വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഓസില്‍ പോയാല്‍ ജര്‍മനിക്കു ഒരു ചുക്കുമില്ല!! ആഞ്ഞടിച്ച് ബയേണ്‍ പ്രസിഡന്റ്

വംശീയാധിക്ഷേപത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി ഓസില്‍ വിരമിച്ചിരുന്നു

1

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെയും നാട്ടുകാരുടെയും ഭാഗത്തു നിന്നുമുള്ള വംശീയാധിക്ഷേപവും അപമാനവും താങ്ങാനാവാതെ സൂപ്പര്‍ താരം മെസൂദ് ഓസില്‍ വിരമിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. റഷ്യന്‍ ലോകകപ്പില്‍ ജര്‍മനി ഗ്രൂപ്പു ഘട്ടത്തില്‍ തന്നെ പുറത്തായ ശേഷം തനിക്കുനേരെ രൂക്ഷമായ വിമര്‍ശനവും ഭീഷണികളുമെല്ലാം ഉയര്‍ന്നതായും ഇതേ തുടര്‍ന്നാണ് താന്‍ കളി മതിയാക്കുന്നതെന്നുമെന്നാണ് ഓസില്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന് അയച്ച കത്തില്‍ കുറിച്ചിരിക്കുന്നത്. ഓസിലിന്റെ അപ്രതീക്ഷിത വിരമിക്കിച്ചതിന്റെ ഷോക്കില്‍ നിന്നും ആരാധകര്‍ മുക്തരാവുന്നതിനു മുമ്പ് തന്നെ താരത്തെ വിമര്‍ശിച്ച് ബയേണ്‍ മ്യൂണിക്ക് പ്രസിഡന്റ് രംഗത്തുവന്നു. ജര്‍മന്‍ ലീഗ് ചാംപ്യന്‍മാരായ ബയേണാണ് ദേശീയ ടീമിലെ കൂടുതല്‍ താരങ്ങളെയും സംഭാവന ചെയ്യുന്നത്.

2

ബയേണ്‍ പ്രസിഡന്റായ യുലി ഹൊയ്‌നസാണ് ഓസിലിനെ കടുത്ത ഭാഷയില്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത്. വര്‍ഷങ്ങളായി ഫോം കണ്ടെത്താനാവാതെ ഉഴറുകയാണ് ഓസില്‍. 2014ലെ ബ്രസീല്‍ ലോകകപ്പിലാണ് താരം അവസാനമായി ഒരു ടാക്കിള്‍ പോലും വിജയകരനായി നടത്തിയതെന്നും ഹൊയ്ന്‍സ് ആരോപിച്ചു.ഓസില്‍ വിരമിച്ചതു കൊണ്ട് ജര്‍മനിക്ക് ഒരു നഷ്ടവും ഉണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ജയിച്ചാല്‍ ജര്‍മന്‍, തോറ്റാല്‍ കുടിയേറ്റക്കാരന്‍!! ഇനിയും താങ്ങാനാവില്ല, മനംനൊന്ത് ഓസില്‍ വിരമിച്ചുജയിച്ചാല്‍ ജര്‍മന്‍, തോറ്റാല്‍ കുടിയേറ്റക്കാരന്‍!! ഇനിയും താങ്ങാനാവില്ല, മനംനൊന്ത് ഓസില്‍ വിരമിച്ചു

ഇവര്‍ ക്രിക്കറ്റ് പ്രേമികളുടെ ചങ്ക്‌സ്... ഇതുപോലെ പ്രിയങ്കരായ ഇന്ത്യന്‍ താരങ്ങളില്ല!! ഒന്നാമന്‍ ആര്? ഇവര്‍ ക്രിക്കറ്റ് പ്രേമികളുടെ ചങ്ക്‌സ്... ഇതുപോലെ പ്രിയങ്കരായ ഇന്ത്യന്‍ താരങ്ങളില്ല!! ഒന്നാമന്‍ ആര്?

ഓസിൽ പോയത് ജർമനിക്ക് നഷ്ടമല്ല! | Oneindia Malayalam

ബയേണ്‍ ആഴ്‌സനലിനെതിരേ കളിക്കുമ്പോഴെല്ലാം അവരുടെ നിരയിലെ ഏറ്റവും ദുര്‍ബലനായ കണ്ണി ഓസില്‍ തന്നെയായിരിക്കും. 35 മില്ല്യണ്‍ ഫോളോവേഴ്‌സ് ഉണ്ടെന്നാണ് ഓസിലിന്റെ അവകാശവാദം. എന്നാല്‍ ഇവരൊന്നും യഥാര്‍ഥത്തില്‍ ഉള്ളവരല്ല. ദേശീയ ടീമില്‍ സ്ഥാനം പോലും അര്‍ഹിക്കാത്ത താരമാണ് അദ്ദേഹമെന്നും ബയേണ്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, July 23, 2018, 15:32 [IST]
Other articles published on Jul 23, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X