വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഈ കോപ്പ ബ്രസീല്‍ കൊണ്ടുപോകുമോ?; സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ ജയം

റിയോ ഡി ജനീറോ: സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ഒരുക്കം ഗംഭീരമാക്കി ബ്രസീല്‍. കഴിഞ്ഞദിവസം ഹോണ്ടുറാസിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ഏഴുഗോളിന്റെ ജയം സ്വന്തമാക്കി. സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതെ കളിക്കിറങ്ങിയ ബ്രസീല്‍ കളംനിറഞ്ഞുകളിച്ചാണ് ത്രസിപ്പിക്കുന്ന ജയത്തോടെ ടൂര്‍ണമെന്റിനായി ഇറങ്ങുന്നത്. 2012നുശേഷമുള്ള ബ്രസീലിന്റെ ഏറ്റവും വലിയ ജയമാണിത്.

brazil

നെയ്മറുടെ അഭാവത്തില്‍ മുന്നേറ്റനിരയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഗബ്രിയേല്‍ ജീസസ് രണ്ടു ഗോള്‍ നേടി. മത്സരം തുടങ്ങി 6-ാം മിനിറ്റില്‍ തന്നെ ജീസസ് എതിര്‍ ഗോള്‍വല കുലുക്കി. 47-ാം മിനിറ്റിലായിരുന്നു മറ്റൊരു ഗോള്‍. തിയാഗോ സില്‍വ(13), ഫിലിപെ കുടീന്യോ(37), ഡേവിഡ് നെറെസ്(56), റോബര്‍ട്ടോ ഫിര്‍മിനോ(65), റിച്ചാര്‍ലിസണ്‍ (70) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

ധവാന്റെ പരിക്ക് തിരിച്ചടിയാകുമെന്ന് ഇന്ത്യയ്ക്ക് ആശങ്ക; ഓപ്പണറായി മറ്റൊരു താരംധവാന്റെ പരിക്ക് തിരിച്ചടിയാകുമെന്ന് ഇന്ത്യയ്ക്ക് ആശങ്ക; ഓപ്പണറായി മറ്റൊരു താരം

മധ്യനിരയില്‍ കുടീന്യോ മുന്നേറ്റ നിരയ്ക്ക് നിരന്തരം പന്തെത്തിച്ചുനല്‍കി. ഇതിനിടെ ഹോണ്ടുറാസ് വിങ്ങര്‍ റോമെല്‍ ക്വിയോറ്റോ 29-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ബ്രസീലിന് നേട്ടമായി. ഹോണ്ടുറാസ് വിങ്ങര്‍ റോമെല്‍ ക്വിയോറ്റോ ആര്‍തറിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരം പിന്നീട് കളംവിട്ടു. ആര്‍തറിന് കോപ്പയില്‍ കളിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയത്തിലാണ്.

Story first published: Tuesday, June 11, 2019, 12:50 [IST]
Other articles published on Jun 11, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X