ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ റണ്ണേഴ്സപ്പായ ബംഗളൂരു എഫ്സി കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ബംഗളൂരു 2-1ന് പൂനെ സിറ്റിയെ പരാജയപ്പെടുത്തുകയായിരുന്നു. ഉദാന്ത സിങും (11ാം മിനിറ്റ്) രാഹുല്‍ ബേക്കയുമാണ് (88) ബംഗളൂരുവിനു വേണ്ടി ലക്ഷ്യംകണ്ടത്. പൂനെയുടെ ഏക ഗോള്‍ 16ാം മിനിറ്റില്‍ ബംഗളൂരു താരം ബേക്കയുടെ സെല്‍ഫ് ഗോളിലൂടെയായിരുന്നു.
.@RahulBheke redeemed himself with a late goal that saw @bengalurufc beat @FCPuneCity! He is tonight's Hero of the Match!#HeroISL #LetsFootball #BENPUN #FanBannaPadega pic.twitter.com/9xkyg2QVMv
— Indian Super League (@IndSuperLeague) November 30, 2018
മാര്‍സെലീഞ്ഞോ-മലയാളി താരം ആഷിഖ് കുരൂണിയന്‍ എന്നിവരിലൂടെ പൂനെയാണ് മല്‍സരത്തിന്റെ തുടക്കത്തില്‍ ആക്രമിച്ചു കളിച്ചത്. എന്നാല്‍, കളിക്ക് വിപരീതമായി കിട്ടിയ സുവര്‍ണാവസരം ഉദാന്ത സിങ് ലക്ഷ്യത്തിലെത്തിച്ച് ബംഗളൂരു മല്‍സരത്തില്‍ മുന്നിലെത്തുകയായിരുന്നു. സെല്‍ഫ് ഗോളിലൂടെ ഒപ്പമെത്തിയ പൂനെയെ ബേക്ക തന്നെ ബംഗളൂരുവിന് പ്രായശ്ചിത്തം നല്കി വിജയഗോള്‍ നിറയൊഴിക്കുകയായിരുന്നു.
The final whistle rings out at the Sree Kanteerava Stadium, where a late strike from @RahulBheke gives @bengalurufc all 3⃣ points against @FCPuneCity!#HeroISL #LetsFootball #BENPUN #FanBannaPadega pic.twitter.com/cLJMfp4Df3
— Indian Super League (@IndSuperLeague) November 30, 2018
വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ഗോവയുമായുള്ള പോയിന്റ് അകലം അഞ്ചാക്കി വര്‍ധിപ്പിക്കാനും ബംഗളൂരിനായി. എട്ട് മല്‍സരങ്ങളില്‍ നിന്ന് ഏഴ് ജയവും ഒരു സമനിലയും ഉള്‍പ്പെടെ 22 പോയിന്റുമായാണ് ബംഗളൂരു ലീഗില്‍ തലപ്പത്ത് തുടരുന്നത്. എന്നാല്‍, 10 മല്‍സരങ്ങളില്‍ നിന്നായി അഞ്ച് പോയിന്റ് മാത്രമുള്ള പൂനെ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്.