വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍ ഫൈനലില്‍ സൂപ്പര്‍ പോരാട്ടം; ബെംഗളുരുവോ ഗോവയോ? ഇന്നറിയാം ചാമ്പ്യന്മാരെ

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ അഞ്ചാം സീസണിലെ ഫൈനലിന് ഞായറാഴ്ച കിക്കോഫ്. ലീഗിലെ ഏറ്റവും കരുത്തരായ എഫ്.സി. ഗോവയും ബെംഗളുരു എഫ്.സി.യുമാണ് കലാശക്കളിയില്‍ ഏറ്റുമുട്ടുന്നത്. രാത്രി 7.30 ന് മുംബൈ ഫുട്ബോള്‍ അരീനയിലാണ് മത്സരം. ലീഗിന്റെ തുടക്കം മുതല്‍ മികച്ച ഫോമില്‍ കളിക്കുന്ന രണ്ടു ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ചാമ്പ്യന്മാര്‍ ആരാകുമെന്ന് പ്രവചിക്കുക അസാധ്യം.

isl

ഇരു ടീമുകള്‍ക്കും ഇത് രണ്ടാം ഫൈനലാണ്. കഴിഞ്ഞതവണ കിരീടം ഉറപ്പിച്ച് കളത്തിലിറങ്ങിയശേഷം ചെന്നൈയിന്‍ എഫ്‌സിയോട് അപ്രതീക്ഷിതമായി തോല്‍വി പിണഞ്ഞത് മറക്കാന്‍ ബെംഗളുരുവിന് ജയിച്ചേ തീരൂ. ഏതു ടീം ജയിച്ചാലും അവര്‍ക്കത് കന്നിക്കിരീടമാകും.

ലീഗിന്റെ പുതിയ സീസണില്‍ ഗോവയുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണ്. വിദേശ സ്ട്രൈക്കര്‍ ഫെറാന്‍ കോറോമിനെസ് ആണ് ടീമിന്റെ കുന്തമുന. 16 ഗോളുകളുമായി ടോപ് സ്‌കോറര്‍ ആകുമെന്ന് ഉറപ്പിച്ച കൊറോമിനെസ് ഒരിക്കല്‍ക്കൂടി ഗോളടി മികവ് നിലനിര്‍ത്തിയാല്‍ ഗോവയ്ക്ക് കപ്പുയര്‍ത്താം. സെമിഫൈനലില്‍ ടീം പുറത്തെടുത്ത ആധികാരികത ഫൈനലിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. എഡു ബേഡിയയും ബ്രണ്ടന്‍ ഫെര്‍ണാണ്ടസും ജാക്കിചന്ദ് സിങ്ങും ഫോമിലാണ്. പരിശീലകന്‍ സെര്‍ജി ലോബേറയ്ക്ക് ടീം ഒത്തിണക്കത്തോടെ കളിക്കുന്നതും ഗോവയ്ക്ക് സാധ്യത നല്‍കുന്നു.

ഇന്ത്യന്‍ വെല്‍സ്; വീണ്ടുമൊരു റാഫേല്‍ നദാല്‍ റോജര്‍ ഫെഡറര്‍ പോരാട്ടം ഇന്ത്യന്‍ വെല്‍സ്; വീണ്ടുമൊരു റാഫേല്‍ നദാല്‍ റോജര്‍ ഫെഡറര്‍ പോരാട്ടം

രണ്ടാം സീസണിലും ബെംഗളുരു ഐഎസ്എല്ലില്‍ തകര്‍പ്പന്‍ കളിയാണ് കെട്ടഴിച്ചത്. സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടാംപാദത്തിന്റെ അവസാനഘട്ടത്തില്‍ തോല്‍പ്പിച്ച രീതി ബെഗംളുരുവിന്റെ പോരാട്ടവീര്യത്തിന് അടിവരയിടുന്നു. ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയിലാണ് ടീമിന്റെ ഗോള്‍ പ്രതീക്ഷകള്‍. മിക്കു, ഉദാന്ത സിങ് എന്നിവരും ഛേത്രിക്ക് മികച്ച പിന്തുണ നല്‍കുന്നു. മധ്യനിരയില്‍ ദിമാസ് ദെല്‍ഗാഡോയും യുവാനനും രാഹുല്‍ ബെക്കെയും കളിക്കുന്ന പ്രതിരോധവും ശക്തമാണ്. പരിശീലകന്‍ കാള്‍സ് കൗദ്രാറ്റിന്റെ മികവും ബെംഗളുവിന്റെ പ്ലസ് പോയന്റുകളാണ്.

Story first published: Sunday, March 17, 2019, 10:46 [IST]
Other articles published on Mar 17, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X