വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'ബ്രസീലും അര്‍ജന്റീനയും' വാശിയോടെ പൊരുതി

By Sudheep S

തൃശൂര്‍: ബ്രസീലും അര്‍ജന്റീനയും വാശിയോടെ പൊരുതി വിജയിച്ചു. ലോകകപ്പിനായി പൊരുതിയ സാങ്കല്‍പ്പിക മത്സരത്തില്‍ 2-2 സമനിലയില്‍ ഇരുടീമുകളും ഒന്നാമത്. കാല്‍പ്പന്തു കളിയില്‍ ഇന്ത്യയുടെ കറുത്ത മുത്തിന്റെ മാന്ത്രിക സ്പര്‍ശം ഒരിക്കല്‍കൂടി പ്രകടമായ മത്സരമായിരുന്നു ഇന്നലെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന അര്‍ജന്റീന - ബ്രസീല്‍ സാങ്കല്‍പ്പിക ലോകകപ്പ്. പ്രതിഭയുടെ മിന്നലാട്ടംകൊണ്ട് ഫുട്‌ബോള്‍ കളിക്കളം ത്രസിപ്പിച്ച മുന്‍ ഇന്ത്യന്‍ താരങ്ങളായ ഐ.എം. വിജയന്‍, സി.വി. പാപ്പച്ചന്‍, വിക്ടര്‍ മഞ്ഞില, ടി.കെ. ചാത്തുണ്ണി തുടങ്ങിയ ഫുട്‌ബോള്‍ അതികായരും പ്രഗത്ഭ കോച്ചുകളും വാശിയോടെ പൊരുതിയ അപൂര്‍വ മത്സരത്തിന് ഇന്നലെ ഒരിക്കല്‍കൂടി കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു.

അര്‍ജന്റീനക്ക് വേണ്ടിയാണ് കറുത്തമുത്ത് കളിക്കളത്തിലിറങ്ങിയത്. ബ്രസീലിന് വേണ്ടി സി.വി. പാപ്പച്ചനും ടി.കെ. ചാത്തുണ്ണിയും വിക്ടര്‍ മഞ്ഞിലയും ജേഴ്‌സിയണിഞ്ഞു. ജോയ്‌സ് പാലസ് വെറ്ററന്‍സ് എഫ്.സി. തൃശൂരും ബാനര്‍ജി മെമ്മോറിയല്‍ ക്ലബ് തൃശൂരും സംയുക്തമായി സംഘടിപ്പിച്ച സാങ്കല്‍പ്പിക മത്സരത്തില്‍ എട്ട് മുന്‍ ഇന്ത്യന്‍ താരങ്ങളാണ് പങ്കെടുത്തത്. 25 മിനിട്ട് മത്സരത്തില്‍ ഇരു ടീമുകളും മികച്ച കളിയും മികച്ച പ്രതിരോധവും പുറത്തെടുത്തു. ബ്രസീലിന്റെ കോച്ച് ടി.കെ. ചാത്തുണ്ണിയുടെയും അര്‍ജന്റീനയുടെ കോച്ച് പീതാംബരന്റെയും പരിശീലന മികവ് ഒരിക്കല്‍ കൂടി കാണികള്‍ കണ്ടറിഞ്ഞു.

sports

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടംനേടിയ താരങ്ങളുടെ തീപാറുന്ന മത്സരം കാണാന്‍ മറ്റു ജില്ലകളില്‍നിന്നു പോലും ആരാധകര്‍ തൃശൂരിലെത്തിയിരുന്നു. കളിയുടെ ആദ്യ പകുതിയുടെ ആദ്യ മിനിട്ടുകള്‍ക്കുള്ളില്‍ ബ്രസീലിന്റെ ഒന്നാമത്തെ ഗോള്‍ പിറന്നു. സന്തോഷ് ട്രോഫി താരം സി.എ. ലിസ്റ്റണ്‍ ആണ് അര്‍ജന്റീനയുടെ പ്രതിരോധ നിരയെ നേരിട്ട്് ആദ്യ ഗോളടിച്ചത്. ആദ്യപാതിയുടെ അവസാനമിനിട്ടില്‍ അര്‍ജന്റീന തിരിച്ചടിച്ചു. ദേവരാജ് തന്റെ തകര്‍പ്പന്‍ ഗോള്‍ കൊണ്ടാണ് ബ്രസീലിന് മറുപടി നല്‍കിയത്. ആവേശമിരട്ടിച്ച രണ്ടാം പകുതിയില്‍ ബ്രസീലിന് വേണ്ടി കളിച്ച വിക്ടര്‍ മഞ്ഞിലയുടെ ഗോള്‍ ഗോള്‍കീപ്പര്‍ തടുത്തു. അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ ആര്‍.ടി. യാദവും ബ്രസീലിന്റെ കീപ്പര്‍ വിനയചന്ദ്രനും മികച്ച പ്രകടനം കാഴ്ചവച്ചു. ഐ.എം. വിജയന്റെ മാന്ത്രിക കാല്‍പ്പാദങ്ങള്‍ കളിക്കളത്തിലെ അടവുകള്‍ പുറത്തെടുത്തപ്പോള്‍ സി.വി. പാപ്പച്ചന്‍ കളി പൂര്‍ണമായും നിയന്ത്രിച്ചു. എങ്കിലും അപ്രതീക്ഷമായ ഒരു ഗോള്‍ ബ്രസീലിന്റെ ലേണല്‍ തോമസ് തൊടുത്തു വിട്ടതോടെ മത്സരം സമ്മര്‍ദത്തിലായി. തുടര്‍ന്ന് ബ്രസീല്‍ കിരീടമണിയുമെന്ന് തോന്നിപ്പിച്ച അവസാന മിനിട്ടുകളില്‍ അര്‍ജന്റീനയുടെ ഉഗ്രന്‍ മറുപടിയുമായി ലിയോരാജന്റെ ഗോള്‍.

അങ്ങനെ 2-2 ന് ലോകകപ്പ് അര്‍ജന്റീന- ബ്രസീല്‍ സാങ്കല്‍പ്പിക മത്സരം സമനിലയില്‍ കലാശിച്ചു. ചന്ദ്രന്‍, കണ്ണാപ്പി, ഗിരീഷ്, സി.വി. സണ്ണി, സേതു തുടങ്ങി ഇരു ടീമുകള്‍ക്കു വേണ്ടി അമ്പതോളം താരങ്ങളാണ് അണി നിരന്നത്. വാശിയേറിയ മത്സരത്തില്‍ പങ്കെടുക്കാനായി മാത്രം മുന്‍ ഈസ്റ്റ് ബംഗാള്‍ ക്യാപ്റ്റനായിരുന്ന സുരേഷ് കാഞ്ഞങ്ങാടു നിന്നും എത്തിയിരുന്നു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഗ്രൗണ്ടില്‍ പന്തുതട്ടിയാണ് സാങ്കല്‍പ്പിക മത്സരം ഉദ്ഘാടനം ചെയ്്തത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാമകൃഷ്ണനെ സമ്മാനദാനചടങ്ങില്‍ പൊന്നാടയണിയിച്ചു. സംഘാടകരായ ജോയ് പാലസ് ജോയും ഇഗ്നി മാത്യുവുമാണ് മത്സരവിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചത്.

Story first published: Monday, June 11, 2018, 15:46 [IST]
Other articles published on Jun 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X