ലണ്ടന്‍: ലോകകപ്പിനുശേഷം ബ്രസീല്‍താരം ഫാബിയാനോ ലിവര്‍പൂളിലേക്ക്. ഈ സീസണോടെ ഫാബിയാനോ ക്ലബ്ബ് വിടുമെന്ന് ഫ്രഞ്ച് ടീം മൊണോക്കോയുടെ മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞവര്‍ഷം തന്നെ മൊണോക്കോയുമായുള്ള കരാര്‍ അവസാനിച്ചിരുന്നെങ്കിലും ഒരുവര്‍ഷം കൂടി ടീമില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ലിവര്‍പൂള്‍ പുതിയ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ബ്രസീല്‍ താരവുമായി കരാറിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. റഷ്യ ലോകകപ്പിനുശേഷം ഫാബിയാനോ പുതിയ ക്ലബ്ബിനൊപ്പം ചേരുമെന്ന് താരത്തിന്റെ ഏജന്റും അറിയിച്ചു കഴിഞ്ഞു.

ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍വരെയെത്തിയ ലിവര്‍പൂള്‍ ഇക്കുറി അത്ഭുതക്കുതിപ്പാണ് നടത്തിയത്. ക്ലോപ്പിന്റെ ശിക്ഷണത്തില്‍ ഓരോ വര്‍ഷം കൂടുന്തോറും കൂടുതല്‍ കരുത്തരായി വരുന്ന ടീം അടുത്തതവണ പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിട്ടാണ് പുതിയ കളിക്കാരെ ടീമിലെടുക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും ഉള്‍പ്പെയുള്ള ശക്തരായ ടീമുകളെ വെല്ലുവിളിയെ അതിജീവിക്കാന്‍ അതേ നിലവാരത്തിലുള്ള കളിക്കാര്‍ വേണമെന്ന് ക്ലോപ്പ് ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. സമ്മര്‍ ട്രാന്‍സ്ഫറില്‍ കൂടുതല്‍ കളിക്കാരുമായി ടീം കരാറിലെത്താനും സാധ്യതയുണ്ട്.