ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീലിന് തോല്‍വിക്ക് സമാനമായ സമനില. അതേസമയം, യൂറോ യോഗ്യതാ മത്സരത്തില്‍ ഇറ്റലി, സ്പെയിന്, സ്വീഡന് എന്നിവര്‍ ജയം കണ്ടെത്തി. ഏതാണ്ട് മുഴുവന്‍ സമയവും ആക്രമിച്ച് കളിച്ചിട്ടും പനാമയോട് 1-1 എന്ന നിലയില്‍ ബ്രസീല്‍ സമനിലയില്‍ പിരിയുകയായിരുന്നു. 32-ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയിലൂടെ ബ്രസീല്‍ ആണ് ആദ്യം ലീഡെടുത്തത്. എന്നാല്‍, നാലുമിനിറ്റിനുശേഷം അഡോള്‍ഫോ മച്ചാഡോ പനാമയ്ക്ക് സമനില നല്കി.
യൂറോ 2020 യോഗ്യതാ മത്സരത്തില്‍ ഫിന്‍ലന്‍ഡിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലി ജയിച്ചുകയറിയത്. റഷ്യ ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിയാതിരുന്ന ഇറ്റലിക്കുവേണ്ടി നിക്കോളോ ബരേല്ല(7), മൊയ്സി കീന്‍(74) എന്നിവര്‍ ഗോള്‍ നേടി. കരുത്തരായ ഇറ്റലിക്കെതിരെ മികച്ച പ്രകടനമാണ് ഫിന്‍ലന്‍ഡ് കാഴ്ചവെച്ചതെങ്കിലും ഗോള്‍ നേടാനായില്ല.
കോലിയെ കുടുക്കാന്‍ ധോണിയുടെ ചതിക്കുഴി; ക്യാപ്റ്റന്‍ താനെന്ന് തെളിയിച്ച് ധോണി
മറ്റൊരു മത്സരത്തില്‍ നോര്‍വെക്കെതിരെ സ്പെയിന് 2-1 എന്ന നിലയില്‍ രക്ഷപ്പെടുകയായിരുന്നു. റോഡ്രിഗോ(16), സെര്‍ജിയോ റാമോസ്(71) എന്നിവര്‍ സ്പെയിനിനായി ഗോള്‍ നേടി. ജോഷ്വ കിങ്(65) ആണ് നോര്‍വെയുടെ ഗോള്‍ സ്കോറര്‍. പന്തടക്കവും ആക്രമണവും കൊണ്ട് സ്പെയിന് നിറഞ്ഞു കളിച്ചെങ്കിലും നോര്‍വെ പ്രതിരോധം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മറ്റു മത്സരങ്ങളില്‍ സ്വീഡന് റൊമാനിയയേയും(2-1), ബോസ്നിയ അര്‍മേനിയയേയും(2-1), അയര്‍ലന്‍ഡ് ജിബ്രാള്ട്ടാറിനെയും(1-0), മാള്‍ട്ട ഫറോയ് അയലന്ഡിനെയും(2-1) തോല്‍പ്പിച്ചു.