വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: ചാംപ്യന്‍മാരെ പിടിച്ചുകെട്ടി നോര്‍ത്ത് ഈസ്റ്റ് (0-0), അവസരങ്ങള്‍ പാഴാക്കി ഇരുടീമും

ഇരുടീമുകളും ഗോള്‍ നേടാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തി

1
2026426
ISL 2019-20 HIGHLIGHTS, Bengaluru FC vs NorthEast United FC

ബെംഗളൂരു: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഗോള്‍രഹിതമായി പിടിച്ചുനിര്‍ത്തി. ആക്രമണ, പ്രത്യാക്രമണങ്ങള്‍ കണ്ട വാശിയേറിയ പോരാട്ടത്തില്‍ ഇരുടീമുകളും നിരവധി ഗോളവസരങ്ങളാണ് പാഴാക്കിയത്. രണ്ടാംപകുതിയില്‍ ക്രോസ് ബാര്‍ രക്ഷയ്‌ക്കെത്തിയില്ലായിരുന്നെങ്കില്‍ ജയം നോര്‍ത്ത് ഈസ്റ്റിനൊപ്പം നില്‍ക്കുമായിരുന്നനു. ബെംഗളൂവായിരുന്നു കളിയില്‍ ഒരുപടി മുന്നില്‍ നിന്നതെങ്കിലും കൗണ്ടര്‍ അറ്റാക്കുകളിലൂടെ നോര്‍ത്ത് ഈസ്റ്റും തങ്ങളുടെ സാന്നിധ്യമറിയിച്ചു.

isl

കളിയുടെ ആദ്യ 20 മിനിറ്റില്‍ ബെംഗളൂരുവിന്റെ സമഗ്രാധിപത്യമാണ് കണ്ടത്. 19ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടരികില്‍ നിന്ന് ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി ഗ്രൗണ്ട് ഷോട്ട പരീക്ഷിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്. 17ാം മിനിറ്റില്‍ ഉദാന്ത സിങ് ബെംഗളൂരുവിനെ മുന്നിലെത്തിക്കാനുള്ള ഓപ്പണ്‍ ചാന്‍സ് പാഴാക്കി. റാഫേല്‍ അഗസ്റ്റോയുടെ ത്രൂബോളുമായി ഒറ്റയ്ക്ക് ബോക്‌സിലേക്ക് പാഞ്ഞുകയറിയ ഉദാന്ത ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഷോട്ട് പുറത്തേക്കടിച്ചു കളയുകയായിരുന്നു.

21ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് ആദ്യമായി ബെംഗളൂരു ഗോളി സന്ധുവിനെ പരീക്ഷിക്കുന്നത്. ബോക്‌സിന് തൊട്ടരികില്‍ നിന്ന് ഷാവേസ് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് സന്ധു കുത്തിയകറ്റി. 35ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് മറ്റൊരു മികച്ച അവസരം. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ബെംഗളൂരുവിന് പിഴച്ചപ്പോള്‍ ബോക്‌സിനുള്ളില്‍ വച്ച് ഷാവേസ് പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയിലും ഇരുടീമുകളും ഗോളിനായി ആക്രമിച്ചു കളിച്ചു. മഴ തകര്‍ത്തു പെയ്തത് രണ്ടാംപകുതിയില്‍ ടീമുകളുടെ ഗോള്‍ നേടാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കി മാറ്റുന്നതാണ് കണ്ടത്. ബെംഗളൂരുവിനായിരുന്നു കളിയില്‍ മുന്‍തൂക്കം. കൗണ്ടര്‍അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയെന്ന തന്ത്രമാണ് നോര്‍ത്ത് ഈസ്റ്റ് പരീക്ഷിച്ചത്. ഘാന സൂപ്പര്‍ താരം അസമോവ് ഗ്യാന്‍ പലപ്പോഴും ബെംഗളൂരു ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്തി.

52ാം മിനിറ്റില്‍ ക്രോസ് ബാര്‍ ബെംഗളൂരുവിനെ ലീഡ് വഴങ്ങുന്നതില്‍ നിന്നു രക്ഷിച്ചു. രണ്ട് ബെംഗളൂരു താരങ്ങളെ ഡ്രിബ്ള്‍ ചെയ്ത് ഷാവേസ് നല്‍കിയ ക്രോസില്‍ നിന്ന് ഗ്യാനിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. 64ാം മിനിറ്റില്‍ ഗോളി സുഭാശിഷ് നോര്‍ത്ത് ഈസ്റ്റിനെ ലീഡ് വഴങ്ങുന്നതില്‍ നിന്നും രക്ഷപ്പെടുത്തി. നിഷുവിന്റെ ലോങ് റേഞ്ചര്‍ ഗോളി വിഫലമാകക്കുകയായിരുന്നു.

Story first published: Monday, October 21, 2019, 21:33 [IST]
Other articles published on Oct 21, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X