വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫിഫയുടെ 'ബെസ്റ്റായി' ലെവന്‍ഡോസ്‌കി, ലൂസി ബ്രോണ്‍സ് മികച്ച വനിതാ താരം

സൂറിച്ച്: പോയ സീസണിലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക്. ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നിഴലില്‍ ഒതുങ്ങിയിരുന്ന ലെവന്‍ഡോസ്‌കി ഒടുവില്‍ തന്റെ മികവിന് അര്‍ഹതപ്പെട്ട നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. 13 വര്‍ഷത്തിനിടെ മെസ്സിയും റൊണാള്‍ഡോയുടെയും അല്ലാതെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവന്‍ഡോസ്‌കി.

Robert Lewandowski, Lucy Bronze Win FIFA Player Of The Year Awards | Oneindia Malayalam
1

നേരത്തെ 2018ല്‍ ലൂക്കാ മോഡ്രിച്ചാണ് മെസ്സി- റൊണാള്‍ഡോ അപ്രമാധിത്യത്തിന് വിരാമമിട്ടത്. ദേശീയ ടീമിലെ ഫിഫ അംഗീകരിച്ച പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍, ആരാധകവോട്ട് എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് മികച്ച താരത്തെ തിരഞ്ഞെടുക്കുന്നത്. പോയ സീസണില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം നടത്തിയ ശ്രദ്ധേയ പ്രകടനമാണ് ലെവന്‍ഡോസ്‌കിയെ പുരസ്‌കാരത്തിലേക്കെത്തിച്ചത്. ബയേണിനുവേണ്ടി ബൂട്ടണിഞ്ഞ 52 മത്സരങ്ങളില്‍ നിന്ന് നേടിയത് 60 ഗോള്‍. കളിച്ച ഓരോ 76 മിനുട്ടിലും ഒരു ഗോള്‍ എന്നതായിരുന്നു കണക്ക്. അവസാന സീസണില്‍ ബയേണ്‍ ഒട്ടുമിക്ക കിരീടങ്ങളും സ്വന്തമാക്കിയിരുന്നു. ഇതിലെല്ലാം തന്നെ ടോപ് സ്‌കോററായി മുന്നില്‍ ലെവന്‍ഡോസ്‌കി ഉണ്ടായിരുന്നു. ബുണ്ടസ്ലീഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് തുടങ്ങിയ കിരീടങ്ങളാണ് ബയേണ്‍ സ്വന്തമാക്കിയത്. യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരവും മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരവും ലെവന്‍ഡോസ്‌കിക്ക് ലഭിച്ചിരുന്നു.

2

മികച്ച വനിതാ താരമായത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് താരം ലൂസി ബ്രോണ്‍സാണ്. ചരിത്രത്തിലാദ്യമായാണ് ഒരു വനിതാ പ്രതിരോധ താരത്തെ തേടി ഫിഫയുടെ മികച്ച പുരസ്‌കാരം എത്തുന്നത്. മികച്ച പുരുഷ പരിശീലകനായി ലിവര്‍പൂളിന്റെ യര്‍ഗന്‍ ക്ലോപിനെയാണ് തിരഞ്ഞെടുത്തത്. അവസാന സീസണില്‍ പ്രീമിയര്‍ നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എല്ലാവരും ബയേണ്‍ കോച്ച് ഫ്‌ളിക്കിനെ മികച്ച കോച്ചായി തിരഞ്ഞെടുക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹോളണ്ട് ദേശീയ ടീം പരിശീലക സറീന വീഗ്മാനാണ് മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്‌കാരം നേടിയത്.

3

മികച്ച പുരുഷ ഗോളിയായി ബയേണ്‍ മ്യൂണിക്കിന്റെ മാനുവല്‍ ന്യൂയറെയാണ് തിരഞ്ഞെടുത്തത്. ബയേണ്‍ അവസാന സീസണില്‍ നടത്തിയ കുതിപ്പിന് പിന്നില്‍ ന്യൂയറിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. മികച്ച വനിതാ ഗോളി പുരസ്‌കാരം ഒളിംപിക് ലിയോണെയുടെ ഗോളി സാറ ബുഹാദിയും അര്‍ഹയായി.മികച്ച ഗോളിനുള്ള പുരസ്‌കാരം ടോട്ടനത്തിന്റെ സണ്‍ഹ്യൂങ് മിന്നിനും ലഭിച്ചു. ഫാന്‍ പുരസ്‌കാരം മാരിവാള്‍ഡോ ഫ്രാന്‍സിസ്‌കോ ഡാ സില്‍വ എന്നിവരാണ് നേടിയത്.

ഫിഫ ലോക ഇലവന്‍: മെസ്സി, റൊണാള്‍ഡോ, ലെവന്‍ഡോസ്‌കി, ജോഷ്വാ കിമ്മിത്ത്, കെവിന്‍ ഡിബ്രൂയിന്‍, തിയാഗോ അല്‍കാന്‍ഡ്ര, ട്രന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, വിര്‍ജില്‍ വാന്‍ ഡിക്, സെര്‍ജിയ റാമോസ്, അല്‍ഫോന്‍സോ ഡേവിസ്, അലിസന്‍ ബെക്കര്‍.

പുരസ്‌കാരങ്ങള്‍ ഒറ്റനോട്ടത്തില്‍

പുരസ്‌കാരങ്ങള്‍ ഒറ്റനോട്ടത്തില്‍

മികച്ച വനിതാ താരം -ലൂസി ബ്രോണ്‍സ് (മാ.സിറ്റി-ഇംഗ്ലണ്ട്)

മികച്ച പുരുഷ താരം-റോബര്‍ട്ട് ലെവന്‍ഡോസ്‌കി (ബയേണ്‍ മ്യൂണിക്ക്-പോളണ്ട്)

മികച്ച വനിതാ ഗോളി-സാറ ബുഹാദി (ഒളിംപിക് ലിയോണെ-ഫ്രാന്‍സ്)

മികച്ച പുരുഷ ഗോളി-മാനുവല്‍ ന്യൂയര്‍ (ബയേണ്‍ മ്യൂണിക്ക്-ജര്‍മനി)

മികച്ച ഗോള്‍ (പുരുഷന്‍) -സണ്‍ ഹ്യൂങ് മിന്‍ (ടോട്ടനം -ദക്ഷിണ കൊറിയ)

മികച്ച വനിതാ കോച്ച്-സറീന വീഗ്മാന്‍ (ഹോളണ്ട് ടീം കോച്ച്)

മികച്ച പുരുഷ കോച്ച്-യര്‍ഗന്‍ ക്ലോപ് (ലിവര്‍പൂള്‍)

ഫാന്‍ പുരസ്‌കാരം-മാരിവാള്‍ഡോ ഫ്രാന്‍സിസ്‌കോ ഡാ സില്‍വ

Story first published: Friday, December 18, 2020, 10:13 [IST]
Other articles published on Dec 18, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X