For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രതിഭകള്‍, പക്ഷേ ഒരു തവണ പോലും ഐസിസി റാങ്കിങ്ങില്‍ തലപ്പത്തെത്തിയില്ല, മികച്ച പ്ലേയിങ് 11 ഇതാ

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ പ്രതിഭാശാലികളായ താരങ്ങളുടെ നീണ്ടനിര തന്നെ നമുക്ക് കാണാനാവും. ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് പോലും പേര് ചേര്‍ക്കപ്പെട്ടവരാണെങ്കിലും ചില താരങ്ങള്‍ക്ക് ഇതുവരെ ഐസിസി ഏകദിന റാങ്കിങ്ങില്‍ തലപ്പത്തേക്കെത്താനായിട്ടില്ല. ഇതുവരെ ഏകദിന റാങ്കിങ്ങില്‍ തലപ്പത്തേക്കെത്താനാവാത്ത ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച താരങ്ങളുടെ പ്ലേയിങ് 11 ഇതാ.

രോഹിത് ശര്‍മ- ഹെര്‍ഷ്വല്‍ ഗിബ്‌സ്

രോഹിത് ശര്‍മ- ഹെര്‍ഷ്വല്‍ ഗിബ്‌സ്

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ രോഹിത് ശര്‍മയും മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ഓപ്പണര്‍ ഹെര്‍ഷ്വല്‍ ഗിബ്‌സുമാണ് ഓപ്പണര്‍മാര്‍. ഇരുവരും ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയിട്ടില്ല. രോഹിത് 220 ഇന്നിങ്‌സില്‍ നിന്ന് 9205 റണ്‍സ് നേടിയിട്ടുണ്ട്. 29 സെഞ്ച്വറിയും അദ്ദേഹത്തിന്റെ ഏകദിന കരിയറിലുണ്ട്. ഗിബ്‌സ് 228 മത്സരത്തില്‍ നിന്ന് 8094 റണ്‍സാണ് നേടിയത്. 21 സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഓസ്‌ട്രേലിയയുടെ 434 റണ്‍സ് ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്ന് ജയിച്ചത് ഗിബ്‌സിന്റെ മികവിലാണ്.

സംഗക്കാര, ജയവര്‍ധന, യുവരാജ് സിങ്

സംഗക്കാര, ജയവര്‍ധന, യുവരാജ് സിങ്

ശ്രീലങ്കയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറും സൂപ്പര്‍ ബാറ്റ്‌സ്മാനുമാണ് കുമാര്‍ സംഗക്കാര. എന്നാല്‍ ഇതുവരെ ഏകദിന റാങ്കിങ്ങില്‍ തലപ്പത്തെത്താന്‍ സംഗക്കാരക്കായിട്ടില്ല. 25 സെഞ്ച്വറി ഉള്‍പ്പെടെ 14234 റണ്‍സ് അദ്ദേഹം നേടിയത്. മറ്റൊരു ശ്രീലങ്കന്‍ നായകനായ മഹേല ജയവര്‍ധനയാണ് നാലാമന്‍. ടീമിന്റെ നായകനും അദ്ദേഹമാണ്. 19 സെഞ്ച്വറി ഉള്‍പ്പെടെ 12650 റണ്‍സ് ജയവര്‍ധനയുടെ പേരിലുണ്ട്. അഞ്ചാം നമ്പറില്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങാണ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവി 8701 റണ്‍സും 111 വിക്കറ്റും ഏകദിനത്തില്‍ നേടി.

അരവിന്ദ് ഡി സില്‍വ, ഡേവിഡ് മില്ലര്‍, ഹര്‍ഭജന്‍ സിങ്

അരവിന്ദ് ഡി സില്‍വ, ഡേവിഡ് മില്ലര്‍, ഹര്‍ഭജന്‍ സിങ്

മുന്‍ ശ്രീലങ്കന്‍ താരം അരവിന്ദ് ഡി സില്‍വയാണ് ആറാം നമ്പറില്‍. ഏകദിനത്തില്‍ 9284 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ 11 സെഞ്ച്വറിയും ഉള്‍പ്പെടും. 106വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറാണ് ഏഴാമന്‍. വെടിക്കെട്ട് ബാറ്റിങ് തീര്‍ക്കുന്ന മില്ലറുടെ ഏകദിന ശരാശരി 41.12 ആണ്. മുന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ്ങാണ് എട്ടാമന്‍.269 ഏകദിന വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഒരു തവണ പോലും റാങ്കിങ്ങില്‍ തലപ്പത്തെത്താന്‍ ഹര്‍ഭജനായില്ല.

വഖാര്‍ യൂനിസ്, മിച്ചല്‍ ജോണ്‍സണ്‍, അലന്‍ ഡൊണാള്‍ഡ്

വഖാര്‍ യൂനിസ്, മിച്ചല്‍ ജോണ്‍സണ്‍, അലന്‍ ഡൊണാള്‍ഡ്

മുന്‍ പാകിസ്താന്‍ ഇതിഹാസ ബൗളറാണ് വഖാന്‍ യൂനിസ്. 416 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ താരമാണ് അദ്ദേഹം. എന്നിട്ടും ഒരു തവണപോലും ഒന്നാം സ്ഥാനത്തെത്താനായില്ല. മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ 239 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഒരു കാലത്ത് ഓസീസിന്റെ ബൗളിങ് കുന്തമുനയായിരുന്നെങ്കിലും ഒന്നാം സ്ഥാനത്തെത്താനായില്ല. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ അലന്‍ ഡൊണാള്‍ഡാണ് 11ാമന്‍. 272 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Sunday, July 11, 2021, 14:02 [IST]
Other articles published on Jul 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+