വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പരിശീലനത്തിനെത്തിയില്ല, ബലോട്ടലിയെ പുറത്താക്കാനൊരുങ്ങി ക്ലബ്ബ്

സൂറിച്ച്: വിവാദങ്ങളുടെ നായകനാണ് ഇറ്റാലിയന്‍ താരം മരിയോ ബലോട്ടലി. മോശം പെരുമാറ്റത്തിന്റെ പേരില്‍ പല തവണ നടപടി നേരിട്ടിട്ടുള്ള ബലോട്ടലിക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് എട്ടിന്റെ പണി. കൊറോണയ്ക്ക് ശേഷം ക്ലബ്ബ് പരിശീലനം പുനരാരംഭിച്ചിട്ടും പരിശീലനത്തില്‍ പങ്കെടുക്കാന്‍ ബലോട്ടലി എത്തിയില്ല. ഇതോടെ താരത്തെ പുറത്താക്കാനുള്ള തയ്യാറെടുപ്പിലാണ് ബലോട്ടലിയുടെ ക്ലബ്ബായ ബ്രഷ. പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണവും ഇതുവരെ വ്യക്തമാക്കുകയോ ക്ലബ്ബിനെ അറിയിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ക്ലബ്ബ് താരത്തെ പുറത്താക്കാന്‍ തയ്യാറെടുക്കുന്നത്.

ഇതിന്റെ ഭാഗമായി ബലോട്ടലിയുടെ വക്കീലിന് കരാര്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ്ബ് നോട്ടീസയച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം കൂടി ക്ലബ്ബുമായി കരാര്‍ ശേഷിക്കെയാണ് ക്ലബ്ബ് അടിയന്തിര നടപടി സ്വീകരിച്ചിരിക്കുന്നത്. 29കാരന ബലോട്ടലിയെ നാട്ടിലെ ക്ലബ്ബായ ബ്രഷകൂടി കൈവിട്ടാല്‍ അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ കരിയറിനത് കടുത്ത തിരിച്ചടിയാവും. ബ്രഷയ്ക്കുവേണ്ടി ഈ സീസണില്‍ 19 മത്സരം കളിച്ച ബലോട്ടലി അഞ്ച് ഗോളാണ് നേടിയത്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ബ്രഷ.ഇനി 12 മത്സരങ്ങളാണ് ക്ലബ്ബിന് അവശേഷിക്കുന്നത്. കൊറോണയെത്തുടര്‍ന്ന് മാര്‍ച്ച് 9ന് റദ്ദാക്കിയ സീരി എ ജൂണ്‍ 20നാണ് പുനരാരംഭിക്കുന്നത്. കരാര്‍ ലംഘനം നടത്തിയതോടെ ഇനി കരക്കിരുന്ന് ബലോട്ടലിക്ക് കളി കാണേണ്ടിവരും.

mariobalotelli

2006ല്‍ ലുമിസാനിയിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച ബലോട്ടലി 2007ല്‍ ഇന്റര്‍ മിലാനിലെത്തി. മൂന്ന് വര്‍ഷം ക്ലബ്ബില്‍ തുടര്‍ന്ന അദ്ദേഹം 59 മത്സരത്തില്‍നിന്ന് 20 ഗോളും നേടി. 2010-13 മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിച്ച് 54 മത്സരത്തില്‍ നിന്ന് 20 ഗോളും ബലോട്ടലി നേടി. 2013-14 സീസണില്‍ എസി മിലാനിലേക്ക് ചേക്കേറിയ അദ്ദേഹം 2014-16വരെ ലിവര്‍പൂളിനുവേണ്ടിയും ബൂട്ടണിഞ്ഞു. അച്ചടക്കം തീരെ ഇല്ലാത്തതിനെത്തുടര്‍ന്ന് പല തവണ തിരിച്ചടികള്‍ ഏറ്റുവാങ്ങേണ്ടിവന്ന ബലോട്ടലിയെ സൂപ്പര്‍ ക്ലബ്ബുകള്‍ തഴയുകയായിരുന്നു. 2010ല്‍ ഇറ്റാലിയന്‍ ടീമിലുമെത്തിയ അദ്ദേഹം രാജ്യത്തിനുവേണ്ടി 36 മത്സരം കളിച്ച് 14 ഗോളും നേടി.

ഫുട്‌ബോളിലെ വര്‍ണവെറിക്ക് പല തവണ ഇരയാകേണ്ടി വന്ന താരമാണ് ബലോട്ടലി. കുരങ്ങനെന്ന വിളിയുടെ പേരില്‍ പല തവണ ആരാധകരുമായി ബലോട്ടലി കയര്‍ത്തിട്ടുണ്ട്. വംശീയ പരാമര്‍ശ്ങ്ങള്‍ നേരിടേണ്ടിവന്ന ഫുട്‌ബോള്‍ താരങ്ങളില്‍ മുന്‍പന്തിയിലാണ് ബലോട്ടലിയുടെ സ്ഥാനം. ഇതിന്റെ ദുഖം പരസ്യമായിത്തന്നെ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രസിയക്കുവേണ്ടി കളിക്കവെ ഹെല്ലാസ് വെറോണ ആരാധകര്‍ ഗാലറിയില്‍ നിന്ന് മങ്കിയെന്ന് വിളിച്ചതോടെ പന്ത് ഗാലറിയിലേക്ക് അടിച്ച് ബലോട്ടലി നിറകണ്ണുകളോടെ കളം വിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. നിറത്തിന്റെ പേരിലടക്കമുള്ള വംശീയാധിക്ഷേപങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നിയമമുണ്ടെങ്കിലും ഫുട്‌ബോളിലെ വര്‍ണവെറിക്ക് ഇതുവരെയായും അന്ത്യമായിട്ടില്ലെന്നതാണ് വാസ്തവം.

Story first published: Sunday, June 7, 2020, 13:07 [IST]
Other articles published on Jun 7, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X