Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെൽജിയം സൂപ്പർ താരത്തെ സ്വന്തമാക്കി ഡോർട്ട്മുണ്ട്..

റഷ്യൻ ലോകകപ്പിൽ ബെൽജിയത്തിനുവേണ്ടി തകർപ്പൻ പ്രകടനം നടത്തിയ അക്സൽ വിറ്റ്സലിനെ ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ട് സ്വാന്തമാക്കിയതായി റിപ്പോർട്ട്.അടുത്ത ദിവസം തന്നെ ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകൾ.ചൈനീസ് ക്ലബ്ബായ ടിയാൻജിൻ ഖ്വിൻജിൽ നിന്നാണ് താരം ഡോർട്ട്മുണ്ടിലേക്കെത്തുന്നത്. താരവുമായി ക്ലബ്ബ് നാല് വർഷ കരാറിലെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ മാസം മുതൽ തന്നെ താരത്തിനായി ഡോർട്ടുമുണ്ട് ശ്രമങ്ങൾ ആരംഭിച്ചിരുന്നു.എന്നാൽ ഈ മാസം ആദ്യത്തോടെ ചൈനീസ് ട്രാൻസ്ഫർ ജാലകം അവസാനിച്ചത് ഡോർട്‌മുണ്ടിന് തിരിച്ചടിയായിരുന്നു.എന്നാൽ വിദേശ താരങ്ങളെ കൈമാറുന്നതിൽ ഫിഫ നിയമിച്ചിട്ടുള്ള കാലാവധി ഒരു ഒരാഴ്ചകൂടി ഉള്ളതിനാലാണ് താരത്തെ ടീമിലെത്തിക്കാൻ ഡോർട്ടുമുണ്ട് വീണ്ടും ശ്രമം ആരംഭിച്ചത്.

borussia-dortmund

റഷ്യൻ ലോകകപ്പിൽ ബെൽജിയം കുതുപ്പിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു ഈ ഇരുപത്തിയൊൻപതുകാരൻ.ബെൽജിയൻ ക്ലബ്ബായ സ്റ്റാൻഡേർഡ് ലെയ്ജ്ക്കുവേണ്ടി കരിയർ ആരംഭിച്ച വിറ്റ്സൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്കുവേണ്ടിയും റഷ്യൻ ക്ലബ്ബായ സിനിത് പീറ്റേഴ്‌സ്ബർഗിനുവേണ്ടിയും കളിച്ചതിനു ശേഷമാണ് കഴിഞ്ഞ സീസണിൽ ചൈനീസ് ലീഗിലേക്ക് ചേക്കേറിയത്.ഇതുവരെ ക്ലബ്ബ് തലത്തിൽ 300 ലേറെ മത്സരങ്ങൾ വിറ്റ്സൽ കളിച്ചിട്ടുണ്ട്.2007 ൽ മികച്ച ബെൽജിയൻ യുവ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട വിറ്റ്സൽ 2008 ൽ ബെൽജിയൻ ഗോൾഡൻ ബൂട്ടും സ്വന്തമാക്കിട്ടുണ്ട്.

Story first published: Tuesday, August 7, 2018, 10:30 [IST]
Other articles published on Aug 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+