വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിയേ.. അടിക്കല്ലെ മെസ്സിയേ, നാട്ടിലെ ചെക്കന്‍മാര് സൊയ്‌ര്യം തരില്ല, വീഡിയോ വൈറല്‍

പെനല്‍റ്റിയിലൂടെയാണ് മെസ്സി ടീമിന്റെ വിജയഗോള്‍ നേടിയത്

Kerala boy asking Leo Messi to Not Score The Goal is going viral | Oneindia Malayalam

റിയാദ്: കാല്‍പന്തുകളി ആരാധകര്‍ക്കു ഏറ്റവും പ്രിയപ്പെട്ട രണ്ടു ടീമുകളാണ് ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ ബ്രസീലും അര്‍ജന്റീനയും. ഈ രണ്ടു ടീമുകളോളം ആരാധക പിന്തുണയുള്ള രാജ്യങ്ങള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. കേരളത്തിലും ഇരുടീമുകള്‍ക്ക് ശക്തമായ ആരാധക പിന്തുണയുണ്ട്. അതുകൊണ്ടു തന്നെ ഇരുവരുടെയും ജയങ്ങളും പരാജയങ്ങളുമെല്ലാം ആരാധകര്‍ ആഘോഷമാക്കുകയും ചെയ്യാറുണ്ട്.

messi

സൗദി അറേബ്യയിലെ റിയാദില്‍ വെള്ളിയാഴ്ച രാത്രി നടന്ന സൗഹൃദ മല്‍സരത്തില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ബ്രസീലും അര്‍ജന്റീനയും മുഖാമുഖം വന്നതോടെ ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. ഏറെ മലയാളികള്‍ താമസിക്കുന്ന സൗദിയില്‍ ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീമുകള്‍ തമ്മിലുള്ള ഈ പോരാട്ടം കാണാന്‍ ഏറെ ആരാധകരെത്തുകയും ചെയ്തിരുന്നു. ഇതിഹാസ താരം ലയണല്‍ മെസ്സി ആദ്യ പകുതിയില്‍ നേടിയ പെനല്‍റ്റി ഗോളില്‍ അര്‍ജന്റീന 1-0ന് ബ്രസീലിനെ വീഴ്ത്തിയിരുന്നു.

ഐപിഎല്‍: വേണ്ടാത്തവരെ 'തൂക്കി' വെളിയിലിട്ടു... ഇനി പഴ്‌സില്‍ എത്ര? എത്ര പേരെ വാങ്ങാം, എല്ലാമറിയാംഐപിഎല്‍: വേണ്ടാത്തവരെ 'തൂക്കി' വെളിയിലിട്ടു... ഇനി പഴ്‌സില്‍ എത്ര? എത്ര പേരെ വാങ്ങാം, എല്ലാമറിയാം

ഈ മല്‍സരവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മെസ്സി പെനല്‍റ്റിയെടുക്കാന്‍ തയ്യാറെടുക്കവെയാണ് ഗോള്‍ അടിക്കല്ലേയെന്ന് ആരാധകന്‍ ഉറക്കെ വിളിച്ചുപറയുന്നത്. മെസ്സിയേ... അടിക്കല്ലെ മെസ്സിയേ... നാട്ടിലെ ചെക്കന്‍മാര് സൊയ്‌ര്യം തരില്ല മെസ്സിയേ... മാവൂരെ ചെക്കന്‍മാര് സൊയ്‌ര്യം തരില്ല മെസ്സിയേ... ന്നോട് ചോയ്ച്ചീന്ന് പറയാന്‍ പറഞ്ഞ്ക്ക്ന്ന് മെസ്സിയേ... അടിക്കല്ലേ എന്ന് ആരാധകന്‍ ഉറക്കെ വിളിച്ചു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ആരാധകന്റെ രോദനമൊന്നും മെസ്സി മുഖവിലയ്‌ക്കെടുക്കാതെ ഗോളാക്കിയതോടെ സ്‌റ്റേഡിയത്തിലെ അര്‍ജന്റൈന്‍ ആരാധകര്‍ ഇളകി മറിയുകയായിരുന്നു.

12ം മിനിറ്റിലായിരുന്നു കളിയുടെ വിധി നിര്‍ണയിച്ച ഈ ഗോള്‍. ഇടതു മൂലയിലേക്കു മെസ്സി തൊടുത്ത ആദ്യ കിക്ക് ഗോളി അലിസണ്‍ ബ്ലോക്ക് ചെയ്‌തെങ്കിലും റീബൗണ്ട് ചെയ്ത പന്ത് താരം വലയ്ക്കുള്ളിലാക്കുകയായിരുന്നു. മൂന്നു മാസത്തെ വിലക്ക് കഴിഞ്ഞ് മെസ്സി ദേശീയ ടീമില്‍ മടങ്ങിയെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്.

Story first published: Saturday, November 16, 2019, 14:53 [IST]
Other articles published on Nov 16, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X