Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡോവെലിന് ഹാട്രിക്ക്, ഗോള്‍മഴ പെയ്യിച്ച് ബെംഗളൂരുവിന്റെ കുതിപ്പ്... എഎഫ്‌സി കപ്പിന് ടിക്കറ്റെടുത്തു

ബെംഗളൂരു: ആധികാരിക വിജയത്തോടെ ബെംഗളൂരു എഫ്‌സി എഎഫ്‌സി (ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍) കപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലേക്കു ടിക്കറ്റെടുത്തു. ഇരുപാദങ്ങളിലുമായി മാലിദ്വീപില്‍ നിന്നുള്ള ടിസി സ്‌പോര്‍ട്‌സ് ക്ലബ്ബിനെ ബെംഗളൂരു 8-2ന് നാണംകെടുത്തുകയായിരുന്നു.

ഹോംഗ്രൗണ്ടായ ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ മല്‍സരത്തില്‍ 5-0നാണ് ടീം എതിരാളികളെ നിലംപരിശാക്കിയത്. സ്പാനിഷ് താരം അന്റോണിയോ ഡോവലിന്റെ ഹാട്രിക്കാണ് ബെംഗളൂരുവിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്. 12, 35, 48 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം. എറിക് പാര്‍ത്താലു (36), രാഹുല്‍ ബെക്കെ (90) എന്നിവരും ഓരോ തവണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. നേരത്തേ മാലിദ്വീപില്‍ നടന്ന കളിയില്‍ ബെംഗളൂരു 3-2ന് ജയിച്ചിരുന്നു. 2016ലെ എഎഫ്‌സി കപ്പിലെ റണ്ണറപ്പുകള്‍ കൂടിയാണ് ബെംഗളൂരു.

1

ഐഎസ്എല്ലില്‍ ഇത്തവണ അരങ്ങേറിയ ബെംഗളൂരു മറ്റു ടീമുകളെ ഞെട്ടിച്ച് സെമി ഫൈനലില്‍ സ്ഥാമുറപ്പിച്ച ആദ്യ ടീമായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് എഎഫ്‌സി കപ്പിലും ബെംഗളൂരു കരുത്തു തെളിയിച്ചത്. ഒരാഴ്ച മുമ്പ് മാലിയില്‍ നടന്ന മല്‍സരത്തില്‍ ടിസി സ്‌പോര്‍ട്‌സ് ക്ലബ്ബിനെ 3-2നു തോല്‍പ്പിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബെംഗളൂരു കോച്ച് ആല്‍ബേര്‍ട്ട് റോക്ക രണ്ടാംപാദത്തില്‍ ടീമിനെ പ്രഖ്യാപിച്ചത്. ഹര്‍മന്‍ജിത്ത് സിങ് ഖാബ്രയ്ക്കു പകരം ബെക്കെ ടീമിലെത്തുകയായിരുന്നു.

2

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച കളിച്ച ബെംഗളൂരു എതിരാളികളെ നിലം തൊടീക്കാന്‍ പോലും അനുവദിക്കാതെയാണ് ആധികാരികമായി ജയിച്ചുകയറിയത്. ഇന്ത്യയില്‍ നിന്നും എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലേക്കു യോഗ്യത നേടുന്ന രണ്ടാമത്തെ ക്ലബ്ബ് കൂടിയാണ് ബെംഗളൂരു.

3

നിലവിലെ ഐ ലീഗ് ജേതാക്കളായ മണിപ്പൂര്‍ ക്ലബ്ബ് ഐസ്വാള്‍ എഫ്‌സിയാണ് യോഗ്യത നേടിയ മറ്റൊരു ടീം. ബെംഗളൂരുവും ഐസ്വാളും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

Story first published: Wednesday, February 21, 2018, 9:09 [IST]
Other articles published on Feb 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+