വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജര്‍മന്‍ ലീഗിനു പിന്നാലെ ജര്‍മന്‍ കപ്പിലും ബയേണ്‍ ചിരി; റിബറിക്കും റോബനും ഗംഭീര യാത്രയയപ്പ്

ബെര്‍ലിന്‍: വാശിയേറിയ സീസണില്‍ ജര്‍മന്‍ ലീഗ് കിരീടം നിലനിര്‍ത്തിയതിനു പിന്നാലെ രണ്ട് വര്‍ഷത്തിനു ശേഷം ജര്‍മന്‍ കപ്പ് തിരിച്ചുപിടിച്ച് അതികായന്‍മാരായ ബയേണ്‍ മ്യൂണിക്ക്. ജര്‍മന്‍ കപ്പ് ഫൈനലില്‍ ലെയ്പ്‌സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ബയേണിന്റെ കിരീടനേട്ടം. ജര്‍മന്‍ ലീഗ് കിരീടം നിലനിര്‍ത്തി ഒരാഴ്ച പിന്നിടുമ്പോഴേക്കുമാണ് ജര്‍മന്‍ കപ്പിലും ബയേണ്‍ മുത്തമിട്ടത്.

ഫോര്‍മുലവണ്‍: ഹാമില്‍ട്ടന് പോള്‍ പൊസിഷന്‍ഫോര്‍മുലവണ്‍: ഹാമില്‍ട്ടന് പോള്‍ പൊസിഷന്‍

ലെയ്പ്‌സിഗിനെതിരായ ഫൈനലില്‍ ഇരട്ട ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബയേണിന്റെ ഹീറോ. കിങ്സ്ലി കോമാന്‍ ബയേണിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. കിരീടനേട്ടം ബയേണ്‍ സൂപ്പര്‍ താരങ്ങളായ ഫ്രാങ്ക് റിബറിക്കും ആര്യന്‍ റോബനുമുള്ള ഗംഭീര യാത്രയയപ്പും കൂടിയായി. ഈ സീസണിനു ശേഷം ബയേണ്‍ വിടുമെന്ന് നേരത്തെ ഇരുവരും പ്രഖ്യാപിച്ചിരുന്നു.

Bayern

2015-2016 സീസണിലാണ് ബയേണ്‍ അവസാനമായി ജര്‍മന്‍ കപ്പ് സ്വന്തമാക്കിയത്. 19 കിരീടം നേടിയ ബയേണിന്റെ പേരിലാണ് ജര്‍മന്‍ കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ റെക്കോഡ്. കിരീട നേട്ടത്തില്‍ രണ്ടാമതുള്ള വെര്‍ഡര്‍ ബ്രെമന് ആറ് തവണയാണ് ജര്‍മന്‍ കപ്പ് നേടാനായത്. 12ാം തവണയാണ് ബയേണ്‍ സീസണില്‍ ഇരട്ട കിരീടം നേടുന്നത്.

Story first published: Sunday, May 26, 2019, 12:38 [IST]
Other articles published on May 26, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X