വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബാഴ്‌സലോണ സ്‌പെയിന്‍ വീണ്ടും പിടിച്ചടക്കും! റയലിന്റെ ഉറക്കം കെടുത്തുന്ന അഞ്ച് കാര്യങ്ങള്‍

ബാഴ്‌സലോണ മറക്കാനാഗ്രഹിക്കുന്ന ഫുട്‌ബോള്‍ സീസണായിരുന്നു 2021-22. സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍മാരായപ്പോള്‍, പതിമൂന്ന് പോയിന്റ് പിറകിലായി രണ്ടാം സ്ഥാനം. ഒരു ട്രോഫിയും നേടാന്‍ സാധിക്കാത്ത സീസണ്‍. പകുതി വരെ റൊണാള്‍ഡ് കോമാനായിരുന്നു കോച്ച്. പിന്നീട് ചാവി ഹെര്‍നാണ്ടസ് കോച്ചായി എത്തിയതാണ് നാണക്കേട് ഒഴിവാക്കിയത്. ഇല്ലെങ്കില്‍ രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്യാനാകില്ലായിരുന്നു. കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ടീമിന്റെ പുന:നിര്‍മിതിക്ക് അവശ്യമായ കളിക്കാരെ വാങ്ങിക്കുവാന്‍ ബാഴ്‌സലോണക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ റയല്‍ മാഡ്രിഡ് ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും നേടിയത് ബാഴ്‌സയെ എന്തു വിലകൊടുത്തും തിരിച്ചുവരവിന് പ്രേരിപ്പിക്കുന്നു. സ്‌പെയ്‌നില്‍ ബാഴ്‌സ ലാ ലിഗ കിരീടം വീണ്ടെടുക്കാനുള്ള സാധ്യത ഏറെയാണ്.

1. വിശ്വസിക്കാവുന്ന പ്രതിരോധ നിര

1. വിശ്വസിക്കാവുന്ന പ്രതിരോധ നിര

കഴിഞ്ഞ സീസണില്‍ ബാഴ്‌സയുടെ പ്രതിരോധ നിരയില്‍ നിറഞ്ഞു നിന്നത് റൊണാള്‍ഡ് അറോജോയാണ്. ജെറാര്‍ഡ് പീക്വെയെ ഒഴിവാക്കി റൊണാള്‍ഡിന് അനുയോജ്യനായ ഡിഫന്‍സീവ് പാര്‍ട്ണറെ കണ്ടെത്താനാണ് ചാവി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ശ്രമിച്ചത്. ചെല്‍സിയില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫറില്‍ ആന്‍ഡ്രിയസ് ക്രിസ്റ്റെന്‍സിനെ വാങ്ങിയത്ത നല്ല നീക്കമായി. എറിക് ഗാര്‍സിയ, റൈറ്റ് ബാക്ക് സെര്‍ജിനോ ഡെസ്റ്റ് , ലെഫ്റ്റ് വിംഗ് ബാക്ക് ജോര്‍ഡി അലാബ എന്നിവരും ചാവിപ്പടക്ക് കരുത്തേകും. ചെല്‍സിയില്‍ നിന്ന് സെസാര്‍ അസ്‌പെലിക്യൂടയെയും മാര്‍കോസ് അലോണ്‍സോയെയും ടീമിലെത്തിക്കാനും ബാഴ്‌സ ശ്രമിക്കുന്നുണ്ട്. ഇതോടെ, സന്തുലിതമായ പ്രതിരോധ നിരയാകും കാറ്റലൂണിയന്‍ ക്ലബ്ബിന്റേത്.

2. നല്ല ബാലന്‍സുള്ള മിഡ്ഫീല്‍ഡ്

2. നല്ല ബാലന്‍സുള്ള മിഡ്ഫീല്‍ഡ്

ഫ്രെന്‍കി ഡി ജോംഗിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് നല്‍കിയാലും ബാഴ്‌സലോണയുടെ മധ്യനിര ഉലയില്ല. പെഡ്രി, ഗാവി എന്നിവര്‍ക്കൊപ്പം പുതിയ താരം ഫ്രാങ്ക് കെസി എന്നിവര്‍ക്കൊപ്പം പരിചയ സമ്പന്നനായ സെര്‍ജിയോ ബുസ്‌ക്വുറ്റ്‌സും കളിക്കുന്നു. സാമ്പത്തിക പ്രയാസം നേരിടുന്നതിനാല്‍ മികച്ച ഓഫര്‍ ലഭിച്ചാല്‍ ഡി ജോംഗിനെ ബാഴ്‌സ വിറ്റ് കാശാക്കും. ഇത് മുന്നില്‍ കണ്ടാണ് ചാവി മധ്യനിരയെ ഒരുക്കുന്നത്. യൂറോപ്പിലെ മികച്ച ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറായ ഐവറികോസ്റ്റ് താരം കെസിയെ കോച്ച് ചാവി ഹെര്‍നാണ്ടസ് എങ്ങനെയാകും ഉപയോഗിക്കുക എന്നത് ആകാംക്ഷ നിറയ്ക്കുന്നു. പിറകില്‍ നിന്ന് കളി മെനയുന്ന സെര്‍ജിയോ ബുസ്‌ക്വുറ്റ്‌സാകും കോച്ചിന്റെ തന്ത്രങ്ങള്‍ക്ക് മധ്യനിരയില്‍ ജീവനേകുക. പഴയ കരുത്ത് കാണില്ലെങ്കിലും ബുസ്‌ക്വുറ്റ്‌സിന്റെ സാങ്കേതിക തികവും പരിചയ സമ്പത്തും മുതല്‍ക്കൂട്ടാകും.

