വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിയെ പൂട്ടാന്‍ തലപുകച്ച് ബ്രസീല്‍; തന്ത്രം വെളിപ്പെടുത്തി വില്യന്‍

Brazil vs. Argentina: Willian explains the keys to stopping Leo Messi | Oneindia Malayalam
lionelmessi

റിയാദ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സൂപ്പര്‍താരം ലയണല്‍ മെസ്സിയാണ് ഏവരുടേയും ശ്രദ്ധാകേന്ദ്രം. മൂന്നുമാസത്തെ വിലക്കിനുശേഷം ദേശീയടീമിലേക്ക് മെസ്സി മടങ്ങിയെത്തുമ്പോള്‍ അര്‍ജന്റീനന്‍ ആരാധകര്‍ക്ക് വാനോളമാണ് പ്രതീക്ഷ. മറുവശത്ത് നെയ്മറുടെ അഭാവത്തില്‍ കളത്തിലിറങ്ങുന്ന ബ്രസീലിന് മെസ്സിയുടെ സാന്നിധ്യം തലവേദനയുണ്ടാക്കും.

മെസ്സിക്കെതിരെ തന്ത്രമുണ്ട്

മെസ്സിക്കെതിരെ തന്ത്രമുണ്ട്

മെസ്സിയെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ബ്രസീല്‍ താരം വില്യന്റെ പ്രതികരണം. മെസ്സിക്ക് അധികം സ്ഥലം അനുവദിക്കുകയെന്നതാണ് പ്രധാന തന്ത്രം. മെസ്സിയെ മാന്‍ മാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശമില്ല. ഒരുമിച്ചുള്ള പ്രതിരോധം മാത്രമേ മെസ്സിക്കെതിരെ ഫലിക്കുകയുള്ളൂ. മെസ്സിയെ കളിക്കാന്‍ അനുവദിക്കാതിരുന്നാല്‍ മാത്രമേ തങ്ങളുടെ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയൂയെന്നും വില്യന്‍ വ്യക്തമാക്കി.

മെസ്സി മികച്ച താരം

മെസ്സി മികച്ച താരം

മെസ്സി മഹാനായ കളിക്കാരനാണ്. ലോകത്തിലെ ഏറ്റവും മികച്ച താരവും മറ്റൊരുമില്ല. മെസ്സി കളിച്ച അര്‍ജന്റനയെ നേരത്തേയും നേരിട്ടിട്ടുള്ളതിനാല്‍ തങ്ങളുടെ പദ്ധതി ഫലവത്താകുമെന്നാണ് പ്രതീക്ഷയെന്നും വില്യന്‍ പറഞ്ഞു. നവംബര്‍ 15ന് സൗദി അറേബ്യയിലെ റിയാദില്‍വെച്ചാണ് ബ്രസീല്‍ അര്‍ജന്റീന മത്സരം. പരിക്കുമൂലം നെയ്മര്‍ വിട്ടുനില്‍ക്കുന്നതിനാല്‍ ബ്രസീലിന് അര്‍ജന്റീനയെ മറികടക്കാന്‍ കഠിനശ്രമം നടത്തേണ്ടിവന്നേക്കും.

മെസ്സിയെ ഭയമില്ലെന്ന് സില്‍വ

മെസ്സിയെ ഭയമില്ലെന്ന് സില്‍വ

നേരത്തെ മെസ്സിയെ ഭയമില്ലെന്ന് ബ്രസീല്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയും പറഞ്ഞിരുന്നു. മെസ്സിക്ക് ഗോളടിക്കാനുള്ള അവസരമുണ്ടാക്കാതിരിക്കാനായിരിക്കും ശ്രമെന്ന് സില്‍വ പറഞ്ഞു. അര്‍ജന്റീനയ്ക്ക് അവരുടെ സൂപ്പര്‍താരമുണ്ട്. ഞങ്ങള്‍ക്ക് പരിക്കുമൂലം നെയ്മര്‍ കളിക്കുന്നില്ല. എന്നാല്‍, ബ്രസീല്‍ ബ്രസീലാണ്. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ തങ്ങളത് തെളിയിച്ചതാണെന്നും സില്‍വ വ്യക്തമാക്കി.

ഹോങ്കോങ് ഓപ്പണ്‍; ലോക ഒന്നാം നമ്പര്‍ പിന്‍വാങ്ങി, ശ്രീകാന്ത് രണ്ടാം റൗണ്ടില്‍

മെസ്സിയെ മെരുക്കുമെന്ന് സില്‍വയും

മെസ്സിയെ മെരുക്കുമെന്ന് സില്‍വയും

ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള മത്സരം എക്കാലവും മഹത്തായതാണെന്നും പ്രതിരോധനിരതാരം പറയുന്നുണ്ട്. മികച്ച കളിയാണ് പ്രതീക്ഷിച്ചുന്നത്. ഇരു ടീമുകള്‍ക്കും തുല്യ ജയസാധ്യതയുണ്ട്. മെസ്സി മഹാനായ കളിക്കാരനാണ്, ലോകത്തിലെ ഏറ്റവും മികച്ചതാരവും അതുല്യനും. മെസ്സി കളിച്ച അര്‍ജന്റീന ടീമിനെ നേരത്തെയും നേരിട്ടിട്ടുണ്ട്. ഈ മത്സരവും അതുപോലെ ആയിരിക്കുമെന്നും തിയാഗോ പറഞ്ഞു.

ക്ലാസിക്കോ മത്സരമെന്ന് സ്‌കലോനി

ക്ലാസിക്കോ മത്സരമെന്ന് സ്‌കലോനി

അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് വെറും സൗഹൃദമത്സരം മാത്രമായിരിക്കില്ലെന്നാണ് അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോനിയുടെ പ്രതികരണം. മറ്റു ടീമുകള്‍ക്കെതിരെ കളിക്കുന്നതുപോലെയല്ല, ഇത് ക്ലാസിക്കോ മത്സരമാണ്. അതിന്റെ വീറും വാശിയും കളിക്കളത്തില്‍ കാണാമെന്നും അദ്ദേഹം പ്രതികരിച്ചു. സമീപകാലത്ത് യുവനിര നടത്തിയ മികച്ച പ്രകടനത്തിലാണ് പരിശീലകന്റെ പ്രതീക്ഷ.

Story first published: Wednesday, November 13, 2019, 9:53 [IST]
Other articles published on Nov 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X