വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഈ ലോകകപ്പില്‍ സാധ്യത ബ്രസീലിന്; എന്തുകൊണ്ടെന്ന് മൗറീന്യോ പറയുന്നു

ലണ്ടന്‍: റഷ്യ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ ആരാണ് കപ്പ് സ്വന്തമാക്കുകയെന്നതിനെക്കുറിച്ച് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമായി. ക്രിക്കറ്റ് വിദഗ്ധരില്‍ ഭൂരിപക്ഷവും ബ്രസീലിനാണ് ഇക്കുറി സാധ്യത കല്‍പ്പിക്കുന്നത്. ഇത്രയും ശക്തവും ഒത്തിണക്കവുമുള്ള മറ്റൊരു ടീം ലോകകപ്പിനെത്തുന്നില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ കോച്ച് ഹോസെ മൗറീന്യോയും പറയുന്നത് ഇത്തവണ എല്ലാ സാധ്യതകളും ബ്രസീലിനു തന്നെയാണെന്നാണ്. സ്വാഭാവികവും, നൈസര്‍ഗികവുമായ കളിയാണ് ബ്രസീലിന്റേത്. സമീപകാലത്ത് അവരുടെ കളികള്‍ നിരീക്ഷിച്ചാല്‍ ബ്രസീലിന്റെ കുതിപ്പ് പ്രവചിക്കാനാകുമെന്നും ഒട്ടേറെ പ്രമുഖ ക്ലബ്ബുകളില്‍ പരിശീലകനായിരുന്ന മൗറീന്യോ വ്യക്തമക്കി.

josemourinhocropped

ബ്രസീല്‍ നിരയില്‍ കഴിവുള്ള ഒരുപിടി കളിക്കാരെ കാണാനാകും. ശാരീരികമായും കളിമികവിലും അവര്‍ ഏറെ മുന്നിലാണ്. ഗോളടിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ടീം ഗോള്‍ വഴങ്ങുന്നതില്‍ മടികാണിക്കുകയും ചെയ്യുന്നു. വില്യന്‍, നെയ്മര്‍, കൗടീന്യോ, ജീസസ് തുടങ്ങിയ പ്രതിഭാധനരായ കളിക്കാരാണ് ബ്രസീലിനുവേണ്ടി ഇറങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൂപ്പര്‍താരങ്ങളായ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അവരവരുടെ ടീമുകള്‍ക്കുവേണ്ടി അത്യധ്വാനം ചെയ്യുന്നവരാണ്. ഇവരുടെ മികവില്‍ ടീമുകള്‍ ലോകകപ്പില്‍ മുന്നേറിയേക്കാമെങ്കിലും കപ്പടിക്കാന്‍ അത് പോരെന്നും മാഞ്ചസ്റ്റര്‍ കോച്ച് സൂചിപ്പിക്കുന്നുണ്ട്. റഷ്യയില്‍ ജൂണ്‍ 14ന് ആരംഭിക്കുന്ന ലോകകപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. താന്‍ കളികാണാനായി റഷ്യയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Story first published: Friday, May 11, 2018, 14:24 [IST]
Other articles published on May 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X