Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബേക്കെ ഗോളില്‍ ബെംഗളൂരുവിന് കന്നി ഐഎസ്എല്‍ കിരീടം, ഗോവയ്ക്ക് വീണ്ടും കണ്ണീര്‍

ബെംഗളൂരുവിന് കന്നി ഐഎസ്എല്‍ കിരീടം, ഗോവയ്ക്ക് വീണ്ടും കണ്ണീര്‍ | Oneindia Malayalam
1
1053230

മുംബൈ: ബെംഗളൂരു എഫ്‌സിക്കു കന്നി ഐഎസ്എല്‍ കിരീടം. മുംബൈ അരീനയില്‍ നടന്ന ആവേശകരമായ കലാശക്കളിയില്‍ എഫ്‌സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോവ മറികടന്നത്. മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്നിരിക്കെയാണ് 117ാം മിനിറ്റില്‍ ഇന്ത്യന്‍ താരം രാഹുല്‍ ബേക്കെയിലൂടെ ബെംഗളൂരു വിജയവും കിരീടവുമുറപ്പിച്ച ഗോള്‍ കണ്ടെത്തിയത്. കോര്‍ണര്‍ കിക്കിനൊടുവില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബേക്കെയുടെ കരുത്തുറ്റ ഹെഡ്ഡര്‍ ഇടതു പോസ്റ്റില്‍ തട്ടി വലയില്‍ കയറിയപ്പോള്‍ ഗോളി നവീന്‍ കുമാര്‍ നിസ്സഹായനാവുകയായിരുന്നു.

1

കഴിഞ്ഞ സീസണില്‍ ചെന്നൈയ്ന്‍ എഫ്‌സിക്കു മുന്നില്‍ കൈവിട്ട കിരീടം ഇത്തവണ ബെംഗളൂരു തിരിച്ചുപിടിക്കുകയായിരുന്നു. എന്നാല്‍ ഇതു രണ്ടാം തവണയാണ് ഗോവയ്ക്കു ഫൈനലില്‍ കാലിടറുന്നത്. ഇതിനു മുമ്പ് 2015ല്‍ ചെന്നൈയ്ന്‍ എഫ്‌സിയോടും ഗോവ പൊരുതിത്തോറ്റിരുന്നു.

ആദ്യപകുതിയില്‍ ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ബോള്‍ പൊസെഷനില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. ബെംഗളൂരുവയും ഗോവയും ഗോളിലേക്ക് ചില മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നു പോലും ഗോള്‍കീപ്പറെ പരീക്ഷിക്കുന്നതായിരുന്നില്ല. ഓണ്‍ ടാര്‍ജറ്റിലേക്ക് ഒരു ഷോട്ട് പോലും ഒന്നാം പകുതിയില്‍ ഇരുടീമുകള്‍ക്കും തൊടുക്കാനായില്ലെന്നത് ആരാധകരെ നിരാശപ്പെടുത്തി. ആറാം മിനിറ്റില്‍ ബെംഗളൂരുവിനാണ് അക്കൗണ്ട് തുറക്കാന്‍ സുവര്‍ണാവസരം ലഭിച്ചത്. സുനില്‍ ഛേത്രി നല്‍കിയ പന്തുമായി ഇടതുവിങിലൂടെ ഗോവന്‍ പ്രതിരോധം കീറി മുറിച്ച് ഇരമ്പിക്കയറിയ മിക്കുവിന് മുന്നില്‍ ഗോവന്‍ ഗോളി നവീന്‍ കുമാര്‍ മാത്രം. നവീന്‍ മുന്നോട്ട് കയറിവന്ന് മിക്കുവിന്റെ ഗോള്‍ശ്രമം സാഹസികമായി ബ്ലോക്ക് ചെയ്യുകയായിരുന്നു. ആദ്യപകുതിയില്‍ പിന്നീട് ഇത്രയും മികച്ചൊരു ഗോളവസരം ഇരുടീമിനും ലഭിച്ചില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ ക്യാപ്റ്റന്‍ മന്ദര്‍റാവു ദേശായ്ക്ക് പരിക്കു കാരണം കളം വിടേണ്ടിവന്നത് ഗോവയ്ക്കു അപ്രതീക്ഷിത തിരിച്ചടിയായി.

രണ്ടാംപകുതി കുറേക്കൂടി തുറന്ന പോരാട്ടമായിരുന്നു. ആദ്യപകുതിയില്‍ ഇരുടീമും ഗോളിലേക്ക് ഒരു ഷോട്ട് പോലും തൊടുത്തില്ലെങ്കില്‍ രണ്ടാം പകുതിയില്‍ ഗോള്‍കീപ്പര്‍മാര്‍ക്ക് ചില സേവുകള്‍ നടത്തേണ്ടിവന്നു. 81ാം മിനിറ്റില്‍ മിക്കുവിലൂടെ ബെംഗളൂരു വിജയഗോള്‍ നേടേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം അവരെ ചതിച്ചു. സിസ്‌കോ ബോക്‌സിനുള്ളിലേക്ക് നീട്ടി നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച് മിക്കു തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് ഗോളി നവീനിന് തൊടാന്‍ പോലുമായില്ലെങ്കിലും ഇടതു പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. രണ്ടാംപകുതിയിലെ ഏറ്റവും മികച്ച ഗോളവസരവും ഇതു തന്നെയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്കു നീളുകയായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ അഹമ്മദ് ജാഹോ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തു പോയതോടെ ഗോവയുടെ അംഗബലം പത്തായി ചുരുങ്ങുകയും ചെയ്തു.

Story first published: Sunday, March 17, 2019, 22:28 [IST]
Other articles published on Mar 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+