3. ഗോളടിക്കാന്‍ റോബര്‍ട് ലെവന്‍ഡോസ്‌കി

3. ഗോളടിക്കാന്‍ റോബര്‍ട് ലെവന്‍ഡോസ്‌കി

ജനുവരിയില്‍ പിയറി എമെറിക് ഓബമെയാംഗിന്റെ വരവ് ബാഴ്‌സയുടെ സ്‌കോറിംഗ് കരുത്ത് വര്‍ധിപ്പിച്ചു. ഇപ്പോഴിതാ യൂറോപ്പിലെ ടോപ് ക്ലാസ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയും ബാഴ്‌സയിലെത്തിയിരിക്കുന്നു. കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിനായി ബുണ്ടസ് ലിഗയില്‍ 35 ഗോളുകളാണ് പോളിഷ് സ്‌ട്രൈക്കര്‍ അടിച്ച് കൂട്ടിയത്. തുടരെ രണ്ടാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണില്‍ നേടി.

4. ആഴമുള്ള ആക്രമണ നിര

4. ആഴമുള്ള ആക്രമണ നിര

ബാഴ്‌സയുടെ അറ്റാക്കിംഗ് ലൈനപ്പ് കണ്ടാല്‍ ഒന്ന് ഞെട്ടും. റോബര്‍ട്ട് ലെവന്‍ഡോസ്‌കി, റാഫീഞ്ഞ, പിയറി എമെറിക് ഓബമെയാംഗ്, ഫെറാന്‍ ടോറസ്, അന്‍സു ഫാറ്റി, മെംഫിസ് ഡിപേ, ഉസ്മാന്‍ ഡെംബെലെ. കഴിഞ്ഞ തവണ 21 മത്സരങ്ങള്‍ മാത്രമാണ് ഉസ്മാന്‍ കളിച്ചത്. എന്നാല്‍ ലാ ലിഗയിലെ കൂടുതല്‍ ഗോളടിപ്പിച്ച താരം (13) ഉസ്മാനായിരുന്നു. ഓബമെയാംഗ് ജനുവരിയിലാണ് നൗകാംപിലെത്തിയത്. അതിന് ശേഷം പതിമൂന്ന് ഗോളുകളാണ് നേടിയത്. ഫാറ്റിയും ഡിപെയും ടോറസും ബോക്‌സിനുള്ളില്‍ അപകടകാരികളാണ്.

5. ചാവി ഹെര്‍നാണ്ടസ് എന്ന പരിശീലകന്‍

5. ചാവി ഹെര്‍നാണ്ടസ് എന്ന പരിശീലകന്‍

തനിക്ക് വ്യക്തമായ പദ്ധതികളുണ്ടെന്ന് ചാവി ഹെര്‍നാണ്ടസ് കഴിഞ്ഞ സീസണില്‍ തെളിയിച്ചതാണ്. ചാവിയുടെ ടീം സാന്റിയാഗോ ബെര്‍നാബുവില്‍ 4-0നാണ് റയലിനെ തകര്‍ത്തത്. 4-2ന് അത്‌ലറ്റിക്കോ മാഡ്രിഡ്, 4-1ന് വലന്‍സിയ, 4-2ന് നാപോളി, 4-0ന് അത്‌ലറ്റിക് ക്ലബ്ബ് എന്നിങ്ങനെ പോകുന്നു ബാഴ്‌സ നേടിയ വലിയ ജയങ്ങള്‍. തന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ പോന്ന കളിക്കാരെ ചാവി ഹെര്‍നാണ്ടസ് ബാഴ്‌സലോണ മാനേജ്‌മെന്റിന് വലിയ സാമ്പത്തിക നഷ്ടം വരുത്താതെ ടീമിലെത്തിച്ചിട്ടുണ്ട്.

Story first published: Monday, July 18, 2022, 11:32 [IST]
Other articles published on Jul 18, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X