വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റഷ്യയിലേത് വെറും അഭിനയമോ? വിമര്‍ശനങ്ങള്‍ക്ക് നെയ്മറുടെ മറുപടി... സംഭവിച്ചത് ഇതാണ്

കളിക്കളത്തില്‍ അനാവശ്യമായി പരിക്ക് അഭിനയിച്ചുവെന്നതാണ് നെയ്മര്‍ക്കെതിരായ ആരോപണം

സാവോപോളോ: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവുമധികം പരിഹാസങ്ങള്‍ നേരിട്ടത് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്കായിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും കളിക്കിടയിലെ ചില പെരുമാറ്റങ്ങളുടെ പേരില്‍ അദ്ദേഹം ക്രൂശിക്കപ്പെട്ടു. മല്‍സരത്തിനിടയില്‍ അനാവശ്യമായി പരിക്ക് അഭിനയിച്ചു നിലത്ത് വീണുരുണ്ട് റഫറിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചുവെന്നതായിരുന്നു നെയ്മര്‍ക്കെതിരായ പ്രധാന വിമര്‍ശനം. ഇതിന്റെ പേരില്‍ നെയ്മറെ പരിഹസിച്ചു കൊണ്ട് നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം നെയ്മര്‍ക്കു പിന്തുണയുമായി സഹതാരം ഡാനി ആല്‍വസ് രംഗത്തു വന്നിരുന്നു. പരിഹാസം കുറച്ചു കടന്നുപോയെന്നായിരുന്നു ആല്‍വസ് അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ റഷ്യയിലെ സംഭവങ്ങളെക്കുറിച്ച് നെയ്മര്‍ ആദ്യമായി മനസ്സ് തുറക്കുന്നു.

ടാക്ലിങ് കാരണം ഏറെ വേദന അനുഭവിച്ചു

ടാക്ലിങ് കാരണം ഏറെ വേദന അനുഭവിച്ചു

ലോകകപ്പിനിടെ നിരവധി തവണയാണ് താന്‍ എതിര്‍ ടീമിന്റെ ടാക്ലിങിന് ഇരയായതെന്നു നെയ്മര്‍ പറഞ്ഞു. താന്‍ ടാക്ലിങിന് വഴങ്ങിക്കൊടുക്കണമോയെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ടാക്ലിങുകളെതുടര്‍ന്ന് ഏറെ വേദന അനുഭവിക്കേണ്ടിവന്നു. അതുകൊണ്ടാണ് താന്‍ അത്തരത്തില്‍ പെരുമാറിയതെന്നും അഭിനയമായിരുന്നില്ല അതെന്നും നെയ്മര്‍ വ്യക്തമാക്കി.

അഞ്ച് മണിക്കൂറോളം ഐസ് വച്ചു

അഞ്ച് മണിക്കൂറോളം ഐസ് വച്ചു

കടുത്ത വേദനയെതുടര്‍ന്ന് മിക്ക മല്‍സരങ്ങള്‍ കഴിഞ്ഞപ്പോഴും നാലും അഞ്ചു മണിക്കൂറുകള്‍ കാലില്‍ താന്‍ ഐസ് വച്ചിരുന്നതായി നെയ്മര്‍ വെളിപ്പെടുത്തി. ഇത്ര അത്ര നല്ല കാര്യമൊന്നുമല്ല, നിങ്ങള്‍ക്ക് അനുഭവിച്ചാല്‍ മാത്രമേ ഇതു ബോധ്യമാവുകയുള്ളൂ. അത് ഇല്ലാത്തതു കൊണ്ടാണ് തന്നെ വിമര്‍ശിക്കുന്നത്. തന്നെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും മറ്റും കണ്ടടിരുന്നു. എന്നാല്‍ അവയെ തമാശയായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.

ഡ്രിബ്ലിങ് ഇഷ്ടപ്പെടുന്നു

ഡ്രിബ്ലിങ് ഇഷ്ടപ്പെടുന്നു

ഡ്രിബ്ള്‍ ചെയ്ത് മുന്നേറാന്‍ തനിക്ക് ഇഷ്ടമാണ്. തടയാനുറച്ച് എതിര്‍ ടീമിലെ താരങ്ങള്‍ വട്ടമിട്ടു നില്‍ക്കുമ്പോള്‍ പ്രിയപ്പെട്ടവരെ, ഒന്നു ഡ്രിബ്ള്‍ ചെയ്ത് പോയി ഗോള്‍ നേടട്ടെയെന്നു അവരോട് ചോദിക്കാന്‍ പറ്റുമോയെന്നും നെയ്മര്‍ തന്നെ വിമര്‍ശിക്കുന്നവരോട് ചോദിക്കുന്നു.
ഏതു വിധത്തിലും ഡ്രിബ്ള്‍ ചെയ്ത് മുന്നേറാന്‍ തന്നെയാണ് താന്‍ ശ്രമിക്കുക, അവര്‍ തടയാനും. തനിക്ക് അവരേക്കാള്‍ വേഗതയുണ്ട്, തടിയും കുറവാണ്. അതുകൊണ്ട് തന്നെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ടാക്കിള്‍ ചെയ്യുകയല്ലാതെ അവര്‍ക്കു മുന്നില്‍ മറ്റു വഴികളില്ലെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

 ഏറ്റവുമധികം ഫൗള്‍ ചെയ്യപ്പെട്ടു

ഏറ്റവുമധികം ഫൗള്‍ ചെയ്യപ്പെട്ടു

കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവുമധികം ഫൗളിങിന് ഇരയായ താരം നെയ്മറാണ്. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ഫൗള്‍ ചെയ്യപ്പെട്ടതും അദ്ദേഹം തന്നെ. ഇതിനു മുമ്പ് 1986ലെ ലോകകപ്പില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്കു ശേഷം ഇത്രയുമധികം ഫൗള്‍ ചെയ്യപ്പെട്ട മറ്റൊരു കളിക്കാരനില്ല.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

ഇന്ത്യയോ, ഇംഗ്ലണ്ടോ? ടെസ്റ്റ് പരമ്പരയുടെ വിധി ഇവര്‍ തീരുമാനിക്കും, ഇരുടീമിന്റെയും തുറുപ്പുചീട്ടുകള്‍ഇന്ത്യയോ, ഇംഗ്ലണ്ടോ? ടെസ്റ്റ് പരമ്പരയുടെ വിധി ഇവര്‍ തീരുമാനിക്കും, ഇരുടീമിന്റെയും തുറുപ്പുചീട്ടുകള്‍

അടുത്ത ലോകകപ്പ് ടീം ഇന്ത്യ മോഹിക്കേണ്ട!! സാധ്യത കുറവ്... ഇംഗ്ലണ്ട് എല്ലാം തുറന്നുകാട്ടി അടുത്ത ലോകകപ്പ് ടീം ഇന്ത്യ മോഹിക്കേണ്ട!! സാധ്യത കുറവ്... ഇംഗ്ലണ്ട് എല്ലാം തുറന്നുകാട്ടി

Story first published: Sunday, July 22, 2018, 12:48 [IST]
Other articles published on Jul 22, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X