Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെല്‍ജിയം സൂപ്പര്‍ താരം സ്പാനിഷ് ലീഗിലേക്ക്...

ബെൽജിയത്തിന്റെ മുന്നേറ്റ താരം മിഷി ബാറ്റ്ഷൂയി സ്പാനിഷ് ക്ലബ്ബായ വലന്‍സിയയിലേക്ക്.ലോൺ അടിസ്ഥനത്തിലാണ് താരം ചെൽസിയിൽ നിന്ന് വലന്‍സിയയിലേക്ക് ചേക്കേറുന്നത്.കഴിഞ്ഞ സീസൺ പകുതിയോടെ താരം ലോൺ അടിസ്ഥാനത്തിൽ ജർമ്മൻ ക്ലബ്ബായ ബോറുസിയ ഡോർട്‌മുണ്ടിലേക്ക് പോയിരുന്നു.ഡോർട്‌മുണ്ടിന് വേണ്ടി 10 മത്സരങ്ങൾ മാത്രം കളിച്ച ബാറ്റ്ഷൂയി 7 ഗോളുകളുമായി തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്.

റഷ്യൻ ലോകകപ്പിൽ ബെൽജിയം ടീമിൽ ഇടം നേടിയെങ്കിലും ആദ്യ ഇലവനിൽ താരത്തിന് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല.പലപ്പോഴും പകരക്കാരനായി താരം റഷ്യൻ ലോകകപ്പിൽ പന്തു തട്ടി.ട്യൂണിഷ്യക്കെതിരെ നടന്ന ഗ്രൂപ്പ് മത്സരത്തിൽ പകരക്കാരനായിറങ്ങി ഒരു ഗോൾ നേടുകയും ചെയ്തു.2015 ൽ ബെൽജിയം ടീമിൽ അരങ്ങേറ്റം കുറിച്ച ബാറ്റ്ഷൂയി 19 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും നേടിട്ടുണ്ട്.

michy

2016 ൽ ചെൽസീയിലെത്തിയെങ്കിലും അത്ര മികച്ച പ്രകടനം നടത്താൻ താരത്തിനായില്ല.ഇതോടെ അൽവാരോ മൊറാട്ട ,ഒലിവർ ജിറൂദ് ,തമ്മയ് അബ്രഹാം എന്നിവർക്കു പിന്നിൽ നാലാം സ്‌ട്രൈക്കറുടെ റോളിലേക്ക് പിന്തള്ളപ്പെട്ടു. തുടർന്നാണ് താരം ലോൺ അടിസ്ഥാനത്തിൽ ഡോർട്‌മുണ്ടിലേക്ക് ചേക്കേറുന്നത്.സ്റ്റാൻഡേർഡ് ലെയ്ജ് എന്ന ബെൽജിയൻ ക്ലബ്ബിനുവേണ്ടി കരിയർ ആരംഭിച്ച ബാറ്റ്ഷൂയി ഫ്രഞ്ച് ക്ലബ്ബായ മാഴ്‌സെയ്ക്കു വേണ്ടി കളിച്ചതിനു ശേഷമാണ് ചെൽസിയിലേക്കതുന്നത്

Story first published: Saturday, August 11, 2018, 10:33 [IST]
Other articles published on Aug 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+