Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റ്റ് ഹാമിന്റെ വമ്പൻ ഓഫർ നിരസിച്ച് റയൽ സൂപ്പർ താരം.. ഇഷ്ടം ആഴ്‌സണലിലേക്ക് ചേക്കേറാൻ

റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെൻസീമ വെസ്റ്റ് ഹാം യുണൈറ്റഡിൽ നിന്നുള്ള വമ്പൻ ഓഫർ നിരസിച്ചതായി റിപ്പോർട്ട്.സമ്മർ ട്രാൻസ്‌ഫറിൽ ആഴ്‌സണലിലേക്ക് കൂടുമാറാനുള്ള തീരുമാനത്തിലാണ് ഈ ഫ്രഞ്ച് താരം.ഈ സീസണോടെ കുറച്ച് കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കാൻ റയൽ മാഡ്രിഡ് തിരുമാനിക്കുണ്ട് അതിൽ ബെൻസീമയും ഉണ്ടായിരിക്കുമെന്നതിൽ സംശയമില്ല.കാരണം കഴിഞ്ഞ രണ്ട് സീസണുകളിൽ താരത്തിന് ടീമിൽ കാര്യമായ ചലനങ്ങളുണ്ടാകാൻ സാധിച്ചിട്ടില്ല.

ഏകദേശം 60 മില്യൺ യൂറോയാണ് (400 കോടി )വെസ്റ്റ് ഹാം താരത്തിനായി ഓഫർ ചെയ്‌തത്‌.എന്നാൽ ആഴ്‌സണലിലേക്ക് ചേക്കേറാനുള്ള താൽപ്പര്യം കാരണം താരം ഓഫർ നിരസിക്കുകയായിരുന്നു.നേരത്തെ തന്നെ ആഴ്‌സണലിലേക്ക് വരാനുള്ള താൽപ്പര്യം ബെൻസീമ ഉന്നയിച്ചിരുന്നു.എന്നാൽ അടുത്ത് വരുന്ന ആഴ്‌സണൽ പരിശീലകൻ ബെൻസീമയുടെ താൽപ്പര്യം പരിഗണിക്കുമെന്നും വെങ്ങർ അഭിപ്രായപ്പെട്ടു.

benzema

ഈ സീസണിൽ 27 മത്സരങ്ങളിൽ നിന്ന് ആകെ അഞ്ച് ഗോളുകൾ മാത്രമാണ് ബെൻസീമ റയൽ മാഡ്രിഡിനായി നേടിയത്.2004 ൽ ഫ്രഞ്ച് ക്ലബ്ബ് ലിയോണിന്റെ രണ്ടാം നിര ടീമിനായി കളിച്ചു തുടങ്ങിയ ബെൻസീമ അടുത്ത സീസണിൽ തന്നെ ലിയോണിന്റെ സീനിയർ ടീമിൽ ഇടം പിടിച്ചു.2004 മുതൽ 2008 വരെ തുടർച്ചയായുള്ള ലിയോണിന്റെ ഫ്രഞ്ച് കിരീടനേട്ടത്തിൽ പങ്കാളിയായിട്ടുണ്ട് ബെൻസീമ.2009 ൽ റയൽ മാഡ്രിഡിലെത്തിയ ബെൻസീമ ഇതുവരെ 271 മത്സരങ്ങളിൽ നിന്ന് 127 ഗോളുകളും നേടിട്ടുണ്ട്.

Story first published: Sunday, April 22, 2018, 16:05 [IST]
Other articles published on Apr 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+