Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് തോല്‍വി; ആരാധകരോട് മാപ്പു ചോദിക്കുന്നതായി സ്‌കൊളാരി

ബെലൊ ഹോറിസോണ്ടെ: ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനിയോട് 7-1 എന്ന സ്‌കോറിന് ബ്രസീല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയതിന് കോച്ച് ലൂയി ഫിലിപ്പ് സ്‌കൊളാരി ആരാധകരോട് മാപ്പു ചോദിച്ചു. തോല്‍വിയുടെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തുകൊണ്ടാണ് സ്‌കൊളാരി മാധ്യമങ്ങള്‍ക്കു മുന്നില്‍ മനസു തുറന്നത്.

ടീം ലൈനപ്പും തന്ത്രങ്ങളും തീരുമാനിച്ചത് ഞാനാണ്. അതുകൊണ്ടുതന്നെ കളിക്കാരെയോ മറ്റാരെങ്കിലുമോ തോല്‍വിക്ക് കുറ്റപ്പെടുത്തുന്നത് ശരിയല്ല. ആദ്യഗോള്‍ വീണതിനുശേഷം ഒന്നു പൊരുതാന്‍ പോലുമാകാതെ തുടരെ ഗോള്‍ വീണതിന് ന്യായീകരണങ്ങളില്ല. കളിയില്‍ മാറ്റം വരുത്താന്‍ പോലും സാധിക്കും മുന്‍പ് ബ്രസീല്‍ തോല്‍വിയിലേക്ക് പോയിരുന്നെന്ന് സ്‌കൊളാരി പറഞ്ഞു.

scolari

നെയ്മര്‍ കളിക്കളത്തിലുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നേനെ. എന്നാല്‍ ഒരു സ്‌ട്രൈക്കര്‍ മാത്രമായ നെയ്മര്‍ക്ക് ജര്‍മന്‍ മുന്നേറ്റത്തെ തടയാന്‍ സധിക്കില്ല. ജര്‍മനി നന്നായി കളിച്ചു. കിട്ടിയ അവസരം ശരിയായി മുതലെടുത്തു. തിരിച്ചടിക്കാന്‍ പഴുതു നല്‍കാതെ ആക്രമിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനമായിരുന്നു ജര്‍മനിയുമായുള്ള മത്സരം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലായിപ്പോഴും ടീമിനു പിന്നില്‍ ഉറച്ചു നിന്നിരുന്ന ആരാധകരോട് മാപ്പു ചോദിക്കുകയാണ്. ഒരു പക്ഷേ താന്‍ ഓര്‍ക്കപ്പെടുക ഈ തോല്‍വിയുടെ പേരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ടീമിനെ ഒരുക്കുകയാണ് ഇപ്പൊഴത്തെ ലക്ഷ്യം. ബാക്കി കാര്യങ്ങളൊക്കെ പിന്നീടാണെന്ന് രാജിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

Story first published: Thursday, July 10, 2014, 7:55 [IST]
Other articles published on Jul 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+