ബ്രസീല്‍ vs അര്‍ജന്റീന: കോപ്പയിലെ കണക്കുതീര്‍ത്തു... സൂപ്പര്‍ ക്ലാസിക്കില്‍ അര്‍ജന്റീന (1-0), വീഡിയോ

Argentina Beat Brazil 1-0 Thanks To A Leo Messi Goal | Oneindia Malayalam

റിയാദ്: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കിയ സൂപ്പര്‍ ക്ലാസിക്കോയില്‍ അര്‍ജന്റൈന്‍ വിജയാരവം. സൗദി അറേബ്യയിലെ റിയാദിലുള്ള കിങ്‌സ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലറില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. 12ാം മിനിറ്റില്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ വകയായിരുന്നു മല്‍സരവിധി നിര്‍ണയിച്ച അര്‍ജന്റീനയുടെ വിജയഗോള്‍. ഇതോടെ കോപ്പ അമേരിക്കയുടെ സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ 0-2ന്റെ തോല്‍വിക്കു ബ്രസീല്‍ കണക്കുതീര്‍ക്കുകയും ചെയ്തു.

രണ്ടാം പകുതിയുടെ അവസാന 20 മിനിറ്റില്‍ കോപ്പ അമേരിക്ക ചാംപ്യന്‍മാര്‍ കൂടിയായ ബ്രസീലിനെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് മെസ്സിയും സംഘവും നടത്തിയത്. ഒന്നിനു പിറകെ ഒന്നായി അവര്‍ ആക്രമണങ്ങളുടെ വേലിയേറ്റം തീര്‍ത്തു. ഗോള്‍കീപ്പര്‍ അലിസണിന്റെ തകര്‍പ്പന്‍ സേവുകളാണ് ബ്രസീലിന്റെ തോല്‍വി ഒരു ഗോളിലൊതുക്കിയത്. മറുഭാഗത്ത് ബ്രസീലിന്റെ മുന്നേറ്റങ്ങളൊന്നും തന്നെ അര്‍ജന്റീനയ്ക്കു ഭീഷണിയുയര്‍ത്തുന്നതായിരുന്നില്ല. മഞ്ഞപ്പടയുടെ മികച്ച പല നീക്കങ്ങളും ബോക്‌സിന് അരികില്‍ തന്നെ അവസാനിക്കുകയായിരുന്നു.

മെസ്സിയുടെ തിരിച്ചുവരവ്

മെസ്സിയുടെ തിരിച്ചുവരവ്

മൂന്നു മാസത്തെ വിലക്ക് കഴിഞ്ഞ് മെസ്സിയുടെ അര്‍ജന്റൈന്‍ ടീമിലേക്കുള്ള മടങ്ങി വരവ് കൂടിയായിരുന്നു ഈ മല്‍സരം. ബ്രസീലില്‍ നടന്ന കഴിഞ്ഞ കോപ്പ അമേരിക്കയുടെ ലൂസേഴ്‌സ് ഫൈനലില്‍ അംപയര്‍മാരുടെ തീരുമാനത്തെയും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് മെസ്സിയെ മൂന്നു മാസത്തേക്കു വിലക്കിയത്.

മറുഭാഗത്ത് സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍ നിരയില്‍ ഇല്ലായിരുന്നു. പരിക്കു കാരണമാണ് അദ്ദേഹത്തിനു മല്‍സരം നഷ്ടമായത്.

പെനല്‍റ്റി പാഴാക്കി ജെസ്യൂസ്

മല്‍സരം തുടങ്ങി 12ാം മിനിറ്റില്‍ ബ്രസീലിന് ലീഡ് നേടാന്‍ സുവര്‍ണാവസരം. ഗബ്രിയേല്‍ ജെസ്യൂസിനെ പെരെഡസ് ബോക്‌സിനുള്ളില്‍ വച്ച് ടാക്കിള്‍ ചെയ്തതിനെ തുടര്‍ന്ന് റഫറി ബ്രസീലിന് അനുകൂലമായി പെനല്‍റ്റി വിധിക്കുകയായിരുന്നു. ജെസ്യൂസിന്റെ ദുര്‍ബലമായ ഇടംകാല്‍ പെനല്‍റ്റി ഗോളിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചെങ്കിലം പോസ്റ്റിന് തൊട്ടരികില്‍ കൂടെ പുറത്തേക്കു പോവുകായിരുന്നു.

