Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള മണ്ണില്‍ മഞ്ഞക്കിളികള്‍ ചിറകടിച്ചു ക്വാര്‍ട്ടറിലേക്ക്‌... ഹോണ്ടുറാസിനെ തകര്‍ത്തു,

കൊച്ചി: കൗമാര ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്കു തിരശീല വീണു. ടൂര്‍ണമെന്റില്‍ ഇനി നടക്കാനിരിക്കുന്നത്‌ കിടിലന്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീം ബ്രസീലാണ്‌ അവസാനമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്‌ ടിക്കറ്റെടുത്ത ടീം. കൊച്ചിയില്‍ നടന്ന കളിയില്‍ ഹോണ്ടുറാസിനെ മഞ്ഞക്കിളികള്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തുരത്തുകയായിരുന്നു. ആരാധകര്‍ പ്രതീക്ഷിച്ചതു പോലെ ബ്രസീല്‍ തന്നെയായിരുന്നു കളിയില്‍ മികച്ചുനിന്നത്‌. ഇടയ്‌ക്ക്‌ ചില കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി ഹോണ്ടുറാസും തങ്ങളുടെ സാന്നിധ്യമറിയിച്ചെങ്കിലും ഗോള്‍ മടക്കാന്‍ സാധിച്ചില്ല.

Brazil_honduras

ഇരട്ടഗോള്‍ നേടിയ ബ്രെണ്ണറാണ്‌ ഹോണ്ടുറാസിനെതിരേ ബ്രസീല്‍ ഹീറോ. മറ്റൊരു ഗോള്‍ മാര്‍ക്കോസ്‌ അന്റോണിയോയുടെ വകയായിരുന്നു. 11ാം മിനിറ്റിലാണ്‌ ബ്രെണ്ണര്‍ ബ്രസീലിനെ മുന്നിലെത്തിക്കുന്നത്‌. അലന്‍ നല്‍കിയ പാസ്‌ ക്ലോസ്‌ റേഞ്ച്‌ ഷോട്ടിലൂടെ ബ്രെണ്ണര്‍ വലയിലേക്ക്‌ പായിച്ചപ്പോള്‍ സ്റ്റേഡിയം ഇളകിമറിഞ്ഞു. 21ാം മിനിറ്റില്‍ ബ്രസീലിന്റെ മികച്ചൊരു നീക്കം ഹോണ്ടുറാസ്‌ ഗോളി വിഫലമാക്കി. ബോക്‌സിനു പുറത്തു വച്ച്‌ അലന്‍ പായിച്ച ഷോട്ട്‌ ഗോളി കോര്‍ണറിലേക്ക്‌ തട്ടിയകറ്റുകയായിരുന്നു.

ഒന്നാം പകുതി തീരാന്‍ ഒരു മിനിറ്റ്‌ ബാക്കിനില്‍ക്കെ ബ്രസീല്‍ വീണ്ടും നിറയൊഴിച്ചു. ഇത്തവണ അന്റോണിയോയുടെ വകയായിരുന്നു ഗോള്‍. ടൂര്‍ണമെന്റിന്റെ കണ്ടെത്തലുകളിലൊന്നായ പൗലീഞ്ഞോ നല്‍കിയ ത്രൂബോള്‍ ഗോളിയെ നിസ്സഹായനാക്കി അന്റോണിയോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിലും ബ്രസീല്‍ എതിരാളികളെ തിരിച്ചുവരാന്‍ അനുവദിച്ചില്ല. 57ാം മിനിറ്റില്‍ ബ്രെണ്ണറിലൂടെ ബ്രസീല്‍ സ്‌കോര്‍ 3-0 ആക്കി ഉയര്‍ത്തി. വലതുവിങിലൂടെ ബോക്‌സിനുള്ളിലേക്കു പറന്നെത്തിയ വെസ്‌്‌്‌ലി ലോബ്‌ ചെയ്‌തു നല്‍കിയ പന്ത്‌ വലംകാല്‍ ഷോട്ടിലൂടെ ബ്രെണ്ണര്‍ വലയ്‌ക്കുള്ളിലാക്കി. ഹോണ്ടുറാസിന്‌ ആശ്വാസ ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും നിര്‍ഭാഗ്യം തിരിച്ചടിയായി. ഹോണ്ടുറാസ്‌ താരത്തിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട്‌ ഇടതു പോസ്‌റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മല്‍സരമില്ല. ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ശനിയാഴ്‌ച തുടങ്ങും. ആഫ്രിക്കന്‍ ടീമുകളായ ഘാനയും മാലിയും തമ്മില്‍ ഗുവാഹത്തിയിലാണ്‌ ആദ്യ ക്വാര്‍ട്ടര്‍. വൈകീട്ട്‌ അഞ്ചു മണിക്കാണ്‌ മല്‍സരം. ശനിയാഴ്‌ച രാത്രി എട്ടിന്‌ ഗോവയില്‍ ഇംഗ്ലണ്ട്‌ അമേരിക്കയെ നേരിടും. ഞായറാഴ്‌ച വൈകീട്ട്‌ അഞ്ചിനു കൊച്ചിയില്‍ സ്‌പെയിന്‍ ഇറാനെയും രാത്രി എട്ടിനു ക്ലാസിക്‌ ക്വാര്‍ട്ടറില്‍ ബ്രസീല്‍ ജര്‍മനിയുമായും അങ്കം കുറിക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ ലേക്ക്‌ സ്റ്റേഡിയത്തിലാണ്‌ ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലര്‍.

Story first published: Wednesday, October 18, 2017, 22:08 [IST]
Other articles published on Oct 18, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+