Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് കടുത്ത ആരാധന, കാരണം റൊണാള്‍ഡോ: ബ്രൂണോ ഫെര്‍ണാണ്ടസ്

ലണ്ടന്‍: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പോര്‍ച്ചുഗല്‍ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസിനെ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിച്ചു. ബാഴ്‌സലോണ, യുവന്റസ് തുടങ്ങിയ സൂപ്പര്‍ ക്ലബ്ബുകളെ കടത്തിവെട്ടിയാണ് ബ്രൂണോയെ യുണൈറ്റഡ് ടീമിലെത്തിച്ചത്. അഞ്ചര വര്‍ഷത്തെക്കരാറിന് യുണൈറ്റഡിലെത്തിയതിനെ സ്വപ്‌ന സാക്ഷാത്കാരം എന്നാണ് ബ്രൂണോ ഫെര്‍ണാണ്ടസ് വിശേഷിപ്പിച്ചത്.

യുണൈറ്റഡിനോട് കടുത്ത ആരാധനയും ഇഷ്ടവുമാണെന്നും അതിന് കാരണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്നും ബ്രൂണോ പറഞ്ഞു. റൊണാള്‍ഡോ യുണൈറ്റഡിനുവേണ്ടി കളിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് യുണൈറ്റഡിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ചുവന്ന ജഴ്‌സിയില്‍ റൊണാള്‍ഡോ യുണൈറ്റഡിനുവേണ്ടി കളിക്കുമ്പോള്‍ അതേ സ്ഥാനത്തെത്താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും കഠിനാധ്വാനത്തിന്റെ ഫലമായി അത് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച പ്രകടനം തന്നെ ക്ലബ്ബിനുവേണ്ടി കാഴ്ചവെക്കുമെന്നും ബ്രൂണോ കൂട്ടിച്ചേര്‍ത്തു.

brunofernandes

ആദ്യ ഘട്ടത്തില്‍ 46.6 ദശലക്ഷം പൗണ്ടിനാണ് താരത്തെ യുണൈറ്റഡ് ടീമിലെത്തിച്ചത്. ആകെ 67.8 ദശലക്ഷം പൗണ്ടിനാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അഞ്ചര വര്‍ഷത്തേക്കാണ് കരാര്‍. 2017ല്‍ സ്‌പോര്‍ട്ടിങ്ങിലെത്തിയ ബ്രൂണോ ക്ലബ്ബിനുവേണ്ടി 83 മത്സരത്തില്‍ നിന്ന് 39 ഗോള്‍ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജഴ്‌സിയണിഞ്ഞ് കരാറൊപ്പിടുന്ന ബ്രൂണോയുടെ ചിത്രങ്ങള്‍ യുണൈറ്റഡ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. പോര്‍ച്ചുഗലിനുവേണ്ടി 19 മത്സരത്തില്‍നിന്ന് രണ്ട് ഗോളാണ് യുണൈറ്റഡ് നേടിയത്. പ്രീമിയര്‍ ലീഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്.

Story first published: Friday, January 31, 2020, 17:56 [IST]
Other articles published on Jan 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+