ഹസാര്‍ഡിന് റയലില്‍ തോല്‍വിയോടെ അരങ്ങേറ്റം; ബയേണ്‍ തകര്‍ത്തു
മാഡ്രിഡ്: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ടൂര്‍ണമെന്റില്‍ ബയേണ്‍ മ്യൂണിക്ക് റയല്‍ മാഡ്രിഡനെ തോല്‍പ്പിച്ചു. 3-1 എന്ന സ്‌കോറിനാണ് ജര്‍മന്‍ ടീമിന്റെ വിജയം. ചെല്‍സിയില്‍നിന്നും റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ സൂപ്പര്‍താരം ഹസാര്‍ഡിന്റെ ആദ്യ മത്സരത്തില്‍തന്നെ ടീമിന് തോല്‍വി പിണഞ്ഞു. ഇരു ടീമുകളും പുതിയ കളിക്കാരെ പരീക്ഷിക്കാന്‍ വിനിയോഗിച്ചപ്പോള്‍ ബയേണിനായിരുന്നു മേല്‍ക്കൈ.
ഏറ്റവും മികച്ച ടീമുമായാണ് റയല്‍ ബയേണിനെതിരെ ഇറങ്ങിയത്. എന്നാല്‍ കളിയാരംഭിച്ച് 15-ാം മിനിറ്റില്‍ ബയേണ്‍ ലീഡുനേടി. കൊറെന്റിന്‍ ടൊലിസോ ആണ് ഗോള്‍ സ്‌കോറര്‍. റോബര്‍ട്ടോ ലെവന്‍ഡോസ്‌കി(67), സെര്‍ജി ജിനാബ്രി(69) എന്നിവരും വിജയികള്‍ക്കായി ഗോള്‍ നേടി. റോഡ്രിഗോ ഗോസ്(84) ആണ് റയലിന്റെ ഗോള്‍ സ്‌കോറര്‍. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ബയേണിന്റെ സെവന്‍ അള്‍റിച്ച് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിരുന്നു.

ബയണ്‍ രണ്ടാം പകുതിയില്‍ അഞ്ച് കളിക്കാരെ മാറ്റി പരീക്ഷിച്ചപ്പോള്‍ 11 കളിക്കാര്‍ക്ക് റയല്‍ അവസരം നല്‍കി. ആദ്യ പകുതിയില്‍ മികച്ച കളി കെട്ടഴിച്ച റയല്‍ രണ്ടാം പകുതിയില്‍ നിറംമങ്ങി. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം നടത്തിയ റയല്‍ മാഡ്രിഡ് ഇക്കുറി തിരിച്ചുവരവിനൊരുങ്ങുകയാണ്. ഹസാര്‍ഡ് ഉള്‍പ്പെടെ ഒരുപിടി മികച്ച താരങ്ങള്‍ ഇക്കുറി റയലിന്റെ കൂടാരത്തിലെത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications