വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ക്ലാസിക്കിനുശേഷം വമ്പന്‍മാര്‍ വീണ്ടുമിറങ്ങുന്നു... ബ്രസീല്‍ x ഉറുഗ്വേ, അര്‍ജന്റീന x മെക്‌സിക്കോ

ബ്രസീല്‍- ഉറുഗ്വേ മല്‍സരം ഇംഗ്ലണ്ടിലാണ്

By Manu

ലണ്ടന്‍/ കോര്‍ഡോബ: ലോകം ഉറ്റുനോക്കിയ ബ്രസീല്‍- അര്‍ജന്റീന പോരാട്ടത്തിനു ശേഷം ലാറ്റിനമേരിക്കയിലെ ഈ വമ്പന്‍മാര്‍ വീണ്ടുമിറങ്ങുന്നു. നേരത്തേ സൗദി അറേബ്യയില്‍ നടന്ന ലാറ്റിന്‍ ക്ലാസിക്കില്‍ മഞ്ഞപ്പടയ്ക്കായിരുന്നു ജയം. കളിയുടെ അവസാന മിനിറ്റില്‍ മിറാന്‍ഡ നേടിയ ഗോളില്‍ ബ്രസീല്‍ അര്‍ജന്റീനയുടെ യുവനിരയെ മറികടക്കുകയായിരുന്നു.

വരുന്നത് സ്റ്റാറുകളില്ലാത്ത ഐപിഎല്‍? യുവി, ഗംഭീര്‍ ഇവര്‍ക്കൊന്നും ടീമില്ല!! ആരാധകര്‍ ആശങ്കയില്‍വരുന്നത് സ്റ്റാറുകളില്ലാത്ത ഐപിഎല്‍? യുവി, ഗംഭീര്‍ ഇവര്‍ക്കൊന്നും ടീമില്ല!! ആരാധകര്‍ ആശങ്കയില്‍

ഐപിഎല്‍: യുവി, ഗംഭീര്‍, മക്കുല്ലം പുറത്ത്!! ഒഴിവാക്കി ടീമുകള്‍, ലിസ്റ്റ് ഇങ്ങനെ... ഐപിഎല്‍: യുവി, ഗംഭീര്‍, മക്കുല്ലം പുറത്ത്!! ഒഴിവാക്കി ടീമുകള്‍, ലിസ്റ്റ് ഇങ്ങനെ...

ജയം തുടരാനുറച്ച് ഇത്തവണ ലാറ്റിനമേരിക്കയിലെ മറ്റൊരു പവര്‍ഹൗസുകളായ ഉറുഗ്വേയുമായാണ് അങ്കം കുറിക്കുന്നത്. അര്‍ജന്റീനയാവട്ടെ കോണ്‍കകാഫ് മേഖലയിലെ ശക്തികളായ മെക്‌സിക്കോയെ നേരിടും.

പോരാട്ടം ലണ്ടനില്‍

പോരാട്ടം ലണ്ടനില്‍

പ്രഥമ ലോക ചാംപ്യന്‍മാരായ ഉറുഗ്വേയും അഞ്ചു തവണ ലോക കിരീടം ചൂടിയ ബ്രസീലും തമ്മിലുള്ള മല്‍സരമാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. ഇരുടീമുകളും തങ്ങളുടെ ഏറ്റവും ശക്തമായ ടീമിനെത്തന്നെയാവും മല്‍സരത്തില്‍ അണിനിരത്തുക. ഇന്ത്യന്‍ സമയം ഇന്നു രാത്രി (നവംബര്‍ 16) 1.30ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമായ ആഴ്്‌സനലിന്റെ ഹോംഗ്രൗണ്ടിലാണ് ബ്രസീല്‍- ഉറുഗ്വേ പോരാട്ടം.

സൂപ്പര്‍ താരങ്ങള്‍ മുഖാമുഖം

സൂപ്പര്‍ താരങ്ങള്‍ മുഖാമുഖം

ബ്രസീല്‍- ഉറുഗ്വേ മല്‍സരം ചില സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ടാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റാര്‍ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ നെയ്മറാണ് ബ്രസീലിന്റെ മുഖ്യ ആകര്‍ഷണമെങ്കില്‍ പിഎസ്ജിയില്‍ നെയ്മറുടെ ടീമായ ഗോളടിവീരന്‍ എഡിന്‍സണ്‍ കവാനി, ബാഴ്‌സലോണ സ്റ്റാര്‍ ലൂയിസ് സുവാരസ് എന്നിവര്‍ ഉറുഗ്വേ നിരയിലുണ്ട്. കവാനിക്കൊപ്പം മാത്രമല്ല നേരത്തേ ബാഴ്‌സലോണയില്‍ സുവാരസിനൊപ്പവും കളിച്ചതിന്റെ അടുപ്പവുമായാണ് നെയ്മര്‍ മഞ്ഞപ്പടയെ നയിക്കുന്നത്.

കുട്ടീഞ്ഞോയും മാഴ്‌സെലോയുമില്ല

ചില മിന്നും താരങ്ങളുടെ അഭാവം ഉറുഗ്വേയ്‌ക്കെതിരേ ബ്രസീലിനു തിരിച്ചടിയാവാന്‍ ഇടയുണ്ട്. പരിക്കുമൂലം അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കുട്ടീഞ്ഞോ, ഡിഫന്‍ഡര്‍ മാര്‍സെലോ, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കസേമിറോ എന്നിവര്‍ ബ്രസീല്‍ നിരയിലുണ്ടാവില്ല.
അതേസമയം, ഉറുഗ്വേയെ സംബന്ധിച്ചിടത്തോളം പരിക്ക് സംബന്ധിച്ച ആശങ്കകളൊന്നുമില്ല. പ്രമുഖ താരങ്ങളെല്ലാം ഫിറ്റാണെന്നത് അവര്‍ക്കു പ്ലസ് പോയിന്റാണ്.

വിജയവഴിയില്‍ തിരിച്ചെത്താന്‍ അര്‍ജന്റീന

ബ്രസീലിനെതിരായ ക്ലാസിക്കില്‍ പരീക്ഷണ ടീമുമായി പോരാടിയിട്ടും മികച്ച പ്രകടനം നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് മെക്‌സിക്കോയ്‌ക്കെതിരേ അര്‍ജന്റീന ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 5.30നാണ് കിക്കോഫ്.
വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാവും ലയണല്‍ സ്‌കലോനി അര്‍ജന്റീനയെ അണിനിരത്തുക. എന്നാല്‍ ആക്രമണാത്മക ഫുട്‌ബോളിന്റെ വക്താക്കളായ മെക്‌സിക്കോയില്‍ നിന്നും കടുത്ത വെല്ലുവിളി തന്നെ അവര്‍ക്കു നേരിടേണ്ടിവരും. ഈ മല്‍സരം കൂടാതെ ഈ മാസം തന്നെ ഒരു തവണ കൂടി അര്‍ജന്റീനയും മെക്‌സിക്കോയും മുഖാമുഖം വരുന്നുണ്ട്.

Story first published: Friday, November 16, 2018, 15:54 [IST]
Other articles published on Nov 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X