Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനോടു കണക്കുതീര്‍ത്ത് ബെംഗളൂരു, മിന്നും ജയത്തോടെ ഫൈനലില്‍

1
1052776

ബെംഗളൂരു: ഉജ്ജ്വല ജയത്തോടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‌സി ഐഎസ്എല്ലിന്റെ ഫൈനലിലേക്കു കുതിച്ചു. ഹോംഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദ സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബെംഗളൂരു മുക്കിയത്. ആദ്യ പാദത്തിലേറ്റ 1-2ന്റെ തോല്‍വിക്ക് ഇത്തവണ ബെംഗളൂരു പലിശ സഹിതം കണക്കുതീര്‍ക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി 4-2ന്റെ വമ്പന്‍ ജയമാണ് ബെംഗളൂരു ആഘോഷിച്ചത്.

1

ഒന്നാംപാദത്തിലേറ്റ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട ബെംഗളൂരു തുടക്കം മുതല്‍ മികച്ച പ്രകടനം നടത്തിയാണ് ജയവും ഫൈനല്‍ ടിക്കറ്റും കൈക്കലാക്കിയത്. ഗോള്‍രഹിതമായ ഒന്നാംപകുതിക്കു ശേഷമാണ് മൂന്നു ഗോളുകളും പിറന്നത്. നിക്കോളാസ് മിക്കു (72ാം മിനിറ്റ്), ഡിമാസ് ഡെല്‍ഗാഡോ (87), ക്യാപ്റ്റന്‍ സുനില്‍ ഛേത്രി (90+2) എന്നിവരാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍.

ആദ്യപകുതിയില്‍ ബെംഗളൂരുവിന് ലീഡ് നേടാന്‍ ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നുപോലും മുതലെടുക്കാനായില്ല. രണ്ടാംപകുതിയില്‍ ടീമിന്റെ കുന്തമുനയായ ഗല്ലെഗോയ്ക്കു പരിക്കു മൂലം കളം വിടേണ്ടിവന്നത് നോര്‍ത്ത് ഈസ്റ്റിന് കനത്ത തിരിച്ചടിയായി. 72ാം മിനിറ്റില്‍ മിക്കുവിലൂടെ ബെംഗളൂരു അര്‍ഹിച്ച ലീഡ് നേടി. വലതു വിങില്‍ നിന്നും ഉദാന്ത സിങ് നല്‍കിയ ക്രോസ് മിക്കു വലയിലേക്ക് വഴി തിരിച്ചുവിട്ടപ്പോള്‍ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 87ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ ജയവും ഫൈനലും ഉറപ്പിച്ച് കൊണ്ട് ഡിമാസ് ലീഡുയര്‍ത്തി. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഒറ്റയ്ക്ക് പന്തുമായി നോര്‍ത്ത് ഈസ്റ്റ് ബോക്‌സിനുള്ളില്‍ കുതിച്ചെത്തി ഉദാന്ത തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ റീബൗണ്ട് ഡിമാസ് അനായാസം വലയ്ക്കുള്ളിലാക്കി.

അതുകൊണ്ടും ബെംഗളൂരു നിര്‍ത്തിയില്ല. ഇഞ്ചുറിടൈമില്‍ മൂന്നാം ഗോളും നേടി ബെംഗളൂരു ജയം കൂടുതല്‍ ആധികാരികമാക്കി. മൈതാനമധ്യത്ത് നിന്ന് ഫെഡര്‍ നല്‍കിയ ത്രൂബോളുമായി ഒറ്റയ്ക്ക് മുന്നേറിയ ഛേത്രി തടയാനെത്തിയ ഗോളിയെയും വെട്ടിയൊഴിഞ്ഞ് ഒഴിഞ്ഞ വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.

Story first published: Monday, March 11, 2019, 21:50 [IST]
Other articles published on Mar 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+