Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കീൻ ലൂയിസിനെ ടീമിലെത്തിച്ച് ബെംഗളൂരു എഫ് സി..

ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ പൂനെ സിറ്റി എഫ് സിക്കുവേണ്ടി കളിച്ച വിങ്ങർ കീൻ ലൂയിസ് ഇനി അടുത്ത സീസണിൽ ശക്തരായ ബെംഗളൂരു എഫ് സിക്കുവേണ്ടി പന്ത് തട്ടും.കീൻ ലൂയിസുമായി ഒരു വർഷത്തേക്കാണ് ബെംഗളൂരു എഫ് സി കരാർ ഒപ്പിട്ടത്.ഔദ്യോഗികമായി ബെംഗളൂരുവിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടത്.കഴിഞ്ഞ സീസണിൽ തികച്ചും അവസരങ്ങൾ ലഭിക്കാത്തതിനാലായിരിക്കും പൂനെ വിടാൻ താരത്തെ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ 7 മത്സരങ്ങളിൽ മാത്രം കളിക്കാൻ അവസരം ലഭിച്ച ലൂയിസിന് ഗോളുകളൊന്നും നേടുവാനും കഴിഞ്ഞില്ല.

kean-lewis

ബെംഗളൂരു എഫ് സിയുമായി കരാറിലേർപ്പെട്ടതിൽ സന്തോഷമുണ്ടെന്നും,കളത്തിന് അകത്തും പുറത്തും വളരെ ഏറെ മാതൃകയുള്ള ടീമാണെന്നും,കളിയുടെ എല്ലാ മേഖലയിലും മികവ് പുലർത്തുന്ന ടീമാണ് ബെംഗളൂരു എഫ് സിയെന്നും കീൻ ലൂയിസ് പറഞ്ഞു.


ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ കളിച്ചു തുടങ്ങിയ ലൂയിസ് 2013 ൽ അമേരിക്കയിലെ അണ്ടർ 23 എം.ൽ.സ് ക്ലബ്ബായ ഹോബ്സ്റ്റൻ ഡയനാമോയിലേക്ക് ചേക്കേറി.തുടർന്ന് കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനിലേക്കെത്തി.ബഗാനുവേണ്ടി 47 മത്സരങ്ങൾ കളിച്ച ലൂയിസ് 2016 ൽ ഐ.സ്.ൽ ടീമായ ഡൽഹി ഡയനാമോസിനുവേണ്ടിയും പന്ത് തട്ടി.ഡൽഹിക്കുവേണ്ടി 14 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ഈ ഇരുപത്തിയഞ്ചുകാരനായ മുംബൈ തരം നേടിട്ടുണ്ട്.

Story first published: Monday, June 4, 2018, 9:14 [IST]
Other articles published on Jun 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+