Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ സമനിലതെറ്റി; പൊരുതിക്കളിച്ച ബ്ലാസ്റ്റേഴ്‌സിന് സ്വന്തം തട്ടകത്തില്‍ തോല്‍വി

കൊച്ചി: തുടര്‍ച്ചയായ നാല് സമനിലകള്‍ക്കൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം തട്ടകത്തില്‍ ബെംഗളുരു എഫ്‌സിയോട് തോല്‍വി. ആക്രമണാത്മക ഫുട്‌ബോളിനാല്‍ കളം നിറഞ്ഞു കളിച്ചിട്ടും പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്കിടയാക്കിയത്. ആദ്യ പകുതിയുടെ പതിനേഴാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ എണ്ണം പറഞ്ഞ ഗോളിന് 30-ാം മിനിറ്റില്‍ സ്ലാവിസ്ല സ്റ്റോയനോവിച്ചിന്റെ പെനാല്‍റ്റിയിലൂടെ സമനില നേടിയിരുന്നു. എന്നാല്‍, 80-ാം മിനിറ്റിലെ സെല്‍ഫ്് ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് വീണു.

Kerala Blasters

ആദ്യ പകുതിയില്‍ തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട കേരളത്തിന് ഫിനിഷിങ്ങിലെ പിഴവുകളാണ് വിനയായത്. കളിയുടെ ഒഴുക്കിനെതിരായി ഓഫ് സൈഡിന്റെ മണമുള്ളതായിരുന്നു സുനില്‍ ഛേത്രിയുടെ ഗോള്‍. മിക്കുവില്‍നിന്നും മറിച്ചുനല്‍കിയ പന്ത് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്‌സിനുള്ളില്‍വെച്ച് ഛേത്രി ബുള്ളറ്റ് ഷോട്ടിലൂടെ വലയിലാക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഓഫ് സൈഡ് അപ്പീല്‍ ചെയ്‌തെങ്കിലും റഫറി അനുവദിച്ചില്ല.

ഗോള്‍ വഴങ്ങിയശേഷം ആക്രമിച്ചു കളിച്ച ബ്ലാസ്‌റ്റേഴ്‌സിന് അര്‍ഹിച്ച പെനാല്‍റ്റിയും വീണുകിട്ടി. ബോക്‌സിനകത്തുവെച്ച് സഹല്‍ അബ്ദു സമദിനെ നിഷു കുമാര്‍ പിറകില്‍ നിന്ന് വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത സ്ലാവിസ്ല സ്റ്റോയനോവിച്ചിന് പിഴച്ചില്ല. സ്ലാവിസ്ലയുടെ ശക്തമായ ഷോട്ട് ബാറിലിടിച്ചാണ് വലയില്‍ പതിച്ചത്. ആദ്യ പകുതി പിരിയുമ്പോള്‍ 1-1 എന്ന നിലയിലായിരുന്നു സ്‌കോര്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെംഗളുരുവിനായിരുന്നു മേല്‍ക്കൈ. പതിയെ കളിയിലേക്ക് മടങ്ങിവന്ന ബ്ലാസ്റ്റേഴ്‌സ് സുവര്‍ണാവരങ്ങള്‍ കളഞ്ഞുകുളിക്കുകയായിരുന്നു. അന്ത്യഘട്ടത്തില്‍ ഗോള്‍ വഴങ്ങിയതോടെ തിരിച്ചുവരാനും കഴിഞ്ഞില്ല. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ തോല്‍വികൂടിയാണിത്. ഇതോടെ ആറു മല്‍സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി ആറാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. അഞ്ചു മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി ബെംഗളുരു എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഞായറാഴ്ച എഫ്‌സി ഗോവയ്‌ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.

Story first published: Monday, November 5, 2018, 22:08 [IST]
Other articles published on Nov 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+