Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ് 2016: ഒളിംപിക്‌സിനും ഐസിസിന്റെ ഭീഷണി!!!

ബ്രസീലിയ: റിയോ ഒളിംപിക്‌സിന് മൂന്ന് ആഴ്ച മാത്രം അവശേഷിക്കെ ഒളിംപികിസിന് ഐസിസില്‍ നിന്നുള്ള എല്ലാ ഭീഷണികളെക്കുറിച്ചും അന്വേഷിക്കുമെന്ന് ബ്രസീല്‍ ഇന്റലിജന്‍സ് ഏജന്‍സി. ബ്രസീലിയന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന് ഐസിസുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തോളം പേരെത്തുന്ന ഒളിംപിക്‌സിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നത്. ഒളിംപിക്‌സിനിടെ ഭീകരാക്രമണം നടത്തുമെന്ന് ഐസിസിന്റെ പേരില്‍ പ്രചരിച്ചിരുന്ന മെസേജും അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന് സഹായിച്ചു.

'അന്‍സാര്‍ അല്‍ ഖലീഫ ബ്രസീല്‍' എന്ന് വിളിക്കപ്പെടുന്ന സംഘന തങ്ങള്‍ ഐസിസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും ഐസിസിനേയും പിന്തുണയ്ക്കുന്നുണ്ടെന്നും കാണിച്ച് ടെലഗ്രാം മെസേജിംഗ് ആപ്പ് വഴി അയച്ച മെസേജുകളാണ് ബ്രസീലിനെ അന്വേഷണത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്. അറബിക്, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ് ഭാഷകളിലാണ് മെസേജ് പ്രചരിച്ചിട്ടുള്ളത്. സൈറ്റ് ഇന്റലിജന്‍സ് സംഘമാണ് ഇത് കണ്ടെത്തിയിട്ടുള്ളത്. ഫ്രാന്‍സിലെ നീസില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഭീകരന്‍ ട്രക്ക് ഓടിച്ച് കയറ്റി 84 പേര്‍ മരണമടഞ്ഞതോടെ ആള്‍ക്കൂട്ടങ്ങള്‍, ട്രാഫിക് ബ്ലോക്കുകള്‍ എന്നിവിടങ്ങളില്‍ ബ്രസീല്‍ അധികൃതര്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

rio-olympics

ഒളിംപിക്‌സിനിടെ ഭീകരാക്രമണം നടത്തുമെന്ന് താക്കീത് നല്‍കിക്കൊണ്ട് ടെലഗ്രാം മെസേജിംഗ് ആപ്പ് വഴി നേരത്തെ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ഗുരുതരമായ വെല്ലുവിളിയായി കണക്കാക്കുന്നില്ലെന്നാണ് ബ്രസീല്‍ അധികൃതര്‍ ഉന്നയിക്കുന്ന വാദം. ഭീകരാക്രമണ ഭീഷണയുള്‍പ്പെടെ ഏത് തരത്തിലുള്ള വെല്ലുവിളികളും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് ബ്രസീലിയന്‍ സുരക്ഷാ വിഭാഗവും അറിയിച്ചിട്ടുണ്ട്. ഒളിംപിക്‌സിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടാവുന്നുണ്ടോ എന്നറിയാന്‍ ചാറ്റ് റൂമുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും കര്‍ശനനിരീക്ഷണത്തിലാണുള്ളത്. ഇതിന് പുറമേ 85,000 പട്ടാളക്കാരെയും പോലീസ് സുരക്ഷാ ഉദ്യോഗസ്ഥരെയും ബ്രസീല്‍ വിന്യസിച്ചിട്ടുണ്ട്.

Story first published: Wednesday, July 20, 2016, 10:07 [IST]
Other articles published on Jul 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+