ബ്രസീലിലെ ഫുട്‌ബോള്‍ രാവുകള്‍ക്ക് ചന്തമേകാന്‍ ഇന്ത്യന്‍ കോണ്ടവും
ഫുട്‌ബോള്‍ മികവില്‍ ലോക രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം പിന്‍നിരയിലാണ്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സാന്നിദ്ധ്യമുണ്ടാവുക എന്നത് ഒരിക്കലും നടക്കാത്ത ഒരു സ്വപ്‌നപോലെയാണ് ഇന്ത്യന്‍ ആരാധകര്‍ കരുതുന്നതും. ബ്രസീല്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സാന്നിദ്ധ്യമില്ലെങ്കിലും, ഇന്ത്യയില്‍ നിന്നുള്ള ഒരു അവശ്യവസ്തു ബ്രസീലില്‍ സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രസീലിലെ ഫുട്‌ബോള്‍ രാവുകള്‍ ആഘോഷമാക്കാനെത്തുന്നവരെ ലക്ഷ്യമിട്ട് 50 ലക്ഷം ഗര്‍ഭ നിരോധന ഉറകളാണ് ബ്രസീല്‍ ഇന്ത്യയില്‍ നിന്നും അധികമായി ഇറക്കുമതി ചെയ്തിരിക്കുന്നത്. എയ്ഡ്‌സിനെതിരെ വ്യാപക പ്രചാരണം നടക്കുന്ന ബ്രസീലില്‍ ഒരു വര്‍ഷം 10 ബില്യണ്‍ കോണ്ടമാണ് വിദേശങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിന്നും 337 മില്യണ്‍ കോണ്ടം ഇറക്കുമതി ചെയ്തതായാണ് കണക്ക്.

ഇത്തവണ 342 മില്യണ്‍ കോണ്ടമാണ് ബ്രസീല്‍ ഇന്ത്യയില്‍ നിന്നം രാജ്യത്തെത്തിച്ചത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 50 ലക്ഷത്തിന്റെ വര്‍ദ്ധന. ലോകകപ്പ് പ്രമാണിച്ചാണ് ഇത്രയും കോണ്ടം ബ്രസീല്‍ അധികമായി ഇറക്കുമതി ചെയ്തിരിക്കുന്നത്. കേരളത്തിലെ എല്‍എല്‍എല്‍ കമ്പനിയില്‍ നിന്നാണ് പ്രധാനമായും കോണ്ടം കയറ്റുമതി. ബ്രസീലിലേക്കുള്ള കോണ്ടത്തിന്റെ സംഭാവനയും കേരളത്തില്‍ നിന്നുതന്നെ.
ലോകകപ്പിനെത്തുന്ന ടൂറിസ്റ്റുകളെ ലക്ഷ്യമട്ട് വന്‍ സെക്‌സ് ടൂറിസത്തിന് ബ്രസീലിന്റെ വിവിധ സ്ഥലങ്ങളില്‍ അരങ്ങൊരുങ്ങിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരടക്കമുള്ള പെണ്‍കുട്ടികളെ ബ്രസീലില്‍ സെക്‌സ് ടൂറിസത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്ത നേരത്തെ തന്നെ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. 25 വേദികളിലായി ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍, മത്സരങ്ങളുടെ പിന്നാമ്പുറത്ത് നടക്കുന്ന ആഘോഷങ്ങളില്‍ പങ്കാളികളാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കോണ്ടം കമ്പനിയിലെ തൊഴിലാളികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications