങ്ങള്‍ കളി കണ്ടത്. കളിയുടെ ഹാഫ് ടൈമില്‍ ഒഫീഷ്യലുകള്‍ പന്ത് അണുവിമുക്തമാക്കുന്നതും ഇതു വരെ പരിചിതമല്ലാത്ത മറ്റൊരു കാഴ്ചയായിരുന്നു.

ഗോള്‍ നേടിയ ശേഷം പതിവുപോലെ ആശ്ലേഷിച്ചും, തലകീഴായി മറിഞ്ഞുമുള്ള താരങ്ങളുടെ ആഹ്ലാദപ്രകടനമൊന്നും ഇത്തവണയില്ലായിരുന്നു. ഗോള്‍ സ്‌കോറര്‍ തനിച്ച് ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍ സഹതാരങ്ങള്‍ ദേഹത്ത് തൊടാതെ കൈയടിച്ചാണ് കൂട്ടുകാരനെ അഭിനന്ദിച്ചത്. കിക്കോഫിനു മുമ്പുള്ള ഹസ്തദാനവും ഒഴിവാക്കിയിരുന്നു. പകരം പരസ്പരം മുഷ്ടി കൊണ്ട് ഇടിച്ച് താരങ്ങള്‍ സൗഹൃദം പങ്കിടുകയായിരുന്നു. യൂറോപ്പിലെ മുന്‍നിര ലീഗുകളില്‍ ഏറ്റവുമധികം പുനരാരംഭിച്ച ലീഗ് കൂടിയാണ് ബുണ്ടസ് ലിഗ.

2

അഞ്ചു മല്‍സരങ്ങളാണ് ജര്‍മനിയിലെ വ്യത്യസ്ത സ്റ്റേഡിയങ്ങളിലായി ഒരേ സമയത്തു നടന്നത്. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം ബൊറൂസ്യ ഡോട്മുണ്ടും ഷാല്‍ക്കെയും തമ്മിലായിരുന്നു. ഡോട്മുണ്ടിന്റെ മൈതാനത്ത് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു ഷാല്‍ക്കെയെ തുരത്തുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ ഹെര്‍ത്താ ബെര്‍ലിന്‍ 3-0ന് ഹോഫെന്‍ഹെയിമിനെയും വോള്‍ഫ്‌സ്ബര്‍ഗ് 2-1ന് ഓഗ്‌സ്‌ബെര്‍ഗിനെയും തോല്‍പ്പിച്ചു. ലെയ്പ്ഷിഗ്- ഫ്രീബര്‍ഗ് (1-1), പെഡര്‍ബോണ്‍- ഫോര്‍ച്യുണ ഡ്യുസെല്‍ഡോര്‍ഫ് (0-0) മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഭാജിയെ തല്ലാന്‍ അന്നു താന്‍ മുറിയില്‍ പോയി!! പിന്നെ സംഭവിച്ചത്... വെളിപ്പെടുത്തി ഷുഐബ് അക്തര്‍ഭാജിയെ തല്ലാന്‍ അന്നു താന്‍ മുറിയില്‍ പോയി!! പിന്നെ സംഭവിച്ചത്... വെളിപ്പെടുത്തി ഷുഐബ് അക്തര്‍

IPL: ധോണിയെ പുറത്താക്കി, പിന്നെയൊരിക്കലും സിഎസ്‌കെയ്‌ക്കെതിരേ കളിപ്പിച്ചില്ല!! - ശ്രീശാന്ത്IPL: ധോണിയെ പുറത്താക്കി, പിന്നെയൊരിക്കലും സിഎസ്‌കെയ്‌ക്കെതിരേ കളിപ്പിച്ചില്ല!! - ശ്രീശാന്ത്

ഷാല്‍ക്കെയ്‌ക്കെതിരായ കളിയില്‍ ഇരട്ടഗോള്‍ നേടിയ റാഫേല്‍ ഗ്വരേരോയാണ് ഡോട്മുണ്ടിന്റെ വിജയശില്‍പ്പി. 45, 63 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. സൂപ്പര്‍ താരം എര്‍ലിങ് ഹാളന്റാണ് തകര്‍പ്പനൊരു ഫിനിഷിങിലൂടെ 29ാം മിനിറ്റില്‍ ഡോട്മുണ്ടിന്റെ ഗോള്‍വേട്ടയ്ക്കു തിരി കൊളുത്തിയത്. തോര്‍ഗന്‍ ഹസാര്‍ഡാണ് (48) ഡോട്മുണിന്റെ മറ്റൊരു സ്‌കോറര്‍. ഡോട്മുണ്ടിന്റെ മിന്നും ജയം നിലവിലെ ചാംപ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ ബയേണ്‍ മ്യൂണികക്കിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നുറപ്പാണ്. ജയത്തോടെ ബയേണുമായുള്ള അകലം രണ്ടാംസ്ഥാനക്കാര്‍ കൂടിയായ ഡോട്മുണ്ട് ഒരു പോയിന്റാക്കി കുറച്ചു. ഞായറാഴ്ചയാണ് ബയേണിന്റെ മല്‍സരം.

Story first published: Saturday, May 16, 2020, 22:21 [IST]
Other articles published on May 16, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X