മെസ്സിയുടെ ഗോള്‍

മെസ്സിയുടെ ഗോള്‍

ബ്രസീല്‍ പെനല്‍റ്റി നഷ്ടപ്പെടുത്തി രണ്ടു മിനിറ്റിനുള്ളില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. മെസ്സിയെ അലെക്‌സ് സാന്‍ഡ്രോ ബോക്‌സിനുള്ളില്‍ വച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. മെസ്സിയുടെ താഴ്ന്ന പെനല്‍റ്റി കിക്ക് ഗോളി അലിസണ്‍ ബ്ലോക്ക് ചെയ്തിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് മെസ്സി വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റി.

പ്രതിരോധപ്പൂട്ട് തകര്‍ക്കാനാവാതെ ബ്രസീല്‍

പ്രതിരോധപ്പൂട്ട് തകര്‍ക്കാനാവാതെ ബ്രസീല്‍

പന്ത് കൂടുതല്‍ സമയം കൈയില്‍ വച്ച് ഗോള്‍ മടക്കാന്‍ ബ്രസീല്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അവയെല്ലാം അര്‍ജന്റീനയുടെ പ്രതിരോധക്കോട്ടയില്‍ തട്ടി തകരുകയായിരുന്നു. ബ്രസീലിന്റെ ഒരു ഗോള്‍ ശ്രമം പോലും അര്‍ജന്റൈന്‍ ഗോളിക്കു വെല്ലുവിളിയുയര്‍ത്തിയില്ല. മറുഭാഗത്ത് അര്‍ജന്റീനയുടെ മിന്നല്‍ കൗണ്ടര്‍ അറ്റാക്കുകള്‍ ബ്രസീലിന് തലവേദന സൃഷ്ടിക്കുകയും ചെയ്തു.

ബ്രസീല്‍ രക്ഷപ്പെട്ടു

ബ്രസീല്‍ രക്ഷപ്പെട്ടു

ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ മെസ്സിയിലൂടെ അര്‍ജന്റീന ലീഡുയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ ഗോളി അലിസണ്‍ മഞ്ഞപ്പടയുടെ രക്ഷകനായി. ബ്രസീലിന്റെ പിഴവില്‍ നിന്നു ലഭിച്ച പന്തുമായി ഇടതുവിങിലൂടെ ചീറിപ്പാഞ്ഞ മെസ്സി ബോക്‌സനികത്ത് വച്ച് ഷോട്ടുതിര്‍ത്തെങ്കിലും ഗോളി അലിസണ്‍ രണ്ടാം ശ്രമത്തില്‍ ഒരു വിധത്തില്‍ ഇതു പിടിയിലൊതുക്കുകയായിരുന്നു.

മെസ്സിയുടെ ഫ്രീകിക്ക്

മെസ്സിയുടെ ഫ്രീകിക്ക്

66ാം മിനിറ്റില്‍ മെസ്സിയിലൂടെ അര്‍ജന്റീന ലീഡുയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ ഇത്തവണയും അലിസണിനെ കീഴടക്കാന്‍ മെസ്സിക്കായില്ല. ബോക്‌സിന് പുറത്തു നിന്നുള്ള മെസ്സിയുടെ മഴവില്‍ ഫ്രീകിക്ക് വലയില്‍ താഴ്ന്നിറങ്ങിയെങ്കിലും ക്രോസ് ബാറിന് തൊട്ടു മുകളില്‍ വച്ച അലിസണ്‍ പന്ത് കുത്തിയകറ്റുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, November 16, 2019, 0:32 [IST]
Other articles published on Nov 16, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X