ബെംഗളുരു: ഐഎസ്എല്‍ ആറാം സീസണ് ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ബെംഗളുരു എഫ്സി മുംബൈ സിറ്റി എഫ്സിയുമായി ഏറ്റുമുട്ടും. ബെംഗളുരുവിന്റെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം. സീസണ് തുടക്കത്തില്‍ കിതയ്ക്കുകയായിരുന്ന ബെംഗളുരു കഴിഞ്ഞ മത്സരങ്ങളില്‍ തിരിച്ചെത്തിക്കഴിഞ്ഞു. 7 കളികളില്‍നിന്നും 13 പോയന്റുമായി ടീം മൂന്നാം സ്ഥാനത്താണ്. മുംബൈ 7 കളികളില്‍നിന്നും 7 പോയന്റുമായി എട്ടാം സ്ഥാനത്തും.
കളിക്കാര്‍ ഫോമിലായതിന്റെ ആവേശത്തിലാണ് ബെംഗളുരു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മുതല്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവരെ ഫോമിലെത്തിക്കഴിഞ്ഞു. ആഷിഖ് കരുണിയന്, ഉദാന്ത സിങ്, റാഫേല്‍ അഗെസ്റ്റോ, ദിമാസ് ഡെല്‍ഗാഡോ തുടങ്ങിയ കളിക്കാരും മികവുകാട്ടുന്നുണ്ട്. സ്വന്തം മൈതാനത്ത് മികച്ച റെക്കോര്‍ഡുള്ള ബെംഗളുരുവിനെതിരെ സമനിലയെങ്കിലും കണ്ടെത്താനാകും മുംബൈയുടെ ശ്രമം.
ഐ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഈസ്റ്റ് ബംഗാള്‍ തലപ്പത്ത്
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സമനിലയുമായാണ് മുംബൈയുടെ വരവ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ടീമിന് ജയിക്കാനുമായിട്ടില്ല. സീസണില്‍ ഒരുജയം മാത്രം സ്വന്തമായുള്ള മുംബൈയ്ക്ക് ബെംഗളുരുവിനെതിരെ ജയം അനിവാര്യമാണ്. ഗോളിക്കാരന് അമിനി ചെര്‍മിറ്റി ബെംഗളുരുവിനെതിരെ കളിക്കും. ഇന്ത്യന്‍ കളിക്കാര്‍ അണിനിരക്കുന്ന പ്രതിരോധവും പൗളോ മച്ചാഡോ, റോവ്ലിങ് ബോര്‍ഗസ് തുടങ്ങിയവരുടെ മധ്യനിരയും മുംബൈയുടെ പ്രതീക്ഷയാണ്. ബെംഗളുരു രണ്ട് ഗോളുകള്‍ക്കെങ്കിലും ജയിക്കുമെന്നാണ് പ്രവചനം.