വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഛേത്രിയുടെ ബെംഗളുരു എഫ്‌സി മെസ്സിയുടെ ബാഴ്‌സലോണയുമായി ഏറ്റുമുട്ടുന്നു

ബെംഗളുരു: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ ബാഴ്‌സലോണ ഇന്ത്യയിലെ മുന്‍കിട ക്ലബ്ബ് ബെംഗളുരു എഫ്‌സിയുമായി ഏറ്റുമുട്ടാനൊരുങ്ങുന്നു. സീസണ് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ വിയ്യാറയല്‍ ബി ടീമുമായും ബെംഗളുരു കളിക്കും. ബെംഗളുരു എഫ്‌സിയുടെ ട്വിറ്ററിലൂടെയാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

ഇരു സ്പാനിഷ് ടീമുകളുടെയും റിസര്‍വ് ടീം ആയിരിക്കും മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണയും വാര്‍ത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം എപ്പോഴാണ് കളി നടക്കുകയെന്ന കാര്യം അറിയിച്ചിട്ടില്ല. ഓഗസ്ത് 22 മുതല്‍ 29 വരെ നടക്കുന്ന എഎഫ്‌സി ഇന്റര്‍ സോണ്‍ സെമി ഫൈനലില്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ ക്ലബ്ബുമായി ബെംഗളുരു കളിക്കുന്നുണ്ട്.

chhetri

ഇതിന് മുന്നോടിയായി വലന്‍സിയിലെ മാസിയ ലാ ഗ്രാവയില്‍ ബെംഗളുരു എഫ്‌സി പരിശീലനത്തിനിറങ്ങും. സ്പാനിഷ് ലീഗിലെ രണ്ടാം ഡിവിഷനിലെ ക്ലബ്ബുമായി ഇവിടെ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഐഎസ്എല്ലിന് മുന്നോടിയായി കെട്ടുറപ്പുള്ള ടീമിനെ ഒരുക്കുകയാണ് ലക്ഷ്യമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Story first published: Saturday, July 28, 2018, 8:59 [IST]
Other articles published on Jul 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X