Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഎഫ്‌സി കപ്പ്; ബംഗ്ലാദേശ് ക്ലബ്ബിനെ വീഴ്ത്തി ബംഗളൂരു എഫ്‌സി പ്ലേ ഓഫില്‍

ധക്ക: തകര്‍പ്പന്‍ വിജയത്തോടെ മുന്‍ ഐ ലീഗ് ചാംപ്യന്‍മാരായ ബംഗളൂരു എഫ്‌സി എഎഫ്‌സി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്ലേഓഫില്‍ കടന്നു. ഗ്രൂപ്പ് ഇയിലെ അവസാന മല്‍സരത്തില്‍ ബംഗ്ലാദേശ് ക്ലബ്ബായ ധക്ക അഭഹാനിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് ബംഗളൂരു ഇന്റര്‍ സോണ്‍ സെമി ഫൈനലിലെ പ്ലേ ഓഫിലേക്ക് മുന്നേറിയത്.

കളിച്ച ആറ് മല്‍സരങ്ങളില്‍ അഞ്ചിലും വിജയിച്ച ബംഗളൂരു ഒരു മല്‍സരത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. ഗ്രൂപ്പിലെ മറ്റൊരു ഇന്ത്യന്‍ ക്ലബ്ബായ ഐസ്വാളാണ് ബംഗളൂരുവിന്റെ പ്ലേഓഫ് പ്രവേശനം അനായാസമാക്കിയത്. കാരണം, പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ മാലദ്വീപ് ക്ലബ്ബായ ന്യൂ റാഡിയന്റിനെ 1-2ന് ഐസ്വാള്‍ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ റാഡിയന്റിന്റെ പ്ലേഓഫ് സാധ്യതയും അവസാനിക്കുകയായിരുന്നു. ബംഗളൂരുവിന് 15 ഉം റാഡിയന്റിന് 12 ഉം പോയിന്റാണുള്ളത്.

bfc

ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛെത്രിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ബംഗളൂൂരുവിന് അനായാസ വിജയം നേടിക്കൊടുത്തത്. ഒരു ഗോള്‍ നേടുന്നതോടൊപ്പം മല്‍സരത്തിലെ ശേഷിക്കുന്ന മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്താണ് ഛെത്രി ബംഗളൂരുവിന്റെ ഹീറോയായത്. മല്‍സരത്തില്‍ നിഷു കുമാര്‍ ബംഗളൂരുവിനു വേണ്ടി ഇരട്ട ഗോള്‍ നേടി തിളങ്ങി. 16, 58 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഇരുവര്‍ക്കും പുറമേ ഡാനിയേല്‍ ലുകാസ് സെഗോവിയയാണ് ബംഗളൂരുവിന് വേണ്ടി നിറയൊഴിച്ച മറ്റൊരു താരം. സെഗോവിയ 13ാം മിനിറ്റിലും ഛെത്രി 60ാം മിനിറ്റിലുമാണ് സ്‌കോര്‍ ചെയ്തത്.

Story first published: Thursday, May 17, 2018, 15:24 [IST]
Other articles published on May 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+