സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയം ഒന്നാം റാങ്ക് നിലനിര്‍ത്തി. യൂറോ കപ്പ് യോഗ്യതാ മത്സരത്തിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ബെല്‍ജിയത്തിന് തുണയായത്. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ആണ് രണ്ടാം സ്ഥാനത്ത്. ബെല്‍ജിയത്തിന് 1727 പോയന്റുള്ളപ്പോള്‍ ഫ്രാന്‍സിന് 1726 പോയന്റുണ്ട്. 1676 പോയന്റുള്ള ബ്രസീല്‍ ആണ് മൂന്നാം സ്ഥാനത്ത്.
ഇംഗ്ലണ്ട് ഒരു സ്ഥാനം മുന്നോട്ടു കയറി നാലാം റാങ്കിലെത്തി. ക്രൊയേഷ്യ ഒരു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം സ്ഥാനത്തായി. അടുത്തിടെ ഹംഗറിയോട് തോറ്റ ക്രൊയേഷ്യ മികച്ച ഫോമില്‍ കളിക്കാത്തതാണ് റാങ്കിങ്ങിലും തിരിച്ചടിയായത്. യോറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ മറികടന്ന് യുറഗ്വായ് ആറാം റാങ്കിലെത്തി. പോര്‍ച്ചുഗല്‍ ആണ് ഏഴാം സ്ഥാനത്ത്.
വേഗമേറിയ ഫിഫ്റ്റി ഇത്തവണ തകരും!! ഡല്‍ഹി പ്ലേഓഫിലേക്ക്, ഈ പ്രവചനങ്ങള്‍ നടന്നേക്കും
സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയ്ന്‍, ഡെന്മാര്ക്ക് ടീമുകള്‍ എട്ടുമുതല്‍ 10 വരെ സ്ഥാനങ്ങളിലുണ്ട്. ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്റീന 11-ാം സ്ഥാനത്താണ്. മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി മൂന്നു സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി പതിമൂന്നിലെത്തി. 21-ാം റാങ്കുള്ള ഇറാനാണ് ഏഷ്യയില്‍ മുന്നിലുള്ള രാജ്യം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 23-ാം റാങ്കുനേടിയ സെനഗലാണ് കേമന്മാര്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ 101-ാം റാങ്കിലെത്തി.