വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കളിക്കിടെ അഭിനയിച്ച് വീഴേണ്ടതെങ്ങിനെയെന്ന് ക്ലാസെടുത്ത് നെയ്മര്‍; വീഡിയോ വൈറല്‍

സാവോ പോളോ: റഷ്യ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പരിഹാസത്തിനിരയായ താരങ്ങളിലൊരാളാണ് ബ്രസീലിന്റെ നെയ്മര്‍. കളിക്കിടെ മൈതാനത്ത് വീണ് അഭിനയിക്കുകയാണെന്ന രീതിയില്‍ നെയ്മര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമായിരുന്നു. ഇപ്പോഴിതാ തന്റെ വീഴ്ചയെ കളിയാക്കി നെയ്മര്‍തന്നെ രംഗത്തെത്തിയിരിക്കുന്നു.

neymar

തന്റെ ഇസ്റ്റഗ്രാമില്‍ നെയ്മര്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ കുട്ടികള്‍ക്ക് വീഴ്ചയുടെ ക്ലാസെടുക്കുന്നത് കാണാം. ഫൗള്‍ ചെയ്യുമ്പോള്‍ വീഴേണ്ടതെങ്ങിനെയാണെന്ന് നെയ്മര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു. ബ്രസീലിലെ ഒരു സ്‌കൂളില്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നെയ്മറുടെ തമാശ.

കളിക്കിടയിലെ വീഴ്ചയെകുറിച്ച് വിമര്‍ശിക്കുന്നതിലും പരിഹസിക്കുന്നതിലും വിരോധമില്ലെന്നാണ് നെയ്മറുടെ പ്രതികരണം. ഇത്തരം കാര്യങ്ങള്‍ തലപുകയ്ക്കാന്‍ ഞാനില്ല. ഇതൊക്കെ ഒരു തമാശയായി പരിഗണിക്കാനാണ് ഇഷ്ടമെന്നും നെയ്മര്‍ പറഞ്ഞു. ആരാധകരും മുന്‍ താരങ്ങളുമെല്ലാം നെയ്മറെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ലോകകപ്പില്‍ താരതമ്യേന മികച്ച പ്രകടനമാണ് നെയ്മര്‍ നടത്തിയത്. വീഴ്ചയുടെ പേരില്‍ വിമര്‍ശനം നേടിട്ടെങ്കിലും താരം ടീമിനായി അധ്വാനിച്ചു കളിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ് ബ്രസീല്‍ പുറത്തായതോടെ ടീം അംഗങ്ങളെല്ലാം ക്ലബ്ബ് സീസണ്‍ തുടങ്ങുന്നതിന് മുന്‍പായുള്ള അവധി ആഘോഷത്തിലാണ്.

Story first published: Friday, July 20, 2018, 14:21 [IST]
Other articles published on Jul 20, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X