Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖത്തറിനെ തകര്‍ത്ത് കോപ്പയ്‌ക്കൊരുങ്ങി ബ്രസീല്‍; ആശങ്കയായി നെയ്മറിന്റെ പരിക്ക്

ബ്രസീലിയ: ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍മാരായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ബ്രസീല്‍ കോപ്പ അമേരിക്കയ്ക്കുള്ള തയ്യാറെടുപ്പ് ശക്തമാക്കി. എന്നാല്‍ സൂപ്പര്‍താരം നെയ്മര്‍ മത്സരത്തിനിടെ പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയത് ബ്രസീലിന് ആശങ്കയായി.

ആദ്യപകുതിയില്‍ റിച്ചാര്‍ലിസണും ഗബ്രിയേല്‍ ജീസസുമാണ് ബ്രസീലിന് വേണ്ടി ലക്ഷ്യംകണ്ടത്. 21-ാം മിനിറ്റിലാണ് നെയ്മര്‍ കാലിന് പരിക്കേറ്റ് കളത്തില്‍നിന്ന് കയറിയത്. തുടര്‍ന്ന് നെയ്മറിനു പകരക്കാരനായി എവര്‍ട്ടനെ ഇറക്കി. 96-ാം മിനിറ്റില്‍ എന്‍ഡേഴ്‌സണ്‍ വാര്‍ റിവ്യൂ ചോദ്യചെയ്തതിനെത്തുടര്‍ന്ന് ഖത്തറിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ ബോലെം ഖോഖിയുടെ സ്‌പോട്ട് കിക്ക് ക്രോസ്‌ബോറില്‍ തട്ടി പുറത്തുപോയി.

neymar

തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ ജയിച്ചാണ് ഖത്തര്‍ ബ്രസീലുമായുള്ള സൗഹൃദ മത്സരത്തിനെത്തിയത്. എന്നാല്‍ കളിയുടെ തുടക്കം മുതല്‍ തന്നെ ലാറ്റിനമേരിക്കന്‍ കരുത്തിന്റെ ആധിപത്യമായിരുന്നു. 16-ാം മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ ബ്രസീലിന് ലീഡ് നേടിക്കൊടുത്തു. 24-ാം മിനിറ്റില്‍ ജീസസ് ലീഡുയര്‍ത്തി. കോപ്പ അമേരിക്കയില്‍ ജൂണ്‍ 14-ന് ബൊളീവിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. അതിനുമുന്‍പ് ഞായറാഴ്ച ഹോണ്ടുറാസിനെതിരെ സൗഹൃദമത്സരമുണ്ട്.

നെയ്മറിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ കാല്‍മുട്ടിന്റെ പരിക്ക് ഭേദമായി കളത്തില്‍ തിരിച്ചെത്തിയതാണ് നെയ്മര്‍. സ്വന്തം നാട്ടില്‍ കോപ്പ അമേരിക്ക നടക്കുമ്പോള്‍, കളത്തിനകത്തും പുറത്തും ബ്രസീലിന്റെ സൂപ്പര്‍താരം ആശയക്കുഴപ്പത്തിലാണ്. ഒരു ഭാഗത്ത് പരിക്ക് ആശങ്കയുണ്ടാക്കുമ്പോള്‍ മറുഭാഗത്ത് വിവാദങ്ങളും വിടാതെ പിന്തുടരുന്നു. നെയ്മര്‍ ബലാല്‍സംഗം ചെയ്‌തെന്ന ആരോപണവുമായി ബ്രസീലിയന്‍ യുവതി രംഗത്തെത്തിയിരുന്നു. താരം ആരോപണം നിഷേധിക്കുകയും ടീമിന്റെ പിന്തുണ നേടുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ കാര്യമാക്കുന്നില്ലെന്നും കോപ്പ അമേരിക്കയില്‍ നെയ്മര്‍ കളിക്കുമെന്നും ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷനും വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പരിക്ക് തിരിച്ചടിയായിരിക്കുന്നത്.

Story first published: Thursday, June 6, 2019, 11:30 [IST]
Other articles published on Jun 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+