മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് വമ്പന്‍ ജയം. ഷാല്‍ക്കെയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ലെവന്‍ഡോസ്കി(6), തോമസ് മുള്ളര്‍ (45+2), ഗോഡ്സ്ക(50), തിയാഗോ അല്‍ക്കാന്‍ട്ര(58), സെര്‍ജി നാബ്രി(89). മറ്റു മത്സരഫലങ്ങള്‍, യൂണിയന് ബര്‍ലിന്‍ 2-0 ഔസ്ബര്‍ഗ്, ഗ്ലാഡ്ബെഷ് 3-1 മെയ്ന്‍സ്, ഫ്രാങ്ക്ഫുര്‍ട്ട് 2-0 ലെയ്പ്സിഗ്, പാഡെര്‍ബോണ്‍ 2-0 ഫ്രെയ്ബര്‍ഗ്, വോള്‍ഫ്സ്ബര്‍ഗ് 1-2 ഹെര്‍ത്ത. ലീഗില്‍ 19 കളികളില്‍നിന്നും 40 പോയന്റുള്ള ലെയ്പ്സിഗ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 39 പോയന്റുമായി ബയേണ്‍ രണ്ടാം സ്ഥാനത്തും 38 പോയന്റുമായി ഗ്ലാഡ്ബെഷ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്ലാന്റെ തകര്‍പ്പന്‍ ജയം ആഘോഷിച്ചു. ടൊറിനോയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് അറ്റ്ലാന്റെ തകര്‍ത്തത്. മറ്റു കളികളില്‍ ബൊളോഗന 3-1ന് സ്പാലിനേയും തോല്‍പ്പിച്ചു. ഫിയോറന്റീന ജെനോവ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ലീഗില്‍ 20 കളികളില്‍നിന്നും 51 പോയന്റുമായി യുവന്റസ് ആണ് ഒന്നാം സ്ഥാനത്ത് 47 പോയന്റുളള ഇന്റര്മിലാന് രണ്ടാം സ്ഥാനത്താണ്.
എഫ്എ കപ്പില്‍ ചെല്‍സിക്ക് ജയം; ലാ ലീഗയില്‍ ബാഴ്സലോണയ്ക്ക് തോല്‍വി
ഫ്രഞ്ച് ലീഗില്‍ മൊണാക്കോ തോല്‍വി വഴങ്ങി. സ്ട്രാസ്ബര്‍ഗ് 3-1നാണ് മൊണാക്കോയെ തോല്‍പ്പിച്ചത്. മറ്റു കളികളില്‍ ബ്രെസ്റ്റ് 2-1 അമിന്സിനേയും ദിജോണ്‍ 2-1 മോണ്ട്പെല്ലിയറിനേയും മെറ്റ്സ് 1-0 റീംസിനേയും എറ്റിന്നെ 2-1 നീമെസിനേയും തോല്‍പ്പിച്ചു. മാഴ്സലെ 0-0 ആന്‍ഗേഴ്സ് മത്സരം സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ 20 കളികളില്‍ നിന്നും 49 പോയന്റുമായി പിഎസ്ജി ആണ് ഒന്നാം സ്ഥാനത്ത് 21 കളികളില്‍ 42 പോയന്റുള്ള മാഴ്സലെ രണ്ടാം സ്ഥാനത്താണ്.