കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ നിലവിലെ സമീപനത്തിനെതിരേ പ്രതികരിച്ച് മുന്‍ നായകന് ബെയ്ചൂങ് ബൂട്ടിയ രംഗത്ത്. ഒരു താരത്തെ മാത്രം അമിതമായി ആശ്രയിക്കുന്ന രീതിക്കെതിരെയാണ് ബൂട്ടിയ വിമര്‍ശനം ഉന്നയിച്ചത്. നിലവില്‍ സുനില്‍ ഛേത്രിയെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നു. ഛേത്രി ഗോളടിക്കുന്ന മത്സരം മാത്രം ജയിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് മാറണം.
ഐഎസ്എല്‍: സന്ദേശ് ജിംഗാന് പരുക്കിന്റെ പിടിയില്‍, ബ്ലാസ്റ്റേഴ്സിന് ആശങ്ക
അറ്റാക്കിങില്‍ ഇന്ത്യ ഇനിയും മുന്നേറണം. അവിടെയും ഛേത്രിമാത്രമാണ് ഏക ആശ്രയം. ഗോളുകള്‍ അടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും ഛേത്രി പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ നിരയെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല.ഓരോ മത്സരങ്ങള്‍ക്ക് ശേഷവും ഇന്ത്യയുടെ പ്രതിരോധം മികവുകാട്ടുന്നു. ഇത് പ്രതീക്ഷ നല്‍കുന്നുണ്ട്.
ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗോളടിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 42കാരനായ ബൂട്ടിയ 1995-2011വരെയാണ് ഇന്ത്യക്കുവേണ്ടി കളിച്ചത്.82 മത്സരത്തില്‍ നിന്ന് 27 ഗോളും അദ്ദേഹത്തിന്റെ പേരിലുണ്ട്.മോഹന്‍ ബഗാന്,ഈസ്റ്റ് ബംഗാള്‍ തുടങ്ങിയവര്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.