വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചരിത്രം ഓര്‍മ്മിപ്പിക്കുന്ന പുതിയ ജഴ്‌സിയുമായി ബ്രസീല്‍; പ്രകാശനം ചെയ്തത് നെയ്മറല്ല, ബ്രസീലിന്റെ 'വണ്ടര്‍ബോയ്'

റിയോ ഡി ജനെയ്റോ: റഷ്യന്‍ ലോകകപ്പിലെ തിരിച്ചടികള്‍ മറന്ന് ദേശീയ ടീമുകളെല്ലാം പതിയ പോരാട്ടങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ്. കോപ്പാ അമേരിക്കയും യൂറോ കപ്പുമാണ് വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകള്‍. ഇതിനായുള്ള സൗഹൃദ മത്സരങ്ങളും യോഗ്യതാ മത്സരങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജൂണ്‍ 14ന് ആരംഭിക്കുന്ന കോപ്പാ അമേരിക്കയില്‍ എന്തുവിലകൊടുത്തും കപ്പുയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരായ ബ്രസീല്‍. ഇതിന്റെ ഭാഗമായി കോപ്പാ അമേരിക്കയ്ക്കുള്ള പുതിയ രണ്ടാം ജഴ്‌സിയും ബ്രസീല്‍ പുറത്തിറക്കി.

brazil

1919ലെ ബ്രസീലിന്റെ കോപ്പാ അമേരിക്കന്‍ കിരീടത്തിന്റെ ഓര്‍മ്മ പുതുക്കുന്നതാണ് പുതിയ ജഴ്‌സി. ചരിത്രത്തിലെ തങ്ങളുടെ ആദ്യ കോപ്പാ അമേരിക്ക കിരീടം ഉറുഗ്വേയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ നേടിയത്. വെള്ള ജഴ്‌സിയില്‍ കോളറും കൈയുടെ അഗ്രഭാഗവും നീലനിറവുമാണുള്ളത്. നൈക്കി സ്‌പോണ്‍സര്‍ ചെയ്യുന്ന ജഴ്‌സിയില്‍ മുകളിലായി ബ്രസീലിന്റെ ചിഹ്നവുമുണ്ട്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ പങ്കെടുത്ത ചടങ്ങില്‍ ബ്രസീല്‍ യുവതാരം വിനീഷ്യസ് ജൂനിയറാണ് ജഴ്‌സി പ്രകാശനം ചെയ്തത്. ബ്രസീലിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെടുന്ന വിനീഷ്യസ് ഇതിനോടകം തന്നെ തന്റെ കളി മികവ് തെളിയിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് വിനീഷ്യസ് കാഴ്ചവയ്ക്കുന്നത്.

ലോകകപ്പിലെ നാലാം സ്ഥാനം ആരും മോഹിക്കേണ്ട... ലോകേഷ് രാഹുല്‍ തന്നെ, ഇതു തന്നെ തെളിവ് ലോകകപ്പിലെ നാലാം സ്ഥാനം ആരും മോഹിക്കേണ്ട... ലോകേഷ് രാഹുല്‍ തന്നെ, ഇതു തന്നെ തെളിവ്

കോപ്പാ അമേരിക്കയ്ക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിനുള്ള ബ്രസീല്‍ ടീമില്‍ വിനീഷ്യസിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് കളിക്കാന്‍ സാധിച്ചില്ല. നിലവില്‍ വിശ്രമത്തിലുള്ള വിനീഷ്യസ് കോപ്പാ അമേരിക്കയ്ക്കുള്ള ബ്രസീല്‍ ടീമില്‍ സ്ഥാനം പിടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചരിത്രപ്രാധാന്യമുള്ള ബ്രസീലിന്റെ ജഴ്‌സി പ്രകാശനം ചെയ്യാന്‍ സാധിച്ചതിന് മഹത്തരമായി കാണുന്നതായും ഇത്തരമൊരു അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നതായും വിനീഷ്യസ് പറഞ്ഞു. ഈ സീസണില്‍ റയല്‍ മാഡ്രിഡിനുവേണ്ടി അരങ്ങേറ്റം കുറിച്ച വിനീഷ്യസ് 15 മത്സരത്തില്‍ നിന്ന് രണ്ട് ഗോളും നേടിയിട്ടുണ്ട്.

Story first published: Thursday, April 11, 2019, 15:10 [IST]
Other articles published on Apr 11, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X