Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ രക്ഷയ്‌ക്കെത്തി; കൊളംബിയയ്‌ക്കെതിരെ ബ്രസീലിന് സമനില

Neymar Scores For Brazil In His First Match For Three Months | Oneindia Malayalam

ഫ് ളോറിഡ: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ കൊളംബിയയ്‌ക്കെതിരെ ബ്രസീലിന് സമനില. കോപ്പ ചാമ്പ്യന്മാരായ ബ്രസീലിനെ 2-2 എന്ന സ്‌കോറിനാണ് കൊളംബിയ തളച്ചത്. പരിക്കുമൂലം ദേശീയ ടീമില്‍ കളിക്കാതിരുന്ന നെയ്മര്‍ തിരിച്ചെത്തിയ മത്സരം കൂടിയാണിത്. മത്സരത്തില്‍ നെയ്മറുടെ ഗോള്‍ ബ്രസീലിനെ സമനലിയിലുമെത്തിച്ചു. മറ്റു മത്സരങ്ങളില്‍ യുറുഗ്വെ കോസ്റ്റാറിക്കയെ തോല്‍പ്പിച്ചപ്പോള്‍ മെക്‌സിക്കോ അമേരിക്കയേയും പരാജയപ്പെടുത്തി.

കൊളിംബിയയ്‌ക്കെതിരെ മത്സരത്തില്‍ നേരിയ മേല്‍ക്കൈ നേടിയിട്ടും ബ്രസീലിന് ജയം സ്വന്തമാക്കാനായില്ല. 19-ാം മിനിറ്റില്‍ കാസിമിറോയിലൂടെ ആദ്യം ലീഡെടുത്തത് ബ്രസീലാണ്. എന്നാല്‍ ലൂയിസ് മരിയലിന്റെ പെനാല്‍റ്റി ഗോളില്‍ 25-ാം മിനിറ്റില്‍ കൊളംബിയ സമനില നേടി. 34-ാം മിനിറ്റില്‍ ലൂയിസ് രണ്ടാം ഗോള്‍ നേടിയതോടെ ബ്രസീല്‍ സമ്മര്‍ദ്ദത്തിലുമായി. പിന്നീട് 58-ാം മിനിറ്റില്‍ നെയ്മറിലൂടെയാണ് കോപ്പ ചാമ്പ്യന്മാര്‍ സമനില പിടിച്ചുപറ്റിയത്. ഗോളാക്രമണത്തിലും പന്തിന്റെ മേധാവിത്വത്തിലും മുന്നില്‍ നിന്നത് ബ്രസീലാണ്.

neymar

കോസ്റ്റാറിക്കയ്‌ക്കെതിരെ മികച്ച പ്രകടനമാണ് യുറുഗ്വായ് കെട്ടഴിച്ചത്. അരാസ്‌കെറ്റ(42), റോഡ്രിഗസ്(90) എന്നിവര്‍ വിജയികള്‍ക്കായി ഗോള്‍ നേടി. അമേരിക്കയെ നിഷ്പ്രഭമാക്കുന്ന പ്രകടനം മെക്‌സിക്കോ സൗഹൃദ മത്സരത്തില്‍ പുറത്തെടുത്തു. ഹെര്‍ണാണ്ടസ്(21), ഗുട്ടിറെസ്(78), അന്റുന(82) എന്നിവര്‍ മെക്‌സിക്കോയ്ക്കായി ഗോള്‍ സ്‌കോര്‍ ചെയ്തു. പന്തടക്കത്തില്‍ മേധാവിത്വം കാട്ടിയിട്ടും അമേരിക്കയ്ക്ക് ഒരു ഗോള്‍പോലും നേടാനായില്ല.

Story first published: Saturday, September 7, 2019, 11:20 [IST]
Other articles published on Sep 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+