വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഡോവെലിന് ഹാട്രിക്ക്, ഗോള്‍മഴ പെയ്യിച്ച് ബെംഗളൂരുവിന്റെ കുതിപ്പ്... എഎഫ്‌സി കപ്പിന് ടിക്കറ്റെടുത്തു

മാലിദ്വീപ് ക്ലബ്ബായ ടിസി സ്‌പോര്‍ട്‌സിനെ രണ്ടാംപാദത്തില്‍ ബെംഗളൂരു 5-0ന് മുക്കി

By Manu

ബെംഗളൂരു: ആധികാരിക വിജയത്തോടെ ബെംഗളൂരു എഫ്‌സി എഎഫ്‌സി (ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍) കപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലേക്കു ടിക്കറ്റെടുത്തു. ഇരുപാദങ്ങളിലുമായി മാലിദ്വീപില്‍ നിന്നുള്ള ടിസി സ്‌പോര്‍ട്‌സ് ക്ലബ്ബിനെ ബെംഗളൂരു 8-2ന് നാണംകെടുത്തുകയായിരുന്നു.

ഇനിയും കോണ്‍സ്‌റ്റൈന്റെ നാളുകള്‍... കരാര്‍ പുതുക്കി, 2019 വരെ ഇന്ത്യക്കൊപ്പം തുടരുംഇനിയും കോണ്‍സ്‌റ്റൈന്റെ നാളുകള്‍... കരാര്‍ പുതുക്കി, 2019 വരെ ഇന്ത്യക്കൊപ്പം തുടരും

ക്രിക്കറ്റ് തലപ്പത്ത് അഫ്ഗാന്‍... ചരിത്രം കുറിച്ച് റാഷിദ് ഖാന്‍, ഇനി നമ്പര്‍ വണ്‍, ലോകറെക്കോര്‍ഡ്ക്രിക്കറ്റ് തലപ്പത്ത് അഫ്ഗാന്‍... ചരിത്രം കുറിച്ച് റാഷിദ് ഖാന്‍, ഇനി നമ്പര്‍ വണ്‍, ലോകറെക്കോര്‍ഡ്

ഹോംഗ്രൗണ്ടായ ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ മല്‍സരത്തില്‍ 5-0നാണ് ടീം എതിരാളികളെ നിലംപരിശാക്കിയത്. സ്പാനിഷ് താരം അന്റോണിയോ ഡോവലിന്റെ ഹാട്രിക്കാണ് ബെംഗളൂരുവിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്. 12, 35, 48 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം. എറിക് പാര്‍ത്താലു (36), രാഹുല്‍ ബെക്കെ (90) എന്നിവരും ഓരോ തവണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. നേരത്തേ മാലിദ്വീപില്‍ നടന്ന കളിയില്‍ ബെംഗളൂരു 3-2ന് ജയിച്ചിരുന്നു. 2016ലെ എഎഫ്‌സി കപ്പിലെ റണ്ണറപ്പുകള്‍ കൂടിയാണ് ബെംഗളൂരു.

1

ഐഎസ്എല്ലില്‍ ഇത്തവണ അരങ്ങേറിയ ബെംഗളൂരു മറ്റു ടീമുകളെ ഞെട്ടിച്ച് സെമി ഫൈനലില്‍ സ്ഥാമുറപ്പിച്ച ആദ്യ ടീമായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് എഎഫ്‌സി കപ്പിലും ബെംഗളൂരു കരുത്തു തെളിയിച്ചത്. ഒരാഴ്ച മുമ്പ് മാലിയില്‍ നടന്ന മല്‍സരത്തില്‍ ടിസി സ്‌പോര്‍ട്‌സ് ക്ലബ്ബിനെ 3-2നു തോല്‍പ്പിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബെംഗളൂരു കോച്ച് ആല്‍ബേര്‍ട്ട് റോക്ക രണ്ടാംപാദത്തില്‍ ടീമിനെ പ്രഖ്യാപിച്ചത്. ഹര്‍മന്‍ജിത്ത് സിങ് ഖാബ്രയ്ക്കു പകരം ബെക്കെ ടീമിലെത്തുകയായിരുന്നു.

2

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച കളിച്ച ബെംഗളൂരു എതിരാളികളെ നിലം തൊടീക്കാന്‍ പോലും അനുവദിക്കാതെയാണ് ആധികാരികമായി ജയിച്ചുകയറിയത്. ഇന്ത്യയില്‍ നിന്നും എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലേക്കു യോഗ്യത നേടുന്ന രണ്ടാമത്തെ ക്ലബ്ബ് കൂടിയാണ് ബെംഗളൂരു.

3

നിലവിലെ ഐ ലീഗ് ജേതാക്കളായ മണിപ്പൂര്‍ ക്ലബ്ബ് ഐസ്വാള്‍ എഫ്‌സിയാണ് യോഗ്യത നേടിയ മറ്റൊരു ടീം. ബെംഗളൂരുവും ഐസ്വാളും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

Story first published: Wednesday, February 21, 2018, 9:09 [IST]
Other articles published on Feb 21, